ധീര ദേശാഭിമാനികളെ ആദരിച്ചു.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര വനിത അക്കാമ്മ ചെറിയാനുൾപ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെയും കർഗിൽ ഉൾപ്പെടെയുള്ള യുദ്ധങ്ങളിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര ജവാന്മാരെയും ആദരിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് വീരരെ ആദരിച്ചു. ജോയിന്റ് ബി ഡി ഒ ടി ഇ സിയാദ് പാഞ്ച് പ്രൺ പ്രതിജ്ഞയും സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോളി മടുക്കക്കുഴി ഷക്കീല നസീർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്യാമള ഗംഗാദരൻ ബിജു പത്യാല, പി എ ഷെമീർ,റിജോ വാളാന്തറ നിസ സലിം,മഞ്ജു മാത്യൂ,വി പി രാജൻ സിന്ധു സോമൻ വി ഇ ഒ ജയസൂര്യൻ സി ഡി എസ് ചെയർ പേഴ്സൺ ദീപ്തി ഷാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തൊഴിലാളികൾ കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.