78 )മത് സ്വാതന്ത്ര്യദിനാഘോഷം
പഴകുളം ഗവ: എൽ. പി സ്കൂളിൽ രാജ്യത്തിന്റെ 78)മത് സ്വാതന്ത്ര്യ ദിനം ആചരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷമായ സ്വാതന്ത്ര്യ ദിന റാലി ഒഴിവാക്കിക്കൊണ്ട് പതാക ഉയർത്തലും പൊതുസമ്മേളനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും മധുര വിതരണവും നടത്തി. രാവിലെ പ്രഥമാധ്യാപിക . മിനിമോൾ റ്റി സ്കൂൾ അങ്കണത്തിൽപതാക ഉയർത്തി. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് നിർവഹിച്ചു എസ്.എം.സി ചെയർമാൻ അഡ്വ: രാജീവ് അധ്യക്ഷത വഹിച്ചു. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മിനിമോൾ. റ്റി, നൗഷാദ്, മീരസാഹിബ്, സാജിദ റഷീദ്, ഇഖ്ബാൽ, ജിഷി, മോഹനകുറുപ്പ്, സന്മിത എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ദേശഭക്തിഗാനം, പ്രസംഗം മത്സരയിനങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചത് ആഘോഷത്തിന്റെ മികവായിരുന്നു. മധു രവിതരണം നടത്തി. ദേശീയഗാനത്തോടെ സമ്മേളനം സമാപിച്ചു.