fbpx

എരുമേലിയിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട


………………………………
ഓണം സ്പെഷ്യൽ ഡ്രൈവിനോടാനുബന്ധിച്ച് എരുമേലി എക്‌സൈസ് റേഞ്ച് പാർട്ടി IB പാർട്ടിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ മണിമല വില്ലേജിൽ മുക്കട ജംങ്ഷനിൽ നിന്നും ഓണ വിപണി ലക്ഷ്യമിട്ട് രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 കിലോ ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്ന കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ചാരുവേലി കരയിൽ മുള്ളൻകുഴിയിൽ വീട്ടിൽ സാമൂവേൽ മത്തായി മകൻ 26 വയസ്സുള്ള മാത്യു സാമൂവൽ, റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ റാന്നി കരയിൽ, താഴത്തെകുറ്റ് വീട്ടിൽ ജയപ്രകാശ് മകൻ 23 വയസ്സുള്ള ജിഷ്ണു ജയപ്രകാശ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്ത് എരുമേലി എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം നമ്പർ 30/2023 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം നടത്തുന്നതിനായാണ് ഒഡിഷയിൽ നിന്നും ഗഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ച കാലമായി എക്‌സൈസ് ടിയാന്മാരെ നിരീക്ഷിച്ചു വരുകയായിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്, സുമോദ്, IB ടീം അംഗങ്ങളായ ടോജോ ടി ഞള്ളിയിൽ, അരുൺ C ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനുരാജ്, വിഷ്ണു, റോയി, ശ്രീലേഷ്, മാമ്മൻ സാമൂവൽ ഡ്രൈവർ ജോഷി എന്നിവരും റെയിഡിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Share the News