fbpx
28.9 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ഐഫോണൊക്കെ കട പൂട്ടുന്നതാ നല്ലത്, സാംസങ്ങിന്റെ ജയന്റ് കില്ലര്‍; 440 എംപി ക്യാമറാ സെന്‍സര്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ ക്യാമറയില്‍ ലോകത്തെ തന്നെ ഞെട്ടിക്കാനൊരുങ്ങുകയാണ് സാംസങ്ങ്. ആപ്പിളിന് മാത്രം കുത്തകയായിരുന്ന ക്യാമറ-പ്രൊഡക്ട് ക്വാളിറ്റിയൊക്കെ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണ്. സാംസങ്ങിന്റെ ഗ്യാലക്‌സി സീരീസിലെ ഓരോ ഫോണിനും ഒന്നിനൊന്ന് മെച്ചമാണ്. ക്യാമറ സെന്‍സറില്‍ അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. എസ്23 അള്‍ട്രാ സീരീസിലൂടെ ക്യാമറയുടെ കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സാംസങ്ങ്.

200 മെഗാപിക്‌സല്‍ ക്യാമറയുമായിട്ടായിരുന്നു സാംസങ്ങ് ടെക് ലോകത്തെ ഞെട്ടിച്ചത്. എന്നാല്‍ അതിനെ വെല്ലുന്ന ജയന്റ് കില്ലറിനെയാണ് ഇപ്പോള്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. 440 മെഗാപിക്‌സല്‍ ക്യാമറയും, ഒരിഞ്ച് സെന്‍സറുമാണ് സാംസങ്ങ് വികസിപ്പിച്ചെടുക്കുന്നത്. സാം മൊബൈലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിപ്‌സറ്റര്‍ റിവഞ്ചസ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിട്ടുണ്ട്. 2024ല്‍ മൂന്ന് പുതിയ ക്യാമറ സെന്‍സറുകളുടെ നിര്‍മാണം സാംസങ്ങ് ആരംഭിക്കുമെന്നാണ് ഇതില്‍ പറയുന്നത്.

200 മെഗാ പിക്‌സല്‍ എച്ച്പി7, 50 മെഗാപിക്‌സല്‍ ജിഎന്‍6, എച്ച്‌യു1 സെന്‍സറുമായി 440 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് നിര്‍മാണം ആരംഭിക്കാന്‍ പോകുന്നതെന്ന് ട്വീറ്റില്‍ പറയുന്നു. അതേസമയം 440 എംപിയുടെ ക്യാമറയുടെ പിക്‌സല്‍ സൈസ് എത്രയാണെന്ന് മാത്രം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇവ സാംസങ്ങ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുമോ എന്ന കാര്യം സംശയമാണ്. 50 എംപി സെന്‍സര്‍ ഇസോസെല്‍ ജിഎന്‍1ന്റെ പിന്‍ഗാമിയായിരിക്കും. 1.6 ആണ് പിക്‌സല്‍ സൈസ്.

സാംസങ്ങിന്റെ മാര്‍ക്കറ്റ് എതിരാളിയായ സോണി നേരത്തെ തന്നെ 1 ഇഞ്ച് ടൈപ്പ് സെന്‍സര്‍ ഐഎംഎക്‌സ് 989 പുറത്തിറക്കിയതാണ്. ഇത് ആന്‍ഡ്രോയിഡിന്റെ ഫ്‌ളാഗ്ഷിപ്പില്‍ ഇടംപിടിച്ചതാണ്. ഓപ്പോയുടെ എക്‌സ്6 പ്രോ, ഷവോമി 13 പ്രോ, വിവോ എക്‌സ് 90 പ്രൊ പ്ലസ്, ഷവോമി 12എസ് അള്‍ട്രയില്‍ ഇവ ഇടംപിടിച്ചിട്ടുണ്ട്. സ്വന്തമായി ഒരു ഇഞ്ച് ടൈപ്പ് സെന്‍സര്‍ സ്വന്തം ഡിവൈസുകളിലും, മറ്റ് ഫോണുകളിലും ഉപയോഗിക്കുകയാവും കമ്പനി ലക്ഷ്യമിടുന്നത്.

എന്നാല്‍ സാംസങ്ങ് ബ്രാന്‍ഡ് ഫോണുകളില്‍ ഇവ വരാനുള്ള സാധ്യത വളരെ കുറവാണ്. പകരം മറ്റ് കമ്പനികളുടെ ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ഇവ ഇടംപിടിച്ചേക്കും. അതിലൂടെ ആന്‍ഡ്രോയിഡ് ഫ്‌ളാഗ്ഷിപ്പില്‍ മുന്നിലെത്താനാണ് സാംസങ്ങ് ശ്രമം. ജിഎന്‍6 സെന്‍സര്‍ ചൈനയിലെ നിര്‍മാതാക്കള്‍ക്കായിരിക്കും ലഭ്യമാക്കുക. 200 മെഗാപിക്‌സല്‍ എച്ച്പി7 സെന്‍സര്‍ നേരത്തെ പുറത്തിറക്കുമെന്ന് കരുതിയെങ്കിലും നിര്‍മാണ ചെലവ് ഭീമമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം 320 മെഗാപിക്‌സല്‍ സെന്‍സറും സാംസങ്ങിന്റെ നിര്‍മാണത്തിലുണ്ട്. ടെക് പ്രേമികള്‍ക്ക് ഇത് വലിയ ആവേശം സമ്മാനിക്കും. കാരണം സാംസങ്ങിന്റെ തന്നെ ഗ്യാലക്‌സ് എസ്23 അള്‍ട്രയില്‍ ഇവ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഗൂഗിള്‍ സാംസങ്ങിന്റെ 50 മെഗാപിക്‌സന്‍ ജിഎന്‍1 സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 7 സീരീസ് ഫോണിന് വേണ്ടിയാണിത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles