—————————————-
തൃശൂർ.രാമായണ മാസാചരണത്തിന്റെ ഭാഗമായി കേരള ക്ഷേത്ര സമന്വയ സമിതി പ്രഖ്യാപിച്ചിരുന്ന “ക്ഷേത്ര ബന്ധു പുരസ്കാരം” എറണാകുളത്ത് ശങ്കരാനന്ദാശ്രമത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമിജി പൂർണ്ണാമൃതാനന്ദപുരി ദീപപ്രോജ്വലനം നടത്തി, ഉത്ഘാടനം ചെയ്ത് പുരസ്കാര വിതരണം നടത്തി.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് കുടശ്ശനാട് മുരളി അധ്യക്ഷത വഹിച്ചു.
കാലടി സംസ്കൃത സർവകലാശാല മുൻ ഡയറക്ടറും റെയിൽ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറുമായ ഡോ.എം വി നടേശൻ മുഖ്യ അതിഥിയായി.
സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലനും ജനറൽ സെക്രട്ടറി ഡോ.വിനീത് ഭട്ടും ചേര്‍ന്ന് സ്വാമിജിയേ പൂർണ്ണ കുംഭം നൽകി ആദരിച്ചു.
ക്ഷേത്ര സമന്വയ സമിതിയുടെ ആഹ്വാനമനുസരിച്ച് രാമായണമാസാചരണത്തിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുമുളള 28 ക്ഷേത്രങ്ങളേയും പാരായണം നടത്തിയ 28 വ്യക്തികളേയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത രാമായണകീർത്തി ഫലകം നൽകി അനുമോദിച്ചു.
പുരസ്കാര ദാന ചടങ്ങ് പെരുമ്പടപ്പ് മന വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട് ഉത്ഘാടനം ചെയ്തു.
ക്ഷേത്രങ്ങൾക്കുളള പുരസ്കാരം മലയാലപ്പുഴ ക്ഷേത്രം തന്ത്രിമുഖ്യൻ അടിമുറ്റത്ത് മന ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാടും പാരായണീയർക്കുളള പുരസ്കാരം സപ്താഹ ആചാര്യൻ വേദശ്രീ ഡോ.പളളിക്കൽ മണികണ്ഠനും
പാരായണീയർക്കുളള ക്യാഷ് അവാർഡ് വിതരണം തൃശൂർ താന്ത്രിക ആചാര്യൻ വി ടി രാമചന്ദ്രൻ തന്ത്രികളും പാരായണീയർക്കുളള ഓണക്കോടി ഡോ.വിനീത് ഭട്ടും വിതരണം ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ജനറൽ സെക്രട്ടറി പിറ്റി രത്നാകരൻ കണ്ണാടിപറമ്പ് ആമുഖ പ്രഭാഷണം നടത്തി.
പാഞ്ചജന്യം ഭാരതം ദേശീയ വൈസ് പ്രസിഡന്റ് എംകെ ശശിയപ്പൻ, ക്ഷേത്രസമന്വയ വനിതാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു ശ്രീകുമാർ, സെക്രട്ടറി സിന്ധു രാജൻ,ശ്രീകല,അജികുമാർ പൗഡിക്കോണം, സുരേഷ് കേശവപുരം, വിനോദ് പനമണ്ണ, ശ്രീജിത്ത് കിഴക്കമ്പലം,പേരൂര്‍ക്കട വിനോദ്,അശ്വതിഗുപ്ത, പി എ ഹരികുമാർ ഇടുക്കി, ജയചന്ദ്രൻ കിഴക്കനേല,തുഷാര ശിവരാമപിളള,അഡ്വ.ഗിരീഷ് തിരുവനന്തപുരം,മാധവൻ നമ്പൂതിരി കാസർഗോഡ്, തുടങ്ങിയവർ പ്രസംഗിച്ചു. സംപൂജ്യ സ്വാമിജി പൂർണ്ണാമൃതാനന്ദപുരിക്ക് ക്ഷേത്ര സമന്വയ സമിതിനൽകുന്ന “ശ്രേഷ്ഠ ആചാര്യ പുരസ്കാരം” പ്രസിഡൻ്റ് ആലംകോട് ദാനശീലൻ,കുടശ്ശനാട് മുരളി, ഡോ.വിനീത് ഭട്ട് എന്നിവർ ചേര്‍ന്ന് ചടങ്ങിൽ സ്വാമിജിക്ക് സമർപ്പിച്ചു.