fbpx

യാത്രയ്ക്കിടെ പൈലറ്റ് മരിച്ചു; മിയാമി- ചിലി വിമാനം അടിയന്തരമായി ഇറക്കി

മിയാമി: മിയാമിയില്‍ നിന്നും ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ശുചിമുറിയില്‍ ഇരുന്ന് മരിച്ചു. ഇതേതുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി പാനമയില്‍ നിലത്തിറക്കി.

ഞായറാഴ്ച രാത്രി 271 യാത്രക്കാരുമായി പോയ വിമാനത്തലാണ് സംഭവം.

ലാറ്റം വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ഇവാന്‍ അന്‍ഡ്രൗര്‍ (56) ആണ് മരിച്ചത്. 25 വര്‍ഷമായി പൈലറ്റായി ജോലി ചെയ്യുകയായിരുന്നു ഇവാന്‍ അന്‍ഡ്രൗര്‍ . വിമാനം പറന്നുയര്‍ന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞതോടെ പൈലറ്റിന് ദേഹാസ്വാസ്ഥം അനുഭവപ്പെടുകയായിരുന്നു. ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കനായില്ല.

ഇതേതുടര്‍ന്ന് വിമാനം പാനമ നഗരത്തിലെ ടോക്യുമെന്‍ രാജ്യാന്തര വിമാനത്താവളത്തിലിറക്കുകയായിരുന്നു. വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചു. എന്നാല്‍ മരണം സംഭവിച്ചതായി അവര്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ചൊവ്വാഴ്ച പാനമ സിറ്റിയില്‍ നിന്നും പുറപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.

Share the News