fbpx
24.2 C
New York
Tuesday, September 17, 2024

Buy now

spot_imgspot_img

നെടുംകണ്ടത്തിന് സമീപം കാട്ടുപന്നിയെ വെടിവെച്ചു കൊന്നു*

0

*

▪️ *നെടുംകണ്ടം:* നെടുംകണ്ടത്തിന് സമീപം വട്ടപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.കേരള തമിഴ്നാട് അതിർത്തി മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആക്രമണത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിരുന്നു.പനിച്ചിക്കൽ ബാബുവിന്റെ കൃഷിയിടത്തിൽ ആക്രമണം നടത്തുകയും ഇതിനിടെ പടുതാകുളത്തിൽ വീഴുകയുമായിരുന്നു.വിവരമറഞ്ഞെത്തിയ കല്ലാർ ഫോറെസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പന്നിയെ വെടിവെച്ചു കൊന്നു….

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി, തെരച്ചില്‍

0

സിക്കിമില്‍ മിന്നല്‍ പ്രളയം.ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.

23 ഓളം സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്ബുകളെ വെള്ളപ്പൊക്കം ബാധിച്ചു.
പ്രദേശത്ത് സൈനികര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.

നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുൻകരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി.

സിക്കിം സര്‍ക്കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവര്‍ പ്രദേശത്തുനിന്ന് വിട്ടുനില്‍ക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

തീവ്രമഴ! അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ എമര്‍ജൻസി നമ്ബര്‍: ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി

0

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി. അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസില്‍ അറിയിക്കാൻ നിര്‍ദ്ദേശം.

വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി അറിയിച്ചു.

തീവ്ര മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്ബ് വീണും മറ്റും വൈദ്യുതിക്കമ്ബികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്ബോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമര്‍ജൻസി നമ്ബരിലോ അറിയിക്കുക. ഇത് അപകടങ്ങള്‍ അറിയിക്കാൻ മാത്രമുള്ള എമര്‍ജൻസി നമ്ബരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്ബരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്ബരില്‍ വിളിച്ചും വാ

പണി ഇങ്ങോട്ട് വേണ്ട. എം.വി.ഡിക്ക് എം.എം മണിയുടെ ഭീഷണി പിന്നാലെ. മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.

0

കട്ടപ്പന- / നെടുംകണ്ടം -എം.എം. മണി ഭീഷണി മുഴക്കിയതിന് പിന്നാലെ മൂന്ന് എംവിഡി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം🔻🔷*


*നെടുങ്കണ്ടംഉടുമ്പൻചോല സബ് ആർ.ടി.ഒ ഓഫീസിലെ മൂന്ന് വെഹിക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം. സിഐടിയു മാർച്ചിൽ എം.എം. മണി എംഎൽഎ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഹഫീസ് യൂസഫ്, എൽദോ വർഗീസ്, സൂരജ് എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. പിഴ നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക ആളുകളിൽ നിന്ന് ഈടാക്കുന്നുവെന്നാണ് ഗതാഗത വകുപ്പ് ഇവർക്കെതിരെ കുറ്റമായി കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേരെ ജില്ലയ്ക്ക് പുറത്തേക്കും ഒരാളെ മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തേയ്ക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഡ്രൈവേഴ്സ് യൂണിയന്റെ ഉടുമ്പൻചോല സബ് ആർടിഒ ഓഫീസ് മാർച്ചിൽ സിഐടിയുടെ പ്രവർത്തകരോട് ഉദ്യോഗസ്ഥരെ അക്രമിക്കാനും എംഎം മണി ആഹ്വാനം ചെയ്തിരുന്നു.

‘സർക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണ് പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും’, എന്നായിരുന്നു എം.എം. മണിയുടെ പരാമർശം. മര്യാദ കാണിച്ചില്ലെങ്കിൽ കളക്ടറാണെങ്കിലും ചീഫ് സെക്രട്ടറിയാണെങ്കിലും എതിർക്കും. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികൾ കൈകാര്യം ചെയ്യണം. അങ്ങനെ കൈകാര്യം ചെയ്താൽ താനും പാർട്ടിയും തൊഴിലാളികൾക്കൊപ്പം നിൽക്കും. ഇത്തരം കേസുകൾ കോടതിയിൽ വരുമ്പോഴല്ലേ, അത് അപ്പോൾ നോക്കും. ആ സമയം ഉദ്യോഗസ്ഥരോട് ഒപ്പംനിൽക്കാൻ സാക്ഷിപോലും ഉണ്ടാവില്ലെന്നും എം.എം. മണി പറഞ്ഞു. ധർണ കഴിഞ്ഞ് മടങ്ങിയവർ, മുണ്ടിയെരുമയിൽവെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.

എം എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ [ 4 ന് -] ഇന്ന്. വ്യാപക പ്രതിഷേധം

0

*🔷🔺ഉടുമ്പൻചോല എംഎൽഎ എം .എം . മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ 🔻🔷*


*നെടുംകണ്ടം ▪️* ഉടുമ്പൻചോല എംഎൽഎ എം .എം . മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ . ഇന്ന് – [4 – ന് ]- സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കുടുംബ അംഗങ്ങളെയും അവഹേളിച്ചതിലാണ് പ്രതിഷേധം. കേരള അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർസ് അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്

താലൂക്ക് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. എം എം മണി മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി നിയമം പാലിച്ച് ജോലി ചെയ്യുവാൻ അനുവദിക്കണമെന്നും ആവശ്യം. നെടുങ്കണ്ടത്ത് സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എംഎം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങള്‍ എം എം മണി രംഗത്തെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും.

പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലുമെന്ന് എം എം മണി പറഞ്ഞിരുന്നു.

ജനവാസ മേഖലയിൽ. പടയപ്പ. ബസ് കാത്തിരിപ്പ് കേന്ദ്രവും കൃഷിയും നശിപ്പിച്ചു.

0

മൂന്നാർ -ജനവാസ മേഖലയിൽ പടയപ്പ; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു, കൃഷി നശിപ്പിച്ചു.*

വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാർ മേഖലയിൽ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ഗ്രില്ല് പൂർണമായും തകർത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു.

കഴിഞ്ഞ മാസാവസാനവും മൂന്നാർ ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് കാട്ടാന ഇറങ്ങിയത്. മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ പരിസരത്തും രാത്രി ആനയെത്തിയിരുന്നു. സ്കൂളിന്റെ സമീപത്തുകൂടി നടന്ന് പുല്ലും മറ്റും തിന്ന ശേഷം പടയപ്പ പുലർച്ചെ സമീപത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലെത്തി. ഇവിടെ നട്ടുവളർത്തിയിരുന്ന ചെടികൾ നശിപ്പിച്ച ശേഷം ഏഴരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.

മലയിടുക്കിൽ അകപ്പെട്ട നാല് യുവാക്കളെ ഫയർഫോഴ്സ്. സംഘം രക്ഷപ്പെടുത്തി.

0

*പീരുമേട് പാമ്പനാര്‍ കൊടുവാ കൈലാസഗിരി മലയിടുക്കില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന*

പാമ്പനാര്‍ കൊടുവാ കൈലാസഗിരി മലയിടുക്കില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കനത്ത മഞ്ഞില്‍ ദിശയറിയാതെ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ നാല് യുവാക്കളെയാണ് സംഘം രക്ഷപ്പെടുത്തിയത്.

ഇന്നലെ രാത്രിയിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തോളം അടി ഉയരത്തിലുള്ള കൊടുവാ കൈലാസഗിരി മലനിരകള്‍ കാണാനെത്തിയതായിരുന്നു കാ‍ഞ്ഞിരപ്പള്ളിക്കാരായ അനന്ദു, വിനായകന്‍, ശ്രീലാല്‍, ജയദേവ് എന്നിവര്‍.. മലയ്ക്ക് മുകളില്‍ നിന്നുള്ള വിദൂര കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു ലക്ഷ്യം. കാഴ്ച കണ്ട് തിരിച്ചിറങ്ങുമ്പോഴാണ് ദിശ തെറ്റിയത്.

കനത്ത മഞ്ഞുമൂടിയതോടെ നാലു പേരും നടന്നത് പോകേണ്ടതിന്‍റെ ഏതിര്‍ ദിശയിലേക്കായിരുന്നു.. രണ്ട് കിലോമീറ്ററോളം നടന്നപ്പോഴാണ് വഴി തെറ്റിയെന്ന് മനസിലായത്. തുടര്‍ന്ന് രാത്രി എഴരയോടെ പീരുമേട് അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. യുവാക്കളെ രക്ഷിച്ച് താഴെ എത്തിച്ചപ്പോഴേക്കും ഒമ്പതുമണിയായി.. പിന്നീട് പീരുമേട് പൊലീസിന് കൈമാറി.

പീരുമേട് നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍റ് റെസ്ക്യു ഓഫീസര്‍ മധുസൂധനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.രാത്രി തന്നെ യുവാക്കളെ വിട്ടയച്ചു.
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police

ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; പ്രകോപിതനായ യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു

0

ഇടുക്കി: തട്ടുകടയില്‍ നിന്നും ഭക്ഷണം ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു.

പുളിയൻമല സ്വദേശി ചിത്രാഭവൻ വീട്ടില്‍ ശിവചന്ദ്രനെതിരെയായിരുന്നു യുവാവിന്റെ പരാക്രമം. തമിഴ്നാട് സ്വദേശി കവിയരശന്റെ തട്ടുകടയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

സംഭവത്തില്‍ പ്രതിയായ പുളിയൻമല സ്വദേശി സുജിത്തിനായി വണ്ടൻമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി മഴയായതിനാല്‍ കട നേരത്തെ അടയ്ക്കാനൊരുങ്ങുന്നതിനിടെയായിരുന്നു സുജിത്ത് കടയിലെത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കടയില്‍ ജീവനക്കാര്‍ക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രൻ ഇയാള്‍ക്ക് നല്‍കി.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി ലഭിക്കാത്തതില്‍ പ്രകോപിതനായി ശിവചന്ദ്രനെ അക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ സുജിത്തിന്റെ കടിയേറ്റ് അദ്ദേഹത്തിന്റെ മൂക്ക് മുറിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കായി 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ ഡോക്ടര്‍ അറസ്റ്റില്‍

0

കാസര്‍ഗോഡ്: ഹെറണിയയുടെ ശസ്ത്രക്രിയയ്ക്കായി രോഗിയില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ അനസ്തേഷ്യ വിഭാഗം ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.വെങ്കിടഗിരിയാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് സ്വദേശിയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ഹെറണിയയുടെ ചികിത്സയ്ക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാര ഇക്കഴിഞ്ഞ ജൂലൈ മാസം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. ജനറല്‍ സര്‍ജനെ കണ്ടപ്പോള്‍ ശസ്ത്രക്രിയ നടത്താൻ നിര്‍ദേശച്ചു. അനസ്തേഷ്യ ഡോക്ടറെ കണ്ട് ഡേറ്റ് വാങ്ങിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ നടത്താമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ വേദന അസഹനീയമായതോടെ ശസ്ത്രക്രിയ നേരത്തെ ആക്കുന്നതിനായി വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. ഓപ്പറേഷൻ തീയതി നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഡോക്ടറുടെ വീടിന് സമീപത്തെത്തി.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടര്‍ പിടിയില്‍

വിജിലൻസ് നിര്‍ദേശം അനുസരിച്ച്‌ പരാതിക്കാരൻ ഇന്ന് വൈകിട്ട് ആറരയോടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച്‌ 2,000 രൂപ കൈമാറി. ഈ സമയം പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം പെട്ടെന്ന് അകത്തേക്ക് കടന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

കുടിവെള്ളമില്ലാതെ വയോധിക ദമ്പതികൾ ദുരിതത്തിൽ,

0

കട്ടപ്പന. കുടിവെള്ളമില്ലാതെ വയോധിക ദമ്പതികൾ ദുരിതത്തിൽ. കട്ടപ്പന നഗരസഭ ഇരുപതാം വാർഡിൽ താമസ്സിക്കുന്ന
വയോധിക ദമ്പതികളാണ് കുടിമില്ലാതെ വലയുന്നത്. മനുഷ്യത്വ ഹീനമായ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണം. നാട്ടുകാർ ആവശ്യാ പെട്ടു.

കട്ടപ്പന സ്കൂൾ കവലയ്ക്ക് സമീപം മാക്കിയിൽ വീട്ടിൽ 82 വയസ്സുള്ള രാമനും, 79 വയസ്സുള്ള ഭവാനിയുമാണ്.ദാഹ ജലമില്ലാതെ വലയുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ പോലും വകവെയ്ക്കാതെ വയോധിക ദമ്പതികൾ കട്ടപ്പന നഗരസഭയിലും, വാട്ടർ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനിലും നിരവധി തവണ കയറി ഇറങ്ങി പരാതികൾ ബോധിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് മനുഷ്യത്വ രഹിതമായ അവഗണനയാണ് ഇവർക്ക് ഉണ്ടായത്. കട്ടപ്പന നഗരസഭ ഇരുപതാം വാർഡ് മെമ്പർ സോണിയ ജെയ്ബിയുടെ മുമ്പാകെ വയോധിക ദമ്പതികൾ വിഷയയിത്തിന്റെ ഗൗരവം ധരിപ്പിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. എന്നാൽ 2 മാസമായി വയോധിക ദമ്പതികൾക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ടില്ല. ഇവരുടെ വീടിന്റെ സമീപത്തെ കിണറിൽ നിന്നാണ് ഇപ്പോൾ വയോധിക ദമ്പതികൾ വീട്ടാവശ്യങ്ങൾക്കും, കുടിക്കാനുമുള്ള വെള്ളം കണ്ടെത്തുന്നത്. മക്കളുടെയും, കൊച്ചു മക്കളുടെയും സഹായാത്താൽ മുമ്പ് എല്ലാ ആഴചയിലും 1000 രൂപ വരെ കൊടുത്ത് ഇവർ വെള്ളം വിലയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ അടച്ചുറപ്പില്ലാത്ത മൺകട്ടയിൽ വർഷങ്ങൾക്ക് മുമ്പ് തീർത്ത വീട്ടിലാണ് ഇവർ ഇപ്പോഴും കഴിയുന്നത്. നിർധന കുടുംബമായ ഇവർക്ക് ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. റോഡ്‌ പണി നടക്കുന്നതിനാൽ എന്ത്രാ ങ്ങൾ ഉപയോ ഗിച്ച്പൈപ്പുകൾ മാറ്റിയതു മൂലമാണ് വെള്ളം വിതരണം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അധികൃതർ പറയുന്ന കാരണം. എന്നാൽ ഇത് പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ തയാറായിട്ടില്ലാ. ഇതു മൂലം. കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ ആയെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണമെന്നും. പ്രായാധിക്യം മൂലം നിരവധി അസുഖങ്ങളോട് പോരാടുന്ന വയോധിക ദമ്പതികൾക്ക് കുടിവെള്ളം ഭവനവു ലഭ്യമാക്കാണമെന്നും.മനുഷ്യത്വ ഹീനമായ പ്രവർത്തി അവസാനിപ്പിച്ച് ഉടൻ കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറഞ്ഞു.കേരള ടൈംസിനോട്.പറഞ്ഞു.