fbpx
17.6 C
New York
Friday, September 13, 2024

Buy now

spot_imgspot_img

നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല; കരുവന്നൂര്‍ ബാങ്കിലെ ആളുകളുടെ നിക്ഷേപം പൂര്‍ണ്ണമായും തിരികെ നല്‍കും; സഹകരണ മന്ത്രി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും ആളുകളുടെ നിക്ഷേപം പൂര്‍ണ്ണമായും തിരികെ നല്‍കാൻ കഴിയുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഇതിനായി കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് കരുവന്നൂരില്‍ ചുമതല നല്‍കുമെന്നും മന്ത്രി അറിയിച്ചു. ക്രമക്കേട് കാണിച്ചവരില്‍ നിന്നും പണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും 12 കോടി നിക്ഷേപം കരുവന്നൂര്‍ ബാങ്കിന് നല്‍കുമെന്നും നിലവില്‍ 73 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2011 മുതല്‍ കരുവന്നൂരില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. 2019 ലാണ് ആദ്യ പരാതി ലഭിച്ചത്. ക്രമക്കേട് സംബന്ധിച്ച്‌ ഇതിനോടകം 18 എഫ്‌ഐആറുകള്‍ എടുത്തു. പൂര്‍ണ്ണമായും പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് കരുവന്നൂരിലേത് എന്നും നിലവിലെ പ്രഖ്യാപനങ്ങള്‍ക്ക് ആര്‍ബിഐ ചട്ടങ്ങള്‍ തടസ്സം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ബാങ്കുകളില്‍ ആഴ്ചതോറും ഓഡിറ്റ് നടത്തും. ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടപടി ബാങ്കിന്റെ ഓഡിറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു എന്നും ഇഡി ഇടപാടല്‍ കാരണം ഇടപാടുകള്‍ മരവിപ്പിച്ചു എന്നും വി എൻ വാസവൻ പറഞ്ഞു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles