കണ്ണൂര്‍ : മകളെ വിവാഹം ചെയ്ത് നല്‍കാത്തതിന്റെ വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂര്‍ ഇരിക്കൂർ മാമാനം സ്വദേശി എ സി രാജേഷി(42)നാണ് വെട്ടേറ്റത്. സംഭവത്തിൽ തയ്യിൽ സ്വദേശി അക്ഷയ് (28)യെ പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. മകളെ വിവാഹം കഴിച്ച് നൽകാത്തതിന്റെ പേരിൽ അക്ഷയും സുഹൃത്ത് അമർനാഥും രാജേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും വെട്ടേറ്റ രാജേഷ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടുപ്രതി അമർനാഥിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.