ലഖ്നോ: ഉത്തര്‍പ്രദേശിലെ മതുരയില്‍ പട്ടാപ്പകല്‍ പൊലീസുദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
സ്തീ അടിക്കുന്നതോടൊപ്പം സ്ത്രീയെ പൊലീസുകാരൻ ചവിട്ടുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീ സഞ്ചിരിച്ചിരുന്ന ഓട്ടോ പൊലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു. പിന്നാലെ പൊലീസുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു
സ്ത്രീ ചെരുപ്പ് ഊരി അടിച്ചതോടെ പൊലീസുദ്യോഗസ്ഥനെ സ്ത്രീയെ തള്ളി മാറ്റുകയും ഇവരെ ചവിട്ടുകയും ചെയ്തു. ഇതിന് പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസുദ്യോഗസ്ഥൻ എത്തി ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സ്ത്രീ ഉദ്യോഗസ്ഥനെതിരെ പരാതി സ്ത്രീ നല്‍കുകയും ചെയ്തു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു