fbpx

കുടിവെള്ളമില്ലാതെ വയോധിക ദമ്പതികൾ ദുരിതത്തിൽ,

കട്ടപ്പന. കുടിവെള്ളമില്ലാതെ വയോധിക ദമ്പതികൾ ദുരിതത്തിൽ. കട്ടപ്പന നഗരസഭ ഇരുപതാം വാർഡിൽ താമസ്സിക്കുന്ന
വയോധിക ദമ്പതികളാണ് കുടിമില്ലാതെ വലയുന്നത്. മനുഷ്യത്വ ഹീനമായ സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണം. നാട്ടുകാർ ആവശ്യാ പെട്ടു.

കട്ടപ്പന സ്കൂൾ കവലയ്ക്ക് സമീപം മാക്കിയിൽ വീട്ടിൽ 82 വയസ്സുള്ള രാമനും, 79 വയസ്സുള്ള ഭവാനിയുമാണ്.ദാഹ ജലമില്ലാതെ വലയുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ പോലും വകവെയ്ക്കാതെ വയോധിക ദമ്പതികൾ കട്ടപ്പന നഗരസഭയിലും, വാട്ടർ അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനിലും നിരവധി തവണ കയറി ഇറങ്ങി പരാതികൾ ബോധിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് മനുഷ്യത്വ രഹിതമായ അവഗണനയാണ് ഇവർക്ക് ഉണ്ടായത്. കട്ടപ്പന നഗരസഭ ഇരുപതാം വാർഡ് മെമ്പർ സോണിയ ജെയ്ബിയുടെ മുമ്പാകെ വയോധിക ദമ്പതികൾ വിഷയയിത്തിന്റെ ഗൗരവം ധരിപ്പിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. എന്നാൽ 2 മാസമായി വയോധിക ദമ്പതികൾക്ക് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തിയിട്ടില്ല. ഇവരുടെ വീടിന്റെ സമീപത്തെ കിണറിൽ നിന്നാണ് ഇപ്പോൾ വയോധിക ദമ്പതികൾ വീട്ടാവശ്യങ്ങൾക്കും, കുടിക്കാനുമുള്ള വെള്ളം കണ്ടെത്തുന്നത്. മക്കളുടെയും, കൊച്ചു മക്കളുടെയും സഹായാത്താൽ മുമ്പ് എല്ലാ ആഴചയിലും 1000 രൂപ വരെ കൊടുത്ത് ഇവർ വെള്ളം വിലയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ അടച്ചുറപ്പില്ലാത്ത മൺകട്ടയിൽ വർഷങ്ങൾക്ക് മുമ്പ് തീർത്ത വീട്ടിലാണ് ഇവർ ഇപ്പോഴും കഴിയുന്നത്. നിർധന കുടുംബമായ ഇവർക്ക് ഇത് താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. റോഡ്‌ പണി നടക്കുന്നതിനാൽ എന്ത്രാ ങ്ങൾ ഉപയോ ഗിച്ച്പൈപ്പുകൾ മാറ്റിയതു മൂലമാണ് വെള്ളം വിതരണം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അധികൃതർ പറയുന്ന കാരണം. എന്നാൽ ഇത് പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ തയാറായിട്ടില്ലാ. ഇതു മൂലം. കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ ആയെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. സംഭവത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടണമെന്നും. പ്രായാധിക്യം മൂലം നിരവധി അസുഖങ്ങളോട് പോരാടുന്ന വയോധിക ദമ്പതികൾക്ക് കുടിവെള്ളം ഭവനവു ലഭ്യമാക്കാണമെന്നും.മനുഷ്യത്വ ഹീനമായ പ്രവർത്തി അവസാനിപ്പിച്ച് ഉടൻ കുടിവെള്ളം എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഇവർ പറഞ്ഞു.കേരള ടൈംസിനോട്.പറഞ്ഞു.

Share the News