തിരുവനന്തപുരം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീണര്‍ ഇ.പി.ജയരാജൻ.
ഗ്രൂപ്പ് തര്‍ക്കം പേടിച്ചാണ് കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
”ഭയപ്പാടും വേവലാതിയും യുഡിഎഫിനും കോണ്‍ഗ്രസിനുമാണ്. അവര് പേടിച്ചു നടക്കുകയാണ്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വേറെ സ്ഥാനാര്‍ഥി വന്നേക്കുമോ എന്നുള്ള പേടിയാണ്. ഗ്രൂപ്പുകള്‍ രംഗത്തുവരുമെന്ന ഭയവുമുണ്ട്”- ജയരാജൻ പറഞ്ഞു.
ജെയ്ക്കിനെ നാളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ഥിയെ നിങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോയെന്നും പ്രഖ്യാപിക്കാൻ തങ്ങള്‍ക്കു തിടുക്കമില്ലെന്നും മാധ്യമങ്ങളോടു ജയരാജൻ പറഞ്ഞു. പാര്‍ട്ടി സംഘടനാപരമായ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട കമ്മറ്റികളെല്ലാം ചര്‍ച്ച ചെയ്തു തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.