fbpx
21.4 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

മകളെ വിവാഹം കഴിച്ചു നല്‍കിയില്ല; പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയിൽ

0

കണ്ണൂര്‍ : മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാ​ഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂര്‍ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷി(42)നാണ് വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയ് (28)യെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെയാണ് സംഭവം. മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുപ്രതി അമർനാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെ പി ഷൗക്കത്ത് അനുസ്മരണം.

0

കെ പി ഷൗക്കത്ത് അനുസ്മരണം.

കാഞ്ഞിരപ്പള്ളി. നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന് കെ പി സി സി വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ വി റ്റി ബൽറാം പറഞ്ഞു. ജാതി മത ഭേദമന്യേ ആളുകളെ ചേർത്തുനിറുത്തിയ കെ പി ഷൗക്കത്തിന്റെ കരുതലിന്റെ രാഷ്ട്രീയം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ പി ഷൗക്കത്തിന്റെ പതിമൂന്നാം അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി റ്റി ബൽറാം.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ പി എ ഷെമീർ, റോണി കെ ബേബി ഗ്രാമ പഞ്ചായത്ത് അംഗം സുനിൽ തേനമ്മാക്കൽ യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നിബു ഷൗക്കത്ത്, നയിഫ് ഫൈസി, എം കെ ഷെമീർ കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം ഡി സി സി അംഗം രഞ്ജു തോമസ് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, ജി സുനിൽ കുമാർ, അബ്ദുൽ ഫത്താ ക്ക്, റസിലി തേനംമ്മാക്കൽ, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, പി എ താജു, ഫസിലി പച്ചവെട്ടി, ദിലിപ് ചന്ദ്രൻ, നെസീമ ഹാരിസ്, മണി രാജു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അൽഫാസ് റഷീദ്, അസീബ് ഈട്ടിക്കൽ, ഷിനാസ് കിഴക്കയിൽ, ലിന്റു ഈഴക്കുന്നേൽ നേതാക്കളായ സജി ഇല്ലത്തുപറമ്പിൽ, അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ, ഫസിലി കോട്ടവാതിൽക്കൽ, ഫൈസൽ മഠത്തിൽ, സഫറുള്ളാ ഖാൻ, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, റസിലി ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.

അഭിനയിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ലാല്‍ സാര്‍ കട്ട് പറഞ്ഞു; ജയിലര്‍ ലൊക്കേഷനില്‍ നടന്നത് പറഞ്ഞ് നെല്‍സണ്‍

0

ബ്ലോക്ബസ്റ്റര്‍ വിജയമായി മാറിയിരിക്കുകയാണ് രജനീകാന്ത് നായകനായ ജയിലര്‍. ബീസ്റ്റിന്റെ പരാജയത്തില്‍ നിന്നും സംവിധായകന്‍ നെല്‍സണും തുടര്‍ പരാജയങ്ങളില്‍ നിന്നും രജനീകാന്തും ആവേശകരമായി തന്നെ തിരികെ വന്നിരിക്കുകയാണ്. പണ്ട് പടയപ്പയില്‍ രമ്യ കൃഷ്ണന്‍ പറഞ്ഞത് പോലെ വയസായെങ്കിലും രജനീയുടെ സ്‌റ്റൈല്‍ അദ്ദേഹത്തെ വിട്ട് പോയിട്ടില്ലെന്ന് ജയിലര്‍ കണ്ടവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നു.

ജയിലര്‍ കേരളത്തിലും വലിയ വിജയമായി മാറിയിരിക്കുകയാണ്. ജയിലറിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചൊരു ഘടകമാണ് ചിത്രത്തിലെ അതിഥി വേഷങ്ങള്‍. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും കന്നഡ സിനിമയുടെ സൂപ്പര്‍ താരം ശിവരാജ്കുമാറും തങ്ങളുടെ മിനുറ്റുകള്‍ മാത്രമുള്ള അതിഥി വേഷങ്ങളിലൂടെ ജയിലറിനെ മറ്റൊരു തലത്തിലേക്ക് തന്നെ എത്തിച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ ജയിലറിലെ വേഷം കണ്ട ആരാധകര്‍ പറയുന്നത് ഇതുപോലൊരു ഇന്‍ട്രോയും ഗെറ്റപ്പും ഷോട്ടുമൊന്നും സമീപകാലത്ത് മലയാളത്തില്‍ പോലും മോഹന്‍ലാലിന് കിട്ടിയിട്ടില്ല എന്നതാണ്. മലയാള സിനിമ മോഹന്‍ലാലിനെ സത്യത്തില്‍ ഉപയോഗിക്കാന്‍ മറന്നിരിക്കുകയാണെന്ന് പോലും വിമര്‍ശകര്‍ പറയുന്നു. അത്രത്തോളമുണ്ട് ജയിലറില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം.

ഇപ്പോഴിതാ ജയിലറില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നെല്‍സണ്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹന്‍ലാല്‍ സ്വാഭാവികമായി മാത്രം അഭിനയിക്കുന്ന ഒരു നടനാണെന്നാണ് നെല്‍സണ്‍ പറയുന്നത്.

സുഹൈൽ’ വരുന്നു; യുഎഇയിലെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് റിപ്പോർട്ട്

0

വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു

അബുദാബി: യുഎഇയില്‍ കനത്ത ചൂടിന് സമാപ്തി കുറിച്ചുകൊണ്ട് ഈ മാസം ആകാശത്ത് സുഹൈല്‍ നക്ഷത്രം പ്രതീക്ഷിക്കുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. ഇതിന് പിന്നാലെ രാജ്യത്തെ താപനില ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രം അടുത്തയാഴ്ചയോടെയാണ് കാണപ്പെടുക.

വേനല്‍ക്കാലത്തിന്റെ അവസാനം അറിയിക്കുന്ന സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24 ന് പുലര്‍ച്ചെ കാണപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. അറേബ്യന്‍ ഉപദ്വീപിന്റെ മധ്യഭാഗത്ത് ആയിട്ടാകും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുക. സുഹൈല്‍ നക്ഷത്രം തെളിയുന്നത് പരമ്പരാഗതമായി യുഎഇയില്‍ ചൂട് കുറഞ്ഞ് തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ രാജ്യം കനത്ത ചൂടില്‍ നിന്ന് സാധാരണ നിലയിലേക്ക് എത്തും.

ഘട്ടംഘട്ടമായിട്ടായിരിക്കും ചൂടില്‍ കുറവ് അനുഭവപ്പെടുക. സുഹൈല്‍ നക്ഷത്രം ഉദിച്ച് 40 ദിവസത്തിന് ശേഷമായിരിക്കും ശൈത്യകാലം ആരംഭിക്കുക. വരുന്ന ആഴ്ചകളിലുടനീളം സുഹൈല്‍ നക്ഷത്രം ആകാശത്ത് തെളിഞ്ഞുകാണാന്‍ കഴിയും. ഈ സമയത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷി ആരംഭിക്കുക.

അതേസമയം, ഒക്ടോബര്‍ രണ്ട് മുതല്‍ രാത്രിയുടേയും പകലിന്റെയും ദൈര്‍ഘ്യം തുല്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയസിന് ശേഷം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍. ഭൂമിയില്‍ നിന്ന് ഏകദേശം 313 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുക.

സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമാക്കി കാർത്തികപ്പള്ളി ഗവ.യു.പി സ്കൂൾ

0

*സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമാക്കി കാർത്തികപ്പള്ളി ഗവ.യു.പി സ്കൂൾ*

കാർത്തികപ്പള്ളി:ഇത്തവണത്തെ സ്വാതന്ത്ര്യദിനം കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു.പ്രഥമാദ്ധ്യാപകൻ ശ്രീ.ബിജു എസ്.വി ദേശീയപതാക ഉയർത്തി ഇത്തവണത്തെ ആഘോഷത്തിന് തുടക്കം കുറിച്ചു.തുടർന്ന് എസ്.എം.സി ചെയർമാൻ ശ്രീ.കെ സിനുനാഥ് വിദ്യാലയത്തിലെ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി.ഭാരതാംബ,വിവിധ ദേശീയ നേതാക്കൾ,സ്വാതന്ത്ര്യ സമര സേനാനികൾ,ധീര സൈനികർ എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള വിവിധ വസ്ത്രങ്ങൾ ധരിച്ച കുട്ടികളും ദേശീയ പതാകയും പോസ്റ്ററും പ്ലക്കാർഡും ഏന്തിയ കുട്ടികളും ഭാരതത്തിൻ്റെ ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർച്ച വിളിച്ചോതുന്ന റോക്കറ്റ് മാതൃകകളുമായെത്തിയ കുട്ടികളും,അവരെയെല്ലാവരെയും അനുഗമിച്ച അദ്ധ്യാപക-അനദ്ധ്യാപകരും എസ്.എം.സി പ്രതിനിധികൾ ഉൾപ്പെടെയുള്ള രക്ഷിതാക്കളും അണിനിരന്ന പ്രൗഢഗംഭീരവും വർണ്ണശബളവുമായ സ്വാതന്ത്ര്യദിന റാലിയും നടത്തി.തുടർന്ന് കുട്ടികൾക്കായി ദേശഭക്തിഗാനം,പ്രസംഗം [മലയാളം,ഇംഗ്ലീഷ്&സംസ്കൃതം],പ്രച്ഛന്ന വേഷം എന്നീ മത്സരങ്ങൾ നടത്തി. സ്വാതന്ത്ര്യദിന ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.ചിങ്ങോലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.അശ്വതി തുളസി സ്വാതന്ത്ര്യദിന സന്ദേശം നൽകി.വൈസ് പ്രസിഡൻ്റ് ശ്രീമതി.അൻസിയ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനീഷ് എസ്,വാർഡ് മെമ്പർ ശ്രീ.നിയാസ് കെ[നിബു],അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.സരിത ജയപ്രകാശ്,എസ്.എം.സി വൈസ് ചെയർപേഴ്സൺ ശ്രീമതി. ആമിന,എം.പി.റ്റി.എ പ്രസിഡൻ്റ് ശ്രീമതി.ശോഭന,സീനിയർ അസിസ്റ്റൻറ് ശ്രീ.ആർ രമേശ്,എസ്.ആർ.ജി കൺവീനർ ശ്രീമതി.ജയശ്രീ,സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കൺവീനർ ശ്രീമതി.ഒ ഷീബ,സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ ശ്രീമതി.ശ്രീദേവി എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.ഒന്നാം ടേമിൽ സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലും,സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളിലും ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.77-ാംസ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ സന്തോഷം പങ്കിടുവാൻ പായസവിതരണവും ഉണ്ടായിരുന്നു.

ധീര ദേശാഭിമാനികളെ ആദരിച്ചു.

0

ധീര ദേശാഭിമാനികളെ ആദരിച്ചു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര വനിത അക്കാമ്മ ചെറിയാനുൾപ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെയും കർഗിൽ ഉൾപ്പെടെയുള്ള യുദ്ധങ്ങളിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര ജവാന്മാരെയും ആദരിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അജിത രതീഷ് വീരരെ ആദരിച്ചു. ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് പാഞ്ച് പ്രൺ പ്രതിജ്ഞയും സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി ഷക്കീല നസീർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്യാമള ഗംഗാദരൻ ബിജു പത്യാല, പി എ ഷെമീർ,റിജോ വാളാന്തറ നിസ സലിം,മഞ്ജു മാത്യൂ,വി പി രാജൻ സിന്ധു സോമൻ വി ഇ ഒ ജയസൂര്യൻ സി ഡി എസ് ചെയർ പേഴ്സൺ ദീപ്തി ഷാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തൊഴിലാളികൾ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പണനയ ആഘാതം: ഓഹരിത്തകര്‍ച്ച തുടരുന്നു

0

നേരിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങിയ ഇന്ന് മാര്‍ക്കറ്റ് സൂചികകള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ കുത്തനേ താഴ്ന്നു.

പണനയം നല്‍കിയ ആഘാതത്തില്‍ തുടരുകയാണ് വിപണി. പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് എന്നിവയൊഴികെ എല്ലാ മേഖലകളും നഷ്ടത്തിലാണ്. ഫാര്‍മ, എഫ്.എം.സി.ജി., ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് കൂടുതല്‍ താഴ്ചയില്‍.

റിലയന്‍സിനും ഇന്‍ഫോസിസിനും ക്ഷീണം

എം.എസ്.സി.ഐ സൂചികയില്‍ വെയിറ്റേജ് കുറഞ്ഞത് റിലയന്‍സ്, ഇന്‍ഫോസിസ്, ടി.സി.എസ്., ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്‌.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് ക്ഷീണമായി. ഫണ്ടുകള്‍ അവയില്‍ നിന്ന് പണം പിന്‍വലിക്കും. സുപ്രീം ഇന്‍ഡസ്ട്രീസ്, എച്ച്‌.ഡി.എഫ്.സി എ.എം.സി., പി.എഫ്.സി., ആര്‍.ഇ.സി., അശോക് ലെയ്‌ലാന്‍ഡ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നിവ സൂചികയില്‍ സ്ഥാനം പിടിച്ചു. അവയിലേക്ക് പുതിയ നിക്ഷേപമെത്തും. എ.സി.സി സൂചികയ്ക്ക് പുറത്തായി. സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരി 15 ശതമാനം വരെ ഉയര്‍ന്നു.

എച്ച്‌.സി.എല്ലിന് നേട്ടം

വെറൈസണ്‍ ബിസിനസില്‍ നിന്ന് 210 കോടി ഡോളറിന്റെ (17,000 കോടി രൂപ) കോണ്‍ട്രാക്‌ട് ലഭിച്ചതിനെ തുടര്‍ന്ന് എച്ച്‌.സി.എല്‍ ടെക് നാല് ശതമാനത്തിലധികം കയറി. എല്‍.ഐ.സി ഒന്നാംപാദത്തില്‍ ലാഭം കുത്തനെ വര്‍ധിപ്പിച്ചത് ഓഹരി വില കൂടാന്‍ സഹായിച്ചു.

കൊച്ചി കപ്പല്‍ശാല ഓഹരിയും വില്‍ക്കുന്നു

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെ മൂന്ന് ശതമാനം ഓഹരി ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്ബനിയുടെ 72.86 ശതമാനം ഓഹരി കേന്ദ്രത്തിന്റെ പക്കലാണ്. ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലാകും വില്‍പന.

സ്വര്‍ണം ലോക വിപണിയില്‍ 1913 ഡോളറിലാണ്. കേരളത്തില്‍ പവന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

എക്‌സില്‍ വീഡിയോ കോള്‍ സൗകര്യവും; പുതിയ പ്രഖ്യാപനവുമായി സി ഇ ഒ

0

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ എക്‌സില്‍ പുതിയ ഒരു അപ്ഡേറ്റ് കൂടി വരുന്നു. വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും എക്‌സില്‍ ലഭ്യമാകുമെന്ന് സി ഇ ഒ ലിൻഡ യാക്കാരിനോ സ്ഥിരീകരിച്ചു.

ഫോണ്‍ നമ്ബറുകള്‍ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമില്‍ വീഡിയോ കോളുകള്‍ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ എക്‌സില്‍ വരും. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.

also read:കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം

ഒരു അഭിമുഖത്തിലാണ് ലിൻഡ ഇക്കാര്യം വെളിപ്പെടുത്തിയത്. എക്‌സിലെ പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകള്‍, പേയ്‌മെന്റുകള്‍ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു. പിന്നാലെ എക്സ് ഡിസൈനര്‍ ആൻഡ്രിയ കോണ്‍വേ എക്സില്‍ പങ്കുവെച്ച പോസ്റ്റും വീഡിയോ കോള്‍ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

also read:ഇൻസ്‌റ്റഗ്രാമില്‍ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന സെലിബ്രിറ്റി; മൂന്നാംതവണയും റെക്കോര്‍ഡ് നിലനിര്‍ത്തി റൊണാള്‍ഡോ

അതേസമയം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു ട്വിറ്ററിന്റെ റീബ്രാൻഡിങ്. എക്‌സ് എന്ന് പേരും നീലക്കിളിയുടെ ലോഗോയും മസ്‌ക് മാറ്റിയിരുന്നു. വമ്ബൻ മാറ്റങ്ങള്‍ വരുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വീഡിയോ കോള്‍ സൗകര്യവും.

ഗ്രൂപ്പ് തര്‍ക്കം പേടിച്ചാണ് കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്ന് ഇ പി ജയരാജന്‍

0

തിരുവനന്തപുരം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച്‌ എല്‍ഡിഎഫ് കണ്‍വീണര്‍ ഇ.പി.ജയരാജൻ.

ഗ്രൂപ്പ് തര്‍ക്കം പേടിച്ചാണ് കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”ഭയപ്പാടും വേവലാതിയും യുഡിഎഫിനും കോണ്‍ഗ്രസിനുമാണ്. അവര് പേടിച്ചു നടക്കുകയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വേറെ സ്ഥാനാര്‍ഥി വന്നേക്കുമോ എന്നുള്ള പേടിയാണ്. ഗ്രൂപ്പുകള്‍ രംഗത്തുവരുമെന്ന ഭയവുമുണ്ട്”- ജയരാജൻ പറഞ്ഞു.

ജെയ്ക്കിനെ നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ഥിയെ നിങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാൻ തങ്ങള്‍ക്കു തിടുക്കമില്ലെന്നും മാധ്യമങ്ങളോടു ജയരാജൻ പറഞ്ഞു. പാര്‍ട്ടി സംഘടനാപരമായ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട കമ്മറ്റികളെല്ലാം ചര്‍ച്ച ചെയ്തു തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാഴ്ചകളേറെ കാഴ്ച്ചക്കാരേറെ; നിലമ്ബൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വിഷമിച്ച്‌ യാത്രക്കാര്‍

0

നിലമ്ബൂര്‍: കേരളത്തിലെ ഏറ്റവും സുന്ദരമായ റെയില്‍പാതയാണ് നിലമ്ബൂര്‍-ഷൊര്‍ണൂര്‍ റൂട്ട്. അവധി ദിവസങ്ങളിലും അല്ലാതെയും രാവിലത്തെ ട്രെയിനുകളില്‍ എത്തി നിലമ്ബൂരിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ വൈകിട്ടത്തെയോ രാത്രിയിലെയോ ട്രെയിനില്‍ മടങ്ങുന്നവരേറെയാണ്.

പക്ഷേ, ഈ വിനോദസഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള ഒരു സംവിധാനം പോലും നിലമ്ബൂരിലില്ല എന്നതാണ് ഏറെ കഷ്ടം.

തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ആഢ്യൻപാറ, നെടുങ്കയം എന്നീ ഔദ്യോഗിക വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്കു പുറമേ കക്കാടം പൊയിലിലെയും ടികെ കോളനിയിലെയുമൊക്കെ റിസോര്‍ട്ട് കേന്ദ്രീകൃത ടൂറിസത്തിലേക്കുവരെ നീണ്ടുകിടക്കുന്ന സാധ്യതയാണ് ഈ റെയില്‍വേക്കുള്ളത്. ട്രെയിനില്‍ നിലമ്ബൂരിലെത്തുന്നവര്‍ വഴിയറിയാതെ വിഷമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംവിധാനമൊരുക്കേണ്ടത് അത്യാവശ്യമാണ്. ഐആര്‍ടിസിയുടെ ടൂറിസം പാക്കേജില്‍ നിലമ്ബൂരിനും ഇടം കൊടുക്കുക, കെഎസ്‌ആര്‍ടിസിയുമായി ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടും വിധത്തില്‍ ഏകദിന നിലമ്ബൂര്‍ ടൂര്‍ പാക്കേജ്, സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെ വിനോദ സഞ്ചാരികള്‍ക്ക് താമസമടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടെ സാധ്യതയുണ്ട്.

റെയില്‍ മ്യൂസിയം പോലുള്ള സൗകര്യമൊരുക്കിയാല്‍ വിദ്യാര്‍ഥികളുടെ പഠനയാത്രയില്‍ നിലമ്ബൂര്‍ സ്റ്റേഷനും സ്ഥിരം ഇടമാകും. ഇതിനു പുറമേ താമസ, വിശ്രമ സൗകര്യങ്ങള്‍, ശുചിമുറി എന്നിവയുടെ വികസനം, മികച്ച ഭക്ഷണ-പാനീയ കേന്ദ്രങ്ങള്‍, നിലമ്ബൂരിന്റെയും മലപ്പുറത്തിന്റെയും പൈതൃക-കരകൗശല വസ്തുക്കളുടെ വിപണനത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം പാതയെ വിനോദസഞ്ചാര സൗഹൃദമാക്കും.

പത്ത് വര്‍ഷം മുൻപുവരെ നിലമ്ബൂരില്‍ വര്‍ഷം തോറും 3000 വിനോദ സഞ്ചാരികള്‍ കേരളത്തിനു പുറത്തു നിന്ന് എത്തുന്നുണ്ടെന്ന് ടാറ്റ കണ്‍സള്‍ട്ടൻസി അക്കാലത്ത് നടത്തിയ സര്‍വേയില്‍ പറയുന്നത്. ഇന്ന് അത് പതിന്മടങ്ങായിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴാകട്ടെ, ലേണിങ് സിറ്റിയെന്ന പദവിയുള്ളതിനാല്‍ നിലമ്ബൂരിന്റെ പൈതൃകവും സംസ്കാരവും സൗന്ദര്യവുമെല്ലാം ലോകത്തെ മുന്നൂറിലേറെ നഗരങ്ങളുമായി പങ്കുവയ്ക്കാനുള്ള വിശാല സാധ്യതയുമുണ്ട്. ഇതിലൂടെ രാജ്യാന്തര വിനോദ സഞ്ചാരികളെത്തന്നെ ഇങ്ങോട്ടെത്തിക്കാനുള്ള സാഹചര്യമുണ്ട്. പൈതൃക സ്വഭാവമുള്ള നിലമ്ബൂര്‍ -ഷൊര്‍ണൂര്‍ പാതയിലേക്കു കൂടി അവരുടെ ശ്രദ്ധയാകര്‍ഷിച്ചാല്‍ മെച്ചം റെയില്‍വേക്കു തന്നെ.