fbpx
23.3 C
New York
Sunday, September 15, 2024

Buy now

spot_imgspot_img

എഐ ക്യാമറകളെ കബളിപ്പിക്കുന്നവർ കൂടുന്നു, പണിപാളിക്കുന്ന തീരുമാനവുമായി ഗതാഗത വകുപ്പ്; പുതിയ നീക്കം ഇങ്ങനെ

കൊച്ചി: റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തടയാനായി സ്ഥാപിച്ച എ ഐ ക്യാമറകളുടെ പ്രവർത്തനം 3 മാസത്തിലേക്ക് എത്തുമ്പോൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് കടക്കുകയാണ് ഗതാഗത വകുപ്പ്. നിലവിൽ സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകളെ കബളിപ്പിച്ചുള്ള നിയമലംഘനങ്ങൾ കൂടുതലായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗതാഗത വകുപ്പിന്‍റെ പുതിയ നീക്കം. ഇതിൽ ഏറ്റവും പ്രധാനം ആകാശത്തും ക്യാമറക്കണ്ണുകൾ ഉണ്ടാകും എന്നതാണ്. ട്രാഫിക് നിയമ ലംഘനം തടയാൻ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള തീരുമാനത്തിലേക്കാണ് ഗതാഗത വകുപ്പ് എത്തിച്ചേർന്നിട്ടുള്ളത്.

അടുത്ത വർഷം മുതൽ ഡ്രോണിൽ എ ഐ ക്യാമറ പിടിപ്പിക്കാനുള്ള നീക്കത്തിലാണ് ഗതാഗത വകുപ്പെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐ പി എസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന് പ്രെപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാരിന്‍റെ അംഗീകാരം ലഭിച്ചാൽ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും എസ് ശ്രീജിത്ത് ഐ പി എസ് വിവരിച്ചു. എ ഐ ക്യാമറകളെ കബളിപ്പിച്ചും നിയമ ലംഘനം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.

അതേസമയം എ ഐ ക്യാമറകളെ സംബന്ധിച്ചുള്ള മറ്റൊരു വാർത്ത സംസ്ഥാനത്ത് സ്ഥാപിച്ച എ ഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ വിവേക് ഭീമാൻവർ, ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി എന്നതാണ്. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കെൽട്രോൺ സംഘത്തെ എ ഐ കാമറ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി മഹാരാഷ്‌ട്രയിലേക്ക് ക്ഷണിച്ചുക്കുകയും ചെയ്തു. എ ഐ കാമറ പദ്ധതി ഇന്ത്യക്ക് തന്നെ മാതൃകയാണെന്നാണ് വിവേക് ഭീമാൻവർ അഭിപ്രായപ്പെട്ടത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles