fbpx
24.2 C
New York
Tuesday, September 17, 2024

Buy now

spot_imgspot_img

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവർണ്ണ ജൂബിലി നിറവിൽ

മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവർണ്ണ ജൂബിലി നിറവിൽ

മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവർണ്ണ ജൂബിലി നിറവിൽ. ഓഗസ്റ്റ് 25 മുതൽ 2025 ഫെബ്രുവരി 23 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 25 ന് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഞായറാഴ്ച രാവിലെ 6.45 ന് ജൂബിലി കൊടിയുയർത്തും. തുടർന്ന്  തിരിതെളിക്കാലും വിശുദ്ധ കുർബാനയും നടക്കും.കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാൾ ഫാ. ബോബി അലക്സ്‌ മണ്ണംപ്ലാക്കൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.വിശ്വാസത്തിൽ  വേരൂന്നി   സേവനങ്ങളിൽ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായിതീർന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ ബലി അർപ്പിച്ച് വിവിധ ദിനങ്ങളിൽ ജൂബിലി സന്തോഷങ്ങളിൽ പങ്കുചേരും.182 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സുവർണ്ണ ദിനങ്ങളിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.15 ന് മുണ്ടക്കയം, പെരുവന്താനം ഫൊറോനാകളിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ മുണ്ടക്കയം വ്യാകുല മാതാ ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്ത ദിനങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരായ മാർ മാത്യു അറക്കൽ, മാർ സിബി പീടികയിൽ, മാർ സെബാസ്റ്റ്യൻ  വാണിയപുരയ്ക്കൽ, മാർ ജോസ് പുളിക്കൽ എന്നിവർ പൊന്തിഫിക്കൽ കുർബാനകൾ അർപ്പിക്കും. ഇടവകയിൽ ശുശ്രൂഷ ചെയ്ത് കടന്നുപോയ മുൻ ഇടവക വികാരിമാരും, കൊച്ചച്ചന്മാരും, ദൈവവിളി ലഭിച്ചവരും, ലോകത്തിന്റെ വിവിധ മേഖലകളിൽ ശുശ്രൂഷ   ചെയ്യുന്നവരുമായ മിഷനറിമാരായ വൈദികരും കൃതജ്ഞ  പ്രകാശത്തിന് തിരികെയെത്തുന്നതാണ്. അടുത്ത വർഷത്തെ തിരുനാൾ സമാപനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾ സമാപിക്കുക. 2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 6.30 ന് സുവർണ്ണ ജൂബിലി മഹാസമ്മേളനം നടക്കും. ചടങ്ങിൽ മാർ ജോസ് പുളിക്കൽ ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കും. കഴിഞ്ഞ 50 വർഷങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ മാറ്റ് തെളിയിച്ച പ്രതിഭകളെ സുവർണ്ണ ജൂബിലി മഹാ സമ്മേളനത്തിൽ  ആദരിക്കും. ജൂബിലി ആഘോഷങ്ങൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി ഫാ.ജെയിംസ് മുത്തനാട്ട് അറിയിച്ചു.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles