*പീരുമേട് പാമ്പനാര്‍ കൊടുവാ കൈലാസഗിരി മലയിടുക്കില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന*
പാമ്പനാര്‍ കൊടുവാ കൈലാസഗിരി മലയിടുക്കില്‍ കുടുങ്ങിയ യുവാക്കള്‍ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കനത്ത മഞ്ഞില്‍ ദിശയറിയാതെ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശികളായ നാല് യുവാക്കളെയാണ് സംഘം രക്ഷപ്പെടുത്തിയത്.
ഇന്നലെ രാത്രിയിലാണ് സംഭവം. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തോളം അടി ഉയരത്തിലുള്ള കൊടുവാ കൈലാസഗിരി മലനിരകള്‍ കാണാനെത്തിയതായിരുന്നു കാഞ്ഞിരപ്പള്ളിക്കാരായ അനന്ദു, വിനായകന്‍, ശ്രീലാല്‍, ജയദേവ് എന്നിവര്‍.. മലയ്ക്ക് മുകളില്‍ നിന്നുള്ള വിദൂര കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു ലക്ഷ്യം. കാഴ്ച കണ്ട് തിരിച്ചിറങ്ങുമ്പോഴാണ് ദിശ തെറ്റിയത്.
കനത്ത മഞ്ഞുമൂടിയതോടെ നാലു പേരും നടന്നത് പോകേണ്ടതിന്‍റെ ഏതിര്‍ ദിശയിലേക്കായിരുന്നു.. രണ്ട് കിലോമീറ്ററോളം നടന്നപ്പോഴാണ് വഴി തെറ്റിയെന്ന് മനസിലായത്. തുടര്‍ന്ന് രാത്രി എഴരയോടെ പീരുമേട് അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. യുവാക്കളെ രക്ഷിച്ച് താഴെ എത്തിച്ചപ്പോഴേക്കും ഒമ്പതുമണിയായി.. പിന്നീട് പീരുമേട് പൊലീസിന് കൈമാറി.
പീരുമേട് നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍റ് റെസ്ക്യു ഓഫീസര്‍ മധുസൂധനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.രാത്രി തന്നെ യുവാക്കളെ വിട്ടയച്ചു.
#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police
മലയിടുക്കിൽ അകപ്പെട്ട നാല് യുവാക്കളെ ഫയർഫോഴ്സ്. സംഘം രക്ഷപ്പെടുത്തി.
