fbpx
17.6 C
New York
Friday, September 13, 2024

Buy now

spot_imgspot_img

തീവ്രമഴ! അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാൻ എമര്‍ജൻസി നമ്ബര്‍: ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദ്ദേശവുമായി കെഎസ്‌ഇബി. അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസില്‍ അറിയിക്കാൻ നിര്‍ദ്ദേശം.

വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കെഎസ്‌ഇബി അറിയിച്ചു.

തീവ്ര മഴയുടെ സാഹചര്യത്തില്‍ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തില്‍ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തില്‍ മരക്കൊമ്ബ് വീണും മറ്റും വൈദ്യുതിക്കമ്ബികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്ബോള്‍ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമര്‍ജൻസി നമ്ബരിലോ അറിയിക്കുക. ഇത് അപകടങ്ങള്‍ അറിയിക്കാൻ മാത്രമുള്ള എമര്‍ജൻസി നമ്ബരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങള്‍ അറിയാനും സേവനങ്ങള്‍ നേടാനും 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്ബരില്‍ വിളിക്കാവുന്നതാണ്. 9496001912 എന്ന മൊബൈല്‍ നമ്ബരില്‍ വിളിച്ചും വാ

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles