*🔷🔺ഉടുമ്പൻചോല എംഎൽഎ എം .എം . മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ 🔻🔷*
*നെടുംകണ്ടം ▪️* ഉടുമ്പൻചോല എംഎൽഎ എം .എം . മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ . ഇന്ന് – [4 – ന് ]- സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കുടുംബ അംഗങ്ങളെയും അവഹേളിച്ചതിലാണ് പ്രതിഷേധം. കേരള അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർസ് അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്
താലൂക്ക് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. എം എം മണി മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി നിയമം പാലിച്ച് ജോലി ചെയ്യുവാൻ അനുവദിക്കണമെന്നും ആവശ്യം. നെടുങ്കണ്ടത്ത് സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എംഎം മണി എംഎല്‍എക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എംഎം മണിയുടെ പരാമർശം എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങള്‍ എം എം മണി രംഗത്തെത്തിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും.
പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പൊലീസും, ആർടിഒയും, കലക്ടറുമായാലുമെന്ന് എം എം മണി പറഞ്ഞിരുന്നു.