ഇടുക്കി -റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് 20 വര്‍ഷം, നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിരക്കേറിയ മൂന്നാര്‍ റോഡില്‍ ഉപരോധം.*
റോഡ് തകർന്ന് 20 വർഷമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം. മൂന്നാർ കുണ്ടള ചെണ്ടുവാരെ ടോപ്പ് ഡിവിഷൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്.
വിനോദസഞ്ചാരികൾ ഏറെയെത്തുന്ന മൂന്നാർ
ടോപ്പ് സ്റ്റേഷൻ റോഡാണ് തോട്ടം തൊഴിലാളികൾ ഉപരോധിച്ചത്. റോഡ് നിർമാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയോ കളക്ടറോ ഉറപ്പ് നൽകണമെന്നാണ് ആവശ്യം. ഇതോടെ നിരവധി വിനോദ സഞ്ചാരികൾ റോഡിൽ കുടുങ്ങി.
മൂന്നാറിൽ നിന്നും എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന സ്വകാര്യ കമ്പനിയുടെ റോഡുകൾ മിക്കവയും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
മൂന്നാറിൽ നിന്നും എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന സ്വകാര്യ കമ്പനിയുടെ റോഡുകൾ മിക്കവയും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. ആദ്യ കാലങ്ങളിൽ കമ്പനി റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും കുറച്ച് വർഷങ്ങളായി പണികൾ നടത്താൻ തയ്യാറായിട്ടില്ല. തോട്ടം തൊഴിലാളികൾ ഏറെ താമസിക്കുന്ന ഭാഗങ്ങളിൽ റോഡ് സഞ്ചാരയോഗ്യമാക്കുന്ന നടപടികൾ പഞ്ചായത്ത് സ്വീകരിച്ചെങ്കിലും നിയമ തടസ്സങ്ങൾ നേരിട്ടതോടെ പണികൾ അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ 20 വർഷമായി മിക്ക റോഡുകളും കാൽനടയാത്രക്കാർക്ക് പോലും കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വകാര്യ കമ്പനിയും സർക്കാരും തമ്മിൽ നടക്കുന്ന നിയമ യുദ്ധത്തിൽ തൊഴിലാളികൾ കഷ്ടപ്പെടുമ്പോഴും അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.
തകർന്നുകിടക്കുന്ന കുണ്ടള – ചെണ്ടുവാര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
ആവശ്യപ്പെട്ടാണ് തൊഴിലാളികൾ, വിനോദസഞ്ചാരികൾ ഏറെയെത്തുന്ന മൂന്നാർ- ടോപ്പ് സ്റ്റേഷൻ റോഡ് ഉപരോധിച്ചത്. ജില്ലയിലെ എംപി, എംഎൽഎ, പഞ്ചായത്ത് പ്രതിനിധികൾ, കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകാതെ വന്നതാണ് റോഡ് ഉപരോധം സംഘടിപ്പിച്ചത്. എംഎൽഎയോ കളക്ടറോ സംഭവ സ്ഥലത്തെത്തി റോഡ് പണികൾ സംബന്ധിച്ച് ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്..