fbpx
26.7 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

ജനവാസ മേഖലയിൽ. പടയപ്പ. ബസ് കാത്തിരിപ്പ് കേന്ദ്രവും കൃഷിയും നശിപ്പിച്ചു.

മൂന്നാർ -ജനവാസ മേഖലയിൽ പടയപ്പ; ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തു, കൃഷി നശിപ്പിച്ചു.*

വീണ്ടും ജനവാസ മേഖലയിൽ പടയപ്പയിറങ്ങി. മൂന്നാർ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാർ മേഖലയിൽ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ഗ്രില്ല് പൂർണമായും തകർത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു.

കഴിഞ്ഞ മാസാവസാനവും മൂന്നാർ ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് കാട്ടാന ഇറങ്ങിയത്. മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ പരിസരത്തും രാത്രി ആനയെത്തിയിരുന്നു. സ്കൂളിന്റെ സമീപത്തുകൂടി നടന്ന് പുല്ലും മറ്റും തിന്ന ശേഷം പടയപ്പ പുലർച്ചെ സമീപത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലെത്തി. ഇവിടെ നട്ടുവളർത്തിയിരുന്ന ചെടികൾ നശിപ്പിച്ച ശേഷം ഏഴരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles