മോഹൻലാൽ ആശുപത്രിയിൽ
നടൻ മോഹന്‍ലാല്‍ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുക യാണ് താരം.
ഡോ . ഗിരീഷ് കുമാറിന്‍റെ ചികില്‍സയിലാണ് മോഹന്ലാല് നിലവിലുള്ളത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയമുണ്ട്. താരത്തിന് അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി