fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img
വീട് ബ്ലോഗ്

നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, മാസ്ക് ധരിക്കാൻ നിർദേശം……

0

മലപ്പുറം: തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്‌ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ്റ് സോണായി ജില്ലാ കളക്‌ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു.

ഈ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾപ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നു ജില്ലാ കളക്‌ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ട‌ർ അഭ്യർത്ഥിച്ചു.

രാഹുൽ ഗാന്ധിയെ എക്സിൽ ‘പപ്പു’ എന്ന് പരാമർശിച്ച് യുപിയിലെ ജില്ലാ കലക്ടർ

0

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തിനെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തെളിവുകൾ നിരത്തി രംഗത്തെത്തി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ എക്‌സിൽ പപ്പു എന്ന് വിളിച്ച് ഉത്തർപ്രദേശിലെ ജില്ലാ കലക്ടർ. ഗൗതം ബുദ്ധനഗർ ജില്ലാ കലക്ടറായ മനീഷ് വർമയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിൻ്റെ എക്‌സ്‌ പോസ്റ്റിന് നൽകിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമർശമുള്ളത്.

‘നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റിൽ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലക്ടറുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ രംഗത്തെത്തി. രൂക്ഷവിമർശനവുമായി സുപ്രിയയും

രംഗത്തെത്തി. ‘ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശം നിങ്ങൾ കാണണം. ഭരണാധികാരികളിൽ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോൾ അവർ ഭരണഘടനാ പദവികളിൽ ഇരുന്നു വിദ്വേഷം പരത്തുകയാണ്’ അവർ പറഞ്ഞു.

കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശനുവമായി രംഗത്തെത്തി. ‘ബിജെപി ഭരണത്തിന് കീഴിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ നടത്താൻ ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇതോടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി മജിസ്ട്രേറ്റ് രംഗത്തെത്തി. സാമൂഹ്യവിരുദ്ധർ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തതെന്ന് കാണിച്ച് ജില്ലാ കലക്ടർ പൊലീസിൽ പരാതി നൽകി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിമർശിച്ച് രംഗത്തെത്തി.

അക്കൗണ്ടിലെ പോസ്റ്റുകളുടെ സമയം പരിശോധിച്ചാൽ ഔദ്യോഗിക പോസ്റ്റുകൾ അക്കൗണ്ടിൽ വന്ന സമയത്താണ് വിവാദ കമന്റും പോസ്റ്റ് ചെയ്‌തിരിക്കുന്നതെന്ന് വ്യക്തമാണ്. 13-ന് രാത്രി 7.34-നാണ് വിവാദമായ കമന്റ്റ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

അതേസമയത്ത് തന്നെ വെള്ളക്കെട്ടിലായ ഒരു ഗ്രാമം കലക്ടർ സന്ദർശിക്കുന്ന പടവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അതിന് മുമ്പ് വൈകുന്നേരം 5.59 നാണ് മറ്റൊരു പോസ്റ്റ് വന്നിരിക്കുന്നത്.

നരേന്ദ്ര മോദിയുടെ വരവിനു ന്യൂ യോർക്കിൽ ഇന്ത്യൻ സമൂഹം ആവേശത്തോടെ കാത്തിരിക്കുന്നു

0

സെപ്റ്റംബർ 22 നു ന്യൂ യോർക്കിൽ ഇന്ത്യൻ സമൂഹത്തെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വമ്പിച്ച വരവേൽപ് നൽകാൻ ഒരുക്കങ്ങൾ പൂര്ത്തിയായി. ലോങ്ങ് ഐലൻഡിലെ നാസാ വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ആണ് മോദി പ്രവാസികളോട് സംസാരിക്കുക.

ഇന്തോ-അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യുഎസ്എ സംഘടിപ്പിക്കുന്ന ചടങ്ങു അദ്ദേഹം പ്രധാനമന്ത്രി ആയ ശേഷം നടത്തിയ യുഎസ് സന്ദർശനത്തിൻ്റെ പത്താം വാർഷികവുമാണ്. അന്നു മാഡിസൺ സ്ക്വയർ ഗാർഡനിൽ ആയിരുന്നു ചടങ്ങ്. അന്ന് 16000 പേര് പങ്കെടുത്തപ്പോൾ ഇതവണ 24000 പേരാണ് രജിസ്റ്റർ ചെയ്തത്.

“ഭാരതാംബയ്ക്കു ഇന്ത്യൻ പ്രവാസി സമൂഹത്തിൻ്റെ പിന്തുണ സംഘടിപ്പിക്കാനാണ് ഈ സന്ദർശനം,”പരീഖ് വേൾഡ്‌വൈഡ് മീഡിയ, ഐ ടി വി ഗോൾഡ് എന്നിവയുടെ സ്ഥാപകനായ പദ്‌മശ്രീ ഡോക്‌ടർ സുധിർ പരീഖ് പറഞ്ഞു.

“ഇന്ത്യയുടെ വികസനത്തിനുള്ള പ്രധാനമന്ത്രിയുടെ ദർശനം കേൾക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിപ്പാണ്.”

നാഷനൽ കൌൺസിൽ ഓഫ് ഏഷ്യൻ ഇന്ത്യൻ അസോസിയേഷൻസ് ചെയർമാൻ സുനിൽ സിംഗ് പറയുന്നത് സമൂഹത്തിലെ അംഗങ്ങൾക്കു വലിയ ആവേശമാണ് എന്നാണ്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ വരുന്നു

യുഎസ്-ഇന്ത്യ ബന്ധങ്ങളിൽ പ്രവാസി സമൂഹത്തിനു നിർണായക പങ്കുണ്ടെന്നു വിർജീനിയ ഏഷ്യൻ അഡ്വൈസറി ബോർഡ് ചെയർ ശ്രീലേഖ പല്ലെ പറഞ്ഞു.

സിഖ്സ് ഓഫ് അമേരിക്ക സ്ഥാപകൻ ജെസെ സിംഗ് പറഞ്ഞു: “സിഖ് സമുദായം ഏറെ ആവേശത്തിലാണ്. മോദി ഞങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കുകയും നടപടി എടുക്കുകയും ചെയ്യാറുണ്ട്.”

ലോകമൊട്ടാകെ ഇന്ത്യക്കാർക്ക് ലഭിക്കുന്ന അംഗീകാരത്തിനു കാരണം മോദിയാണെന്നു തെലുഗ് സമൂഹത്തിൻ്റെ നേതാവ് രമേശ് അന്നംറെഡ്‌ഡി പറഞ്ഞു.

ഡാളസിൽ വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു

0

ഡാളസ്: സെപ്റ്റംബർ 7 ശനിയാഴ്‌ച രാത്രി ഡാളസിലെ സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിക്‌ടർ വർഗ്ഗീസ് (സുനിൽ – 45), സഹധർമ്മിണി ഖുശ്ബു വർഗ്ഗീസ് എന്നിവർ അന്തരിച്ചു . എഴുമറ്റൂർ തെക്കേമുറി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും, അമ്മിണി വർഗ്ഗീസിന്റേയും മകനാണ് മരണപ്പെട്ട വിക്‌ടർ. ദമ്പതികൾക്ക് 2 മക്കൾ ഉണ്ട്.

ഓണക്കോടി വിതരണം നടത്തി

0

അടൂർ. മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണ ഫോറം നിർധന രോഗികൾക്കുള്ള ചികിത്സാ സഹായവും ഓണക്കിറ്റും ഓണക്കോടിയും വിതണംനടത്തി. സിനിമാ സംവിധായകനായ ശങ്കർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. ലോകത്ത് ജനാധിപത്യത്തിന്റെ അടിവേരിളക്കി ഏകാധിപത്യം തലപൊക്കിത്തുടങ്ങിയത് ഏവരും കരുതിയിരിക്കുകയും ചെറുത്ത് തോൽപ്പിക്കുകയും വേണമെന്ന് അദേഹം പറഞ്ഞു.ബി.വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു. ലോകത്ത് നടക്കുന്ന മനുഷ്യാവകാ  ധ്വംസനങ്ങളും ചെറുക്കുകയും യുദ്ധക്കെടുതികളിൽ അപ്പെട്ട് കുട്ടികൾ പോലും നിഷ്കരുണം വധിക പ്പെടുന്നതും ചോദ്യം ചെയ്യപ്പെടണമെന്നും ഒരു കാലത്ത് ജർമ്മൻ ഏകാധിപതി കോൺസൻ ടേഷൻ ക്യാമ്പിൽ ജനങ്ങളേ ദേഹിച്ചത് പോലെയാണ് ഫാലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോബു വർഷിക്കുന്നതെന്നും അദ്ധ്യക്ഷൻ പറഞ്ഞു.   വനിതാവിഭാഗം പ്രസിഡന്റ് ഷീജാ കുമാർ , കുഞ്ഞമ്മ കെ.കെ, സീനത്ത്, അനിത, ജി. രാജേന്ദ്രൻ ,അസ്വ: അനിൽകുമാർ . എസ് , അംജിത്ത് അടൂർ, പി.വി ഹരിഹരൻ, ഏഴംകുളം മോഹനൻ ,ജി.രാജേന്ദ്രൻ , എബി തോമസ്, ബിജു മംഗലത്ത് ,മുഹമ്മദ് ഖൈസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മനുഷ്യാവകാശപ്രവർത്തകരേയും, ആധരിച്ചു.

കെ.ഫോണ്‍ പദ്ധതി: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

0

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

പദ്ധതിക്കായി നല്‍കിയ വിവിധ കരാറുകളില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. വലിയ രീതിയില്‍ നടത്തിയ ഉദ്ഘാടനം ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കൃത്യമായി നിരത്താന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. ചട്ടങ്ങള്‍ പോലും ലംഘിച്ച്‌ കരാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്ബനികള്‍ക്കാണ് നല്‍കിയതെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തില്‍ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തില്‍ 100 പേര്‍ എന്ന കണക്കില്‍ പോലും പത്ത് മാസത്തിനിടയില്‍ കെ ഫോണിന് കഴിഞ്ഞിട്ടില്ല.

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍; തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി; അനിതകുമാരിക്ക് ജാമ്യം

0

കൊല്ലം ;ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടികൊണ്ടുപോയി കേസില്‍ തുടരന്വേഷണത്തിന് അനുമതി .കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജില്ലാ റൂറല്‍ ക്രൈബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ അംഗീകരിച്ചത്.കേസിലെ രണ്ടാം പ്രതിയായ അനിതാ കുമാരിക്ക് കോടതി ജാമ്യം അനുവദിച്ചു.

അതേ സമയം ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി.

ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് തുടരന്വേഷണ അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകല്‍ അനുപമ എന്നിവരാണ് പ്രതികള്‍. ഇതില്‍ അനുപമയ്ക്കും അനിതകുമാരിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സ്ത്രീയെന്ന നിലയിലാണ് അനിതകുമാരിക്ക് ജാമ്യം അനുവദിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്.

ഒരു മാധ്യമത്തിന് ഓയൂരിലെ കുട്ടിയുടെ പിതാവ് നല്‍കിയ അഭിമുഖത്തില്‍, തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപ്രതികളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ വാഹനത്തില്‍ നാലുപേരുണ്ടായിരുന്നെന്ന സംശയം പറഞ്ഞിരുന്നെന്നും, എന്നാല്‍ പൊലീസ് അത് അന്വേഷിച്ചില്ലെന്നുമാണ് പറഞ്ഞത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു

0

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഏപ്രില്‍ 1 മുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു.

സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. സുപ്രീം കോടതി നേരത്തെ തന്നെ ഇഡി കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന വേളയില്‍ ഡല്‍ഹി മുഖ്യമന്ത്രി പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്ക് മുമ്ബാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാൻ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.

ജഡ്ജിമാര്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് വിധി പറഞ്ഞത്. കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും നടപടിക്രമങ്ങളില്‍ അപാകതകളില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 41-ാം വകുപ്പിലെ ഉത്തരവുകള്‍ പാലിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്ന വാദത്തില്‍ കഴിമ്ബില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈ ഇങ്ങനെ നീട്ടിപ്പിടിച്ച്‌ ഇത് ശുദ്ധമാണെന്ന് പറയില്ല , പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്ന് സുരേഷ് ഗോപി

0

എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്‌എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി .

രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില്‍ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്.രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവർ ക്രിമിനലുകളാണ്.

സന്ദർശനത്തില്‍ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്. നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല..ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്..രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാനൂരില്‍ സമാധാനം പുനസ്ഥാപിക്കാൻ നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയുമാണ്‌ഒത്തു ചേർന്നത്.ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവർ കുറ്റക്കാരാണ്.ഇപ്പോള്‍ പോസ്റ്റുമോർട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച്‌ ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

എഡ്മിന്റണിൽ ആദ്യമായി മെഗാ തിരുവാതിരയൊരുക്കി നേർമ്മയുടെ ഓണാഘോഷം

0

എഡ്‌മിന്റൻ: എന്നും പുതുമ നിറഞ്ഞ പരിപാടികൾ മലയാളികൾക്കിടയിലേക്കു എത്തിക്കാൻ എഡ്‌മൺടോൺ മലയാളി കൂട്ടായ്‌മയായ നേർമയ്ക്കു സാധിച്ചിട്ടുണ്ട്. എഡ്‌മൺടോണിലെ Balwin Community Hall -ൽ വച്ച് ഓഗസ്റ്റ് 31-നു നടത്തപ്പെട്ട നേർമ്മയുടെ ഈ വർഷത്തെ ഓണാഘോഷത്തിന് മാറ്റുരയ്ക്കാൻ നേർമ്മയുടെ അംഗങ്ങളായ നാല്പതോളം സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി.

ആൽബെർട്ടയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മെഗാ തിരുവാതിര നടത്തപ്പെടുന്നത്. മെഗാ തിരുവാതിര കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും രസകരങ്ങളായ കലാ പരിപാടികളോടൊപ്പം TALENT ഓൺലൈൻ മ്യൂസിക് സ്കൂ‌ൾ വിദ്യാർഥികൾ അവതരിപ്പിച്ച LIVE ORCHESTRA യും ഉണ്ടായിരുന്നു.

ഓണാഘോഷ പരിപാടികൾക്ക് പകിട്ടു കൂട്ടുവാൻ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടി പുത്തൻ പാവാടയും ബ്ലൗസും ഉടുത്തു കുഞ്ഞു കുട്ടികളും കേരള സാരികളണിഞ്ഞു സ്ത്രീകളും മാവേലിമന്നനെ വരവേറ്റു. സ്വാദിഷ്‌ടമായ ഓണസദ്യയ്ക്ക് ശേഷം പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഉള്ള സമ്മാന ദാനവും പായസ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കായി ഉള്ള സമ്മാന ദാനവും നടത്തപ്പെട്ടു.