കോതമംഗല: പുതുപ്പാടി ഇഴങ്ങടത്ത് കര്‍ഷകന്റെ വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കെഎസ്‌ഇബിയുടെ പ്രായശ്ചിത്തം. വാരപ്പെട്ടി സ്വദേശികളായ തോമസും മകന്‍ അനീഷും ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന വാഴകളില്‍ 406 എണ്ണമാണ് ഈ മാസം ആദ്യം കെഎസ്‌ഇബി അധികൃതര്‍ വെട്ടിനശിപ്പിച്ചത്.
ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടുന്നുവെന്ന് പറഞ്ഞായിരുന്നു നടപടി.
ഇത് വിവാദമായതോടെ കെഎസ്‌ഇബി നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചിരുന്നു. കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് കര്‍ഷകന് അനുവദിച്ച് മൂന്നര ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി തോമസിന് കൈമാറുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് തോമസ് പ്രതികരിച്ചു. എങ്കിലും കുലവെട്ടി വിപണിയില്‍ വില്‍ക്കുമ്ബോള്‍ കിട്ടുന്ന സംതൃപ്തി തനിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.