മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ എക്‌സില്‍ പുതിയ ഒരു അപ്ഡേറ്റ് കൂടി വരുന്നു. വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവും എക്‌സില്‍ ലഭ്യമാകുമെന്ന് സി ഇ ഒ ലിൻഡ യാക്കാരിനോ സ്ഥിരീകരിച്ചു.
ഫോണ്‍ നമ്ബറുകള്‍ പങ്കിടാതെ തന്നെ പ്ലാറ്റ്ഫോമില്‍ വീഡിയോ കോളുകള്‍ ലഭ്യമാകും. അധികം വൈകാതെ തന്നെ ഈ ഫീച്ചര്‍ എക്‌സില്‍ വരും. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
also read:കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം
ഒരു അഭിമുഖത്തിലാണ് ലിൻഡ ഇക്കാര്യം വെളിപ്പെടുത്തിയത്. എക്‌സിലെ പുതിയ സബ്‌സക്രിപ്ഷൻ നിരക്കുകള്‍, പേയ്‌മെന്റുകള്‍ തുടങ്ങി എക്‌സിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ചും ലിൻഡ സംസാരിച്ചിരുന്നു. പിന്നാലെ എക്സ് ഡിസൈനര്‍ ആൻഡ്രിയ കോണ്‍വേ എക്സില്‍ പങ്കുവെച്ച പോസ്റ്റും വീഡിയോ കോള്‍ ഫീച്ചറിനെ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
also read:ഇൻസ്‌റ്റഗ്രാമില്‍ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന സെലിബ്രിറ്റി; മൂന്നാംതവണയും റെക്കോര്‍ഡ് നിലനിര്‍ത്തി റൊണാള്‍ഡോ
അതേസമയം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ പരിഷ്‌കാരമായിരുന്നു ട്വിറ്ററിന്റെ റീബ്രാൻഡിങ്. എക്‌സ് എന്ന് പേരും നീലക്കിളിയുടെ ലോഗോയും മസ്‌ക് മാറ്റിയിരുന്നു. വമ്ബൻ മാറ്റങ്ങള്‍ വരുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വീഡിയോ കോള്‍ സൗകര്യവും.