fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

എഐ ക്യാമറകളെ കബളിപ്പിക്കുന്നവർ കൂടുന്നു, പണിപാളിക്കുന്ന തീരുമാനവുമായി ഗതാഗത വകുപ്പ്; പുതിയ നീക്കം ഇങ്ങനെ

0

കൊച്ചി: റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം 3 മാസത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് കടക്കുകയാണ് ഗതാഗത വകുപ്പ്. നിലവിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം. ഇതിൽ ഏറ്റവും പ്രധാനം ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നതാണ്. ട്രാഫിക് നിയമ ലംഘനം തടയാൻ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് ഗതാഗത വകുപ്പ് എത്തിച്ചേർന്നിട്ടുള്ളത്.

അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വിവരിച്ചു. എ ഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

അതേസമയം എ ഐ ക്യാമറകളെ സംബന്ധിച്ചുള്ള മറ്റൊരു വാർത്ത സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ, ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി എന്നതാണ്. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കെൽട്രോൺ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചുക്കുകയും ചെയ്തു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയാണെന്നാണ് വിവേക് ഭീമാൻവർ അഭിപ്രായപ്പെട്ടത്.

എന്റെ മുടിയൊക്കെ നരച്ചതാ, ഡൈ ചെയ്തിരിക്കുകയാണ്’: രഹസ്യം എല്ലാവരും അറിയട്ടെയെന്ന് മമ്മൂട്ടി

0

സൂപ്പർതാരം മമ്മൂട്ടിയുടെ സൗന്ദര്യം മലയാളികൾക്കിടയിൽ വലിയ ചർച്ചയാണ്. ഇപ്പോഴും മലയാളത്തിലെ ഫാഷൻ ഐക്കനാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വലിയ ചർച്ചയാവാറുണ്ട്. ഇപ്പോൾ തന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ഒരു ‘രഹസ്യമാണ്’ ആരാധകർക്കിടയിൽ ചിരിനിറക്കുന്നത്. തന്റെ മുടിയൊക്കെ നരച്ചതാണെന്നും ഡൈ ചെയ്തിരിക്കുകയാണെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയ്ക്കിടെയാണ് രസകരമായ സംഭവമുണ്ടായത്. പൂക്കാലം സിനിമയിലെ പ്രകടനത്തിന് വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് സമ്മാനിക്കുകയായിരുന്നു താരം. ‘പൂക്കാല’ത്തില്‍ മൊട്ടയടിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ എന്നും മമ്മൂട്ടി പറഞ്ഞു.

എന്നാൽ താൻ ഡൈ ചെയ്യാൻ പോവുകയാണെന്നും അല്ലെങ്കിൽ വൃദ്ധവേഷങ്ങൾ മാത്രം കിട്ടുകയൊള്ളൂ എന്നുമാണ് വിജയരാഘവൻ പറഞ്ഞത്. അപ്പോഴാണ് തന്റെ മുടിയും നരച്ചതാണെന്ന് മമ്മൂട്ടി തുറന്നു പറഞ്ഞത്. എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതായെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേ.- മമ്മൂട്ടി പറഞ്ഞു. ചിരിയോടെയാണ് സദസ് മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റെടുത്തത്.

ഐഫോണൊക്കെ കട പൂട്ടുന്നതാ നല്ലത്, സാംസങ്ങിന്റെ ജയന്റ് കില്ലര്‍; 440 എംപി ക്യാമറാ സെന്‍സര്‍

0

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ ലോകത്തെ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ് സാംസങ്ങ്. ആപ്പിളിന് മാത്രം കുത്തകയായിരുന്ന ക്യാമറ-പ്രൊഡക്ട് ക്വാളിറ്റിയൊക്കെ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസിലെ ഓരോ ഫോണിനും ഒന്നിനൊന്ന് മെച്ചമാണ്. ക്യാമറ സെന്‍സറില്‍ അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. എസ്23 അള്‍ട്രാ സീരീസിലൂടെ ക്യാമറയുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സാംസങ്ങ്.

200 മെഗാപിക്‌സല്‍ ക്യാമറയുമായിട്ടായിരുന്നു സാംസങ്ങ് ടെക് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ അതിനെ വെല്ലുന്ന ജയന്റ് കില്ലറിനെയാണ് ഇപ്പോള്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. 440 മെഗാപിക്‌സല്‍ ക്യാമറയും, ഒരിഞ്ച് സെന്‍സറുമാണ് സാംസങ്ങ് വികസിപ്പിച്ചെടുക്കുന്നത്. സാം മൊബൈലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിപ്‌സറ്റര്‍ റിവഞ്ചസ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിട്ടുണ്ട്. 2024ല്‍ മൂന്ന് പുതിയ ക്യാമറ സെന്‍സറുകളുടെ നിര്‍മാണം സാംസങ്ങ് ആരംഭിക്കുമെന്നാണ് ഇതില്‍ പറയുന്നത്.

200 മെഗാ പിക്‌സല്‍ എച്ച്പി7, 50 മെഗാപിക്‌സല്‍ ജിഎന്‍6, എച്ച്‌യു1 സെന്‍സറുമായി 440 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. അതേസമയം 440 എംപിയുടെ ക്യാമറയുടെ പിക്‌സല്‍ സൈസ് എത്രയാണെന്ന് മാത്രം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇവ സാംസങ്ങ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുമോ എന്ന കാര്യം സംശയമാണ്. 50 എംപി സെന്‍സര്‍ ഇസോസെല്‍ ജിഎന്‍1ന്റെ പിന്‍ഗാമിയായിരിക്കും. 1.6 ആണ് പിക്‌സല്‍ സൈസ്.

സാംസങ്ങിന്റെ മാര്‍ക്കറ്റ് എതിരാളിയായ സോണി നേരത്തെ തന്നെ 1 ഇഞ്ച് ടൈപ്പ് സെന്‍സര്‍ ഐഎംഎക്‌സ് 989 പുറത്തിറക്കിയതാണ്. ഇത് ആന്‍ഡ്രോയിഡിന്റെ ഫ്‌ളാഗ്ഷിപ്പില്‍ ഇടംപിടിച്ചതാണ്. ഓപ്പോയുടെ എക്‌സ്6 പ്രോ, ഷവോമി 13 പ്രോ, വിവോ എക്‌സ് 90 പ്രൊ പ്ലസ്, ഷവോമി 12എസ് അള്‍ട്രയില്‍ ഇവ ഇടംപിടിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ഇഞ്ച് ടൈപ്പ് സെന്‍സര്‍ സ്വന്തം ഡിവൈസുകളിലും, മറ്റ് ഫോണുകളിലും ഉപയോഗിക്കുകയാവും കമ്പനി ലക്ഷ്യമിടുന്നത്.

എന്നാല്‍ സാംസങ്ങ് ബ്രാന്‍ഡ് ഫോണുകളില്‍ ഇവ വരാനുള്ള സാധ്യത വളരെ കുറവാണ്. പകരം മറ്റ് കമ്പനികളുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഇവ ഇടംപിടിച്ചേക്കും. അതിലൂടെ ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പില്‍ മുന്നിലെത്താനാണ് സാംസങ്ങ് ശ്രമം. ജിഎന്‍6 സെന്‍സര്‍ ചൈനയിലെ നിര്‍മാതാക്കള്‍ക്കായിരിക്കും ലഭ്യമാക്കുക. 200 മെഗാപിക്‌സല്‍ എച്ച്പി7 സെന്‍സര്‍ നേരത്തെ പുറത്തിറക്കുമെന്ന് കരുതിയെങ്കിലും നിര്‍മാണ ചെലവ് ഭീമമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം 320 മെഗാപിക്‌സല്‍ സെന്‍സറും സാംസങ്ങിന്റെ നിര്‍മാണത്തിലുണ്ട്. ടെക് പ്രേമികള്‍ക്ക് ഇത് വലിയ ആവേശം സമ്മാനിക്കും. കാരണം സാംസങ്ങിന്റെ തന്നെ ഗ്യാലക്‌സ് എസ്23 അള്‍ട്രയില്‍ ഇവ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഗൂഗിള്‍ സാംസങ്ങിന്റെ 50 മെഗാപിക്‌സന്‍ ജിഎന്‍1 സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 7 സീരീസ് ഫോണിന് വേണ്ടിയാണിത്.

എരുമേലിയിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട

0


………………………………
ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടി IB പാർട്ടിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മണിമല വില്ലേജിൽ മുക്കട ജംങ്ഷനിൽ നിന്നും ഓണ വിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്ന കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ചാരുവേലി കരയിൽ മുള്ളൻകുഴിയിൽ വീട്ടിൽ സാമൂവേൽ മത്തായി മകൻ 26 വയസ്സുള്ള മാത്യു സാമൂവൽ, റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ റാന്നി കരയിൽ, താഴത്തെകുറ്റ് വീട്ടിൽ ജയപ്രകാശ് മകൻ 23 വയസ്സുള്ള ജിഷ്ണു ജയപ്രകാശ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്ത് എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 30/2023 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി എക്‌സൈസ് ടിയാന്മാരെ നിരീക്ഷിച്ചു വരുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ C ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി, ശ്രീലേഷ്, മാമ്മൻ സാമൂവൽ ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല, കയ്യിലുള്ളത് 15000 രൂപ’; ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങളിങ്ങനെ

0

സ്വന്തമായി വീടോ സ്ഥലമോ ഇല്ല, കയ്യിലുള്ളത് 15000 രൂപ’; ചാണ്ടി ഉമ്മന്റെ സ്വത്ത് വിവരങ്ങളിങ്ങനെ

കോട്ടയം: നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. കയ്യിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേർന്ന് ആകെ 15,98,600 രൂപയുടെ സ്വത്ത് വകകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിഗത വായ്പകൾ ഉൾപ്പടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25000 രൂപ മാസ ശമ്പളമുണ്ട്. നിലവിൽ കയ്യിലുള്ളത് 15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. ബാധ്യതയായി ജെയ്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്.

ജെയ്കിന് രണ്ടു കോടിരൂപയുടെ സ്വത്ത് കൈവശമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി ജെയ്ക് രംഗത്തെത്തിയിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമാണെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചിരുന്നു.

കെട്ടിവെയ്ക്കാന്‍ പണം പിതാവിനെ കല്ലെറിഞ്ഞയാളുടെ മാതാവില്‍ നിന്നും ; സ്‌നേഹത്തിന്റെ രാഷ്ട്രീയമെന്ന് ചാണ്ടിഉമ്മന്‍

0

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിലെ പ്രചരണം അതിശക്തമായി മൂന്നേറുമ്ബോള്‍ പിതാവിനെ കല്ലെറിഞ്ഞയാളുടെ ഉമ്മയില്‍ നിന്നും കെട്ടിവെയ്ക്കാന്‍ പണം സ്വീകരിച്ച്‌ ചാണ്ടി ഉമ്മന്‍.

2013 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിഷേധത്തിനിടയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതിയായ സി.ഒ.ടി. നസീറിന്റെ മാതാവില്‍ നിന്നുമാണ് കെട്ടിവെക്കാനുള്ള പണം ചാണ്ടി ഉമ്മന്‍ സ്വീകരിച്ചത്.

സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് നാട് ആവശ്യപ്പെടുന്നതെന്നായിരുന്നു പ്രതികരണം. നസീറിനോടും ഉമ്മയോടും പ്രത്യേകം സ്‌നേഹവും നന്ദിയും ഉണ്ടെന്നും പറഞ്ഞു. വാട്‌സാപ്പില്‍ വീഡിയോ കോള്‍ വിളിച്ച്‌ ചാണ്ടി ഉമ്മന്‍ നസീറിന്റെ ഉമ്മയുമായി സംസാരിക്കുകയും ചെയ്തു. വിദേശത്താണ് നസീര്‍.

ഉമ്മ നേരിട്ട് വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ എത്താന്‍ പറ്റാതെ പോകുകയായിരുന്നു എന്നും പറഞ്ഞു. സ്‌നേഹത്തിന്റെ കട തുടങ്ങണമെന്നാണ് രാഹുല്‍ഗാന്ധിയുടെ ആഹ്വാനം. വിദ്വേഷവും വെറുപ്പും ആരോടും വേണ്ട എന്ന രാഷ്ട്രീയമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പറഞ്ഞു. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റിയംഗവും സി.പി.എം. തലശ്ശേരി മുന്‍ നഗരസഭാംഗവുമായിരുന്നു നസീര്‍ ഉമ്മന്‍ചാണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാകുമ്ബോള്‍. പിന്നീട് അദ്ദേഹം ഉമ്മന്‍ചാണ്ടിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ വിഷയം ഉയര്‍ത്തിയായിരുന്നു ആക്രമണം ഉണ്ടായത്. 2013 സെപ്തംബര്‍ 27 ന് പോലസ് ക്ലബ്ബിന്റെ വാര്‍ഷികത്തിന് കണ്ണൂരില്‍ എത്തിയപ്പോഴാണ് സംഭവം. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെറ്റിയില്‍ പരിക്കേറ്റിരുന്നു. 2018 ഫെബ്രുവരി 8 ന് തലശ്ശേരി റെസ്റ്റ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു നസീര്‍ മാപ്പപേക്ഷയുമായി ഉമ്മന്‍ചാണ്ടിയെ വന്നു കണ്ടത്. താനല്ല യഥാര്‍ത്ഥ പ്രതിയെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് ഇയാള്‍ അന്ന് ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത്. അഞ്ഞൂറോളം പേര്‍ക്ക് എതിരേയാണ് അന്ന് കേസെടുത്തത്

തോമസ് ചേട്ടനോട് കെഎസ്‌ഇബിയുടെ പ്രായശ്ചിത്തം; നഷ്ടപരിഹാരമായ മൂന്നര ലക്ഷം രൂപ കൈമാറി

0

കോതമംഗല: പുതുപ്പാടി ഇഴങ്ങടത്ത് കര്‍ഷകന്റെ വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കെഎസ്‌ഇബിയുടെ പ്രായശ്ചിത്തം. വാരപ്പെട്ടി സ്വദേശികളായ തോമസും മകന്‍ അനീഷും ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴകളില്‍ 406 എണ്ണമാണ് ഈ മാസം ആദ്യം കെഎസ്‌ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചത്.

ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടുന്നുവെന്ന് പറഞ്ഞായിരുന്നു നടപടി.

ഇത് വിവാദമായതോടെ കെഎസ്‌ഇബി നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കര്‍ഷകന് അനുവദിച്ച്‌ മൂന്നര ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി തോമസിന് കൈമാറുകയായിരുന്നു.

നഷ്ടപരിഹാരം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് തോമസ് പ്രതികരിച്ചു. എങ്കിലും കുലവെട്ടി വിപണിയില്‍ വില്‍ക്കുമ്ബോള്‍ കിട്ടുന്ന സംതൃപ്തി തനിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതി: ഹിമചലില്‍ മരണം 71 ആയി; ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ തുടരുന്നു

0

ഷിംല/ ഡെറാഡൂണ്‍: കനത്ത മഴയ്ക്കു പുറമേ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടായ ഹിമാചല്‍ പ്രദേശില്‍ മരണസംഖ്യ 71 ആയി.

20 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലയോര മേഖലകളില്‍ എല്ലാം മണ്ണിടിഞ്ഞ് വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചലില്‍ അടുത്ത രണ്ട് ദിവസം കുടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഷിംലയില്‍ മണ്ണിടിച്ചിലില്‍ മൂടിപ്പോയ സമ്മര്‍ ഹില്‍ ക്ഷേത്രത്തില്‍ നിന്നും ഒരു മൃതദേഹം കൂടി ഇന്ന് പുറത്തെടുത്തു. ഇതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 14 ആയി. ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസറുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ദുരന്തം നടന്നതിന് രണ്ട് കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. ചെളിക്കടിയില്‍ ഇനിയും ഏഴ് പേര്‍ കൂടി ഉണ്ടെന്നാണ് സൂചന.

ഷിംല-കല്‍ക റെയില്‍വേ ലൈന്‍ പൂര്‍ണ്ണമായും തകര്‍ന്നു. ട്രാക്കിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞ് പോയതോടെ തൂങ്ങിനില്‍ക്കുകയാണ്.

അതേസമയം, ഉത്തരാഖണ്ഡിലും മണ്ണിടിച്ചില്‍ തുടരുകയാണ്. ഡെറാഡൂണിലെ വികാസ്‌നഗറില്‍ ഇന്നു രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകളും ഗോശാലകളും തകര്‍ന്നു. അഞ്ച് ദിസവം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു.

യാത്രയ്ക്കിടെ പൈലറ്റ് മരിച്ചു; മിയാമി- ചിലി വിമാനം അടിയന്തരമായി ഇറക്കി

0

മിയാമി: മിയാമിയില്‍ നിന്നും ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ശുചിമുറിയില്‍ ഇരുന്ന് മരിച്ചു. ഇതേതുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി പാനമയില്‍ നിലത്തിറക്കി.

ഞായറാഴ്ച രാത്രി 271 യാത്രക്കാരുമായി പോയ വിമാനത്തലാണ് സംഭവം.

ലാറ്റം വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ഇവാന്‍ അന്‍ഡ്രൗര്‍ (56) ആണ് മരിച്ചത്. 25 വര്‍ഷമായി പൈലറ്റായി ജോലി ചെയ്യുകയായിരുന്നു ഇവാന്‍ അന്‍ഡ്രൗര്‍ . വിമാനം പറന്നുയര്‍ന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞതോടെ പൈലറ്റിന് ദേഹാസ്വാസ്ഥം അനുഭവപ്പെടുകയായിരുന്നു. ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കനായില്ല.

ഇതേതുടര്‍ന്ന് വിമാനം പാനമ നഗരത്തിലെ ടോക്യുമെന്‍ രാജ്യാന്തര വിമാനത്താവളത്തിലിറക്കുകയായിരുന്നു. വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ചൊവ്വാഴ്ച പാനമ സിറ്റിയില്‍ നിന്നും പുറപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു; ട്രെയിന്‍ കയറി മരിച്ചു

0

മുംബൈ: മുംബൈയില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടു. ട്രെയിന്‍ കയറി യുവാവിന് ദാരുണാന്ത്യം.

മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാസ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരനായ ദിനേശ് റാത്തോഡിനെ (28)യാണ് അവിനാശ് മാനേ (31), അയാളുടെ ഭാര്യ ശീതല്‍ മാനേ (30) എന്നിവര്‍ ചേര്‍ന്ന കൊലപ്പെടുത്തിയത്. മുംബൈ സ്‌റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റ ദിനേശ പാളത്തിലേക്ക് വീഴുകയും അതുവഴി വന്ന സബര്‍ബന്‍ ട്രെയിന്‍ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറയുന്നു.

അവിനാശിനേയൂം ഭാര്യയേയും ഞായറാഴ്ച പോലീസ അറസ്റ്റു ചെയ്തു. ഇരുവരും സിയോണ്‍ സ്‌റ്റേഷനില്‍ ഒരു സബര്‍ബന്‍ ട്രെയിനില്‍ വന്നിറങ്ങിയതായിരുന്നു. ഇതിനിടെ ശീതല്‍ മാനേ ദിനേശുമായി വഴക്കിട്ടു. ദിനേശ് ഭാര്യയോട് മോശമായി പെരുമാറിയതാണ് വഴക്കിന് കാരണമെന്ന് അവിനാശ് അയാളുമായി വഴക്കുണ്ടാക്കി. ഇരുവരും തമ്മില്‍ കയ്യാങ്കളിയും നടന്നു. ഇതിനിടെ അവിനാശിന്റെ അടിയേറ്റ് ബാലന്‍സ് നഷ്ടപ്പെട്ട ദിനേശ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ട്രെയിന്‍ ദിനേശിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. അയാള്‍ തത്ക്ഷണം മരിച്ചു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും പരിശോധിച്ച പോലീസ് ധാരാവിയില്‍ നിന്ന് അവിനാശിനെ പിടികൂടി. ഇയാളുടെ ഭാര്യയെ പിന്നീട് കസ്റ്റഡിയിലെടുത്തുവെന്നും റെയില്‍വേ പോലീസ് അറിയിച്ചു.