fbpx
26.1 C
New York
Thursday, September 19, 2024

Buy now

spot_imgspot_img

ചരമം

0

ഏനാത്ത്’മണ്ണടി കാഞ്ഞിരവിള പുത്തൻ വീട്ടിൽ അബ്ദുൽ അസീസ്  മകൻ നാസർ (57) നി ര്യാതനായി ഭാര്യ ബിന്ദു മക്കൾ വാശിദ് ,ആസിയ മരുമൻ , അൻവർ 
മണ്ണടി മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ 24.08.24-9 മണിക്ക് ഖബറടക്കം

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവർണ്ണ ജൂബിലി നിറവിൽ

0

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവർണ്ണ ജൂബിലി നിറവിൽ

മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവർണ്ണ ജൂബിലി നിറവിൽ. ഓഗസ്റ്റ് 25 മുതൽ 2025 ഫെബ്രുവരി 23 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 25 ന് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഞായറാഴ്ച രാവിലെ 6.45 ന് ജൂബിലി കൊടിയുയർത്തും. തുടർന്ന്  തിരിതെളിക്കാലും വിശുദ്ധ കുർബാനയും നടക്കും.കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാൾ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.വിശ്വാസത്തിൽ  വേരൂന്നി   സേവനങ്ങളിൽ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായിതീർന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ ബലി അർപ്പിച്ച് വിവിധ ദിനങ്ങളിൽ ജൂബിലി സന്തോഷങ്ങളിൽ പങ്കുചേരും.182 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സുവർണ്ണ ദിനങ്ങളിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 ന് മുണ്ടക്കയം, പെരുവന്താനം ഫൊറോനാകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ മുണ്ടക്കയം വ്യാകുല മാതാ ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്ത ദിനങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരായ മാർ മാത്യു അറക്കൽ, മാർ സിബി പീടികയിൽ, മാർ സെബാസ്റ്റ്യൻ  വാണിയപുരയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നിവർ പൊന്തിഫിക്കൽ കുർബാനകൾ അർപ്പിക്കും. ഇടവകയിൽ ശുശ്രൂഷ ചെയ്ത് കടന്നുപോയ മുൻ ഇടവക വികാരിമാരും, കൊച്ചച്ചന്മാരും, ദൈവവിളി ലഭിച്ചവരും, ലോകത്തിന്റെ വിവിധ മേഖലകളിൽ ശുശ്രൂഷ   ചെയ്യുന്നവരുമായ മിഷനറിമാരായ വൈദികരും കൃതജ്ഞ  പ്രകാശത്തിന് തിരികെയെത്തുന്നതാണ്. അടുത്ത വർഷത്തെ തിരുനാൾ സമാപനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾ സമാപിക്കുക. 2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 6.30 ന് സുവർണ്ണ ജൂബിലി മഹാസമ്മേളനം നടക്കും. ചടങ്ങിൽ മാർ ജോസ് പുളിക്കൽ ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കും. കഴിഞ്ഞ 50 വർഷങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ മാറ്റ് തെളിയിച്ച പ്രതിഭകളെ സുവർണ്ണ ജൂബിലി മഹാ സമ്മേളനത്തിൽ  ആദരിക്കും. ജൂബിലി ആഘോഷങ്ങൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി ഫാ.ജെയിംസ് മുത്തനാട്ട് അറിയിച്ചു.

കെഎം മാണി ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു           പരാതി നൽകും: കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരി*

0

*കെഎം മാണി ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു           പരാതി നൽകും: കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരി*

  പാലാ :പാലാ ളാലംപുത്തൻ പള്ളിക്കും ആർ വി ജംഗ്ഷനുംപരാതി നൽകുന്നതാണെന്നും കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരി ഇടയിലുള്ള ഇറക്കത്തിൽ അപകടങ്ങൾ നിത്യവും സംഭവിക്കുന്നു പ്രസ്തുത ഇറക്കത്തിൽ സ്കൂൾ കുട്ടികൾ അടക്കം കാൽനടയാത്രക്കാർ ഒട്ടേറെ വാഹനങ്ങൾ നിത്യേന  വഴിയാണ് ഈ അപകടങ്ങളെല്ലാം കണ്ടിട്ടും അധികാരികൾ മൗനത്തിലാണ് പ്രസ്തുത റോഡിന്റെ ചില ഭാഗങ്ങൾ തകരാറിലും ആണ് ഈ റോഡിൽ രണ്ട് പള്ളികൾ,ഹോസ്പിറ്റൽ,സ്കൂളുകൾ ഇവിടേക്ക് പോകുന്ന ആളുകൾ എല്ലാം ആശ്രയിക്കുന്നവരാണ് ആയതിനാൽ അധികാരികളുടെ ഭാഗത്തുനിന്നും അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും അല്ലാത്തപക്ഷം പിഡബ്ല്യുഡി മിനിസ്റ്റർ അടക്കമുള്ളവർക്ക് പരാതി നൽകുന്നതാണെന്നും കെ റ്റി യു സി ബി സംസ്ഥാന പ്രസിഡന്റ് ശ്രീ മനോജ് കുമാർ മാഞ്ചേരിൽ പറഞ്ഞു.

സെയ്നുദീൻ ഹാജി അനുസ്മരണം നടത്തി

0

അടൂർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാകമ്മറ്റി മുൻസെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ സെയ്നുദീർഹാജിയുടെ നിര്യാണത്തിൽ അടൂർ സി.എച് സെൻ്ററിൽ മുസ്ലിം ലീഗ്അടൂർ മണ്ഢലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം ഐ.യു.എം.എൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു അടൂർനൗഷാദ്,   റ്റി.എ ഹമീദ്, സമദ് മേപ്രത്ത്, മുഹമ്മദ് ഖൈസ്, ‘ഹൻസലാഗ് മുഹമ്മദ്,  ഷാനവാസ്അലിയാർ, അൻസാരി മന്ദിരം, സഹീർ , അബ്ദുൽ മുത്തലിഫ്,മൻസൂർ, ഷാജഹാൻ,പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി മുഹമ്മദ്, രാജാ , എൻ. എ നൈസാം , മുത്തലിഫ്,  ഷാജഹാൻ, ഓലിക്കുളങ്ങര സുരേന്ദ്രൻ, പറക്കോട് അൻസാരി, സലിം ,സഹീർ, ഷീന പടിഞ്ഞാറ്റക്കര , ഷൈജു ഇസ്മായിൽ, അസീസ്, മാലിക്,ഷെരിഫ് എം.എസ് ബിആർ എന്നിവർ അനുശോചന പ്രസംഗം നടത്തി.


ബാങ്ക്, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. പൊതുഗതാഗതത്തെ ബാധിക്കില്ല.

0

ബുധനാഴ്ച  ഹർത്താൽ:

ബാങ്ക്, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല. പൊതുഗതാഗതത്തെ ബാധിക്കില്ല. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്..
കേരളത്തിൽ പൊതു ഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ബാധിക്കില്ല.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.

ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ (ബുധനാഴ്ച  )ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ൽകി

0

അടൂർ പ്ലാൻേഷൻ മുക്ക്  വയനാട് ദുരിതാശ്വാസ നിധിയിലേക്ക്  ബിരിയാണി ചലഞ്ചിലൂടെ ചലഞ്ച് ആർട്സ് സ്പോർട്സ്ക്ലബ് അംഗങ്ങൾ സംഭാവനയിലൂടെ കണ്ടെത്തിയ ഒരു ലക്ഷം രൂപ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി
ചലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ല് ഭാരവാഹികളായ സഫീർഖാൻ,അജീഷ് റഹിം ,ഷിബു എന്നിവർ പങ്കെടുത്തു.

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

മോഹൻലാൽ ആശുപത്രിയിൽ

നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുക യാണ് താരം.
ഡോ . ഗിരീഷ് കുമാറിന്‍റെ ചികില്‍സയിലാണ് മോഹന്ലാല്  നിലവിലുള്ളത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയമുണ്ട്. താരത്തിന് അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

വിമുക്തിബോധവൽക്കരണക്ലാസ് നടത്തി അടൂർ താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി, കേരളാ സംസ്ഥാന വിമുക്തി മിഷൻ, കെ.വിയു.പി സ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ

0


പഴകുളം കെ.വിയു.പി സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിമുക്തി ബോധവൽക്കരണ ക്ലാസ് നടത്തി.
എക്സൈസ് അസി: കമ്മീഷണർ സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാന അദ്യാപിക വന്ദന അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻജില്ലാ കോഡിനേറ്റർ ജോസ് വർഗ്ഗീസ് കളീക്കൽ ബോധവൽക്കണ ക്ലാസ് നയിച്ചു. സ്കൂൾ പ്രോഗ്രാം കോ-ഓർഡിനേറ്റർ     ജയരാജ്, ലൈബ്രററി കൗൺസിൽ അക്ഷര സേനാംഗം മുഹമ്മദ് ഖൈസ് .എസ്, പാരാ ലീഗൽ വോളണ്ടിയർ എസ്. മീരാ സാഹിബ് എന്നിവർ പ്രസംഗിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മക്കൂട്ട് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

0

അടൂർ. അടൂർ സെൻ്റ മേരീസ് എം.എം യു . പി സ്കൂളിലെ 1988 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയായഓർമ്മക്കൂട്ടിൻ്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 72500 രൂപ പത്തനംതിട്ട കളക്ടർ പ്രേംപ്രകാശിന് ഐ.എ.എസ്സിന് ഓർക്കൂട്ട്പ്രസിഡൻ്റ് മുഹമ്മദ്സഹീർ നൽകുന്നു.
സെക്രട്ടറിഎബി മേലൂട്,
ട്രഷറർ സ്മിത,
കൺവീനർ ഡെന്നി തോമസ്,
ജെൻസി കടുവങ്കൽ, എന്നിവർ സമീപം

പഴകുളം ഗവൺമെൻ്റ LPS ൽസ്വാതന്ത്യദിനമാചരിച്ചു.

0

78 )മത് സ്വാതന്ത്ര്യദിനാഘോഷം

പഴകുളം ഗവ: എൽ. പി സ്കൂളിൽ രാജ്യത്തിന്റെ 78)മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷമായ സ്വാതന്ത്ര്യ ദിന റാലി ഒഴിവാക്കിക്കൊണ്ട്  പതാക ഉയർത്തലും പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും മധുര വിതരണവും നടത്തി. രാവിലെ പ്രഥമാധ്യാപിക . മിനിമോൾ റ്റി  സ്കൂൾ അങ്കണത്തിൽപതാക ഉയർത്തി. പൊതുസമ്മേളനത്തിന്റെ  ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുശീലകുഞ്ഞമ്മ കുറുപ്പ് നിർവഹിച്ചു എസ്.എം.സി ചെയർമാൻ അഡ്വ: രാജീവ്‌ അധ്യക്ഷത വഹിച്ചു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  ബാലസുബ്രഹ്മണ്യൻ  സ്വാതന്ത്ര്യദിന സന്ദേശം നൽകി. മിനിമോൾ. റ്റി, നൗഷാദ്, മീരസാഹിബ്, സാജിദ റഷീദ്, ഇഖ്ബാൽ, ജിഷി, മോഹനകുറുപ്പ്, സന്മിത എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ദേശഭക്തിഗാനം, പ്രസംഗം മത്സരയിനങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം  ധരിച്ചത് ആഘോഷത്തിന്റെ മികവായിരുന്നു. മധു രവിതരണം നടത്തി. ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.