fbpx
24.2 C
New York
Tuesday, September 17, 2024

Buy now

spot_imgspot_img

സലാലയില്‍ നാല് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം പൂര്‍ത്തിയായി

0

ലാല: ദോഫാര്‍ മുനിസിപ്പാലിറ്റിയുടെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സലാലയില്‍ 30ലക്ഷം റിയാല്‍ മൂല്യമുള്ള നാല് ടൂറിസം പദ്ധതികളുടെ വികസനം പൂര്‍ത്തിയാക്കിയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം (എം.എച്ച്‌.ടി) അറിയിച്ചു.

മുഗ്‌സെയില്‍ വാട്ടര്‍ഫ്രണ്ട്, ഹംറീര്‍ വ്യൂ, ദര്‍ബാത്ത് വ്യൂ, ഐൻ ജര്‍സിസ് എന്നീ പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്.

പ്രദേശത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് വ്യതിരിക്തമായ അനുഭവങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നതാണ് പുതിയ സൗകര്യങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഖരീഫ്, വസന്ത സീസണുകളില്‍ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഉപയോഗപ്പെടുത്താൻ ഗവര്‍ണറേറ്റിലെ പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങള്‍ വികസിപ്പിക്കാൻ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടര്‍ ജനറല്‍ ഖാലിദ് ബിൻ അബ്ദുല്ല അല്‍ അബ്രി മേയ് മാസത്തില്‍ പ്രസ്താവിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാലു പ്രദേശങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 174,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മുഗ്‌സെയില്‍ വാട്ടര്‍ഫ്രണ്ട് പദ്ധതിക്ക് 8.74ലക്ഷം റിയാലിന്‍റെ നിക്ഷേപമുണ്ട്. പാര്‍ക്കിങ് സ്ഥലങ്ങള്‍, ഇവന്റുകള്‍, ആക്‌റ്റിവിറ്റികള്‍, ഫുഡ് കിയോസ്‌ക്കുകള്‍, റസ്റ്റാറന്റുകള്‍, ബീച്ചിലെ കാല്‍നടസ്ഥലം, സിറ്റിങ് ഏരിയകള്‍, പിക്‌നിക് സ്‌പോട്ടുകള്‍, വ്യായാമ സ്ഥലങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സമുദ്ര കായിക വിനോദങ്ങള്‍, സാഹസിക പാര്‍ക്ക്, കുട്ടികളുടെ ഗെയിമുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ഹംറീര്‍ വ്യൂ പ്രോജക്റ്റ് 505,000റിയാല്‍ ചെലവിലാണ് നിര്‍മിച്ചിരിക്കുന്നത്. 105,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ദര്‍ബാത്ത് വ്യൂ പദ്ധതിക്ക് 561,500 റിയാല്‍ ചെലവായി. 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച ഐൻ ജര്‍സിസ് പദ്ധതി പൊതു സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്. ഇവിടെ പാര്‍ക്കിങ് സ്ഥലങ്ങള്‍, ടോയ്‌ലറ്റുകള്‍, പിക്‌നിക് സ്പോട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പദ്ധതികള്‍ ഗവര്‍ണറേറ്റിന്റെ സമ്ബദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും ബിസിനസ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും സംഭാവന ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രോം അപ്‌ഡേറ്റു ചെയ്യാത്തവരുണ്ടോ? എന്നാല്‍ വേഗം ചെയ്യൂ…

0
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ ബൗസര്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) നിര്‍ദേശിച്ചു.
ക്രോമിന്റെ വിവിധ പതിപ്പുകളില്‍ ഒട്ടേറെ പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഏജന്‍സിയുടെ പുതിയ നിര്‍ദേശം.ഫിഷിങ്, ഡേറ്റാ ചോര്‍ച്ച, മാല്‍വെയര്‍ ബാധ എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രോം അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് നിര്‍ദേശം. ലിനക്‌സ്, മാക്‌സ് ഒഎസുകളില്‍ 115.0.5790.170-ന് മുന്‍പുള്ള ക്രോം പതിപ്പുകളും വിന്‍ഡോസില്‍ 115.0.5790.170/.171-ന് മുന്‍പുള്ള പതിപ്പുകളുമാണ് അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യേണ്ടത്.ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറിനായി പ്രതിവാര സുരക്ഷാ അപ്ഡേറ്റുകള്‍ പുറത്തിറക്കാന്‍ തുടങ്ങുമെന്ന് കമ്ബനി ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ഇതുവരെ രണ്ടാഴ്ച കൂടുമ്ബോഴായിരുന്നു സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിരുന്നത്. സാധാരണ ക്രോം ബ്രൗസറില്‍ സ്വയമേവ അപ്‌ഡേറ്റുകള്‍ ഉണ്ടാകും.

എന്നാല്‍ എന്തെങ്കിലും സെറ്റിങ്‌സുകളില്‍ മാറ്റം വന്നെങ്കില്‍ ഇങ്ങനെ പരിശോധിക്കാം1. ക്രോം തുറക്കുക.2. ബ്രൗസറിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക .3. ക്രമീകരണങ്ങള്‍ ക്ലിക്ക് ചെയ്യുക .4. പേജിന്റെ ഇടതുവശത്തുള്ള എബൗട് ക്ലിക് ചെയ്യുക5.അടുത്ത പേജില്‍, നിങ്ങളുടെ ബ്രൗസര്‍ കാലികമാണോ എന്ന് അറിയാനാകും. ഇല്ലെങ്കില്‍, ക്രോം അപ്‌ഡേറ്റു ചെയ്യാന്‍ ഒരു ഓപ്ഷന്‍ കാണും.

16കാരിയെ അധ്യാപകന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതദേഹം കിണറ്റിലെറിഞ്ഞു; ആരോപണവുമായി കുടുംബം

0

വായ് മധോപൂര്‍: രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം 16കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുട്ടിയെ സ്കൂള്‍ അധ്യാപകൻ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പ്രതിക്കെതിരെ ബോണ്‍ലി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ആഗസ്ത് 8 മുതലാണ് കാണാതായത്. തട്ടിക്കൊണ്ടുപോയതിന് സ്‌കൂള്‍ അധ്യാപകനായ രാംരതൻ മീണയ്‌ക്കെതിരെ പിതാവ് പരാതി നല്‍കി. വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം സ്‌കൂള്‍ മൈതാനത്ത് വെച്ച്‌ പ്രതിഷേധിച്ചു. സ്കൂളിലെ മുഴുവന്‍ ജീവനക്കാരെയും പുറത്താക്കണമെന്നും കേസ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

ഭവന, വാഹന വായ്പ എടുത്തവര്‍ക്ക് ആശ്വാസം; ഫ്‌ളോട്ടിങ്ങില്‍ നിന്ന് സ്ഥിര നിരക്കിലേക്ക് സ്വിച്ച്‌ ചെയ്യാം; ചട്ടക്കൂടുമായി ആര്‍ബിഐ

0

മുംബൈ: ഉയര്‍ന്ന പലിശനിരക്ക് മൂലം പ്രതിസന്ധി നേരിടുന്ന വായ്പ എടുത്തവര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്.

ഭവന, വാഹന അടക്കം വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് ഫ്‌ളോട്ടിങ് പലിശനിരക്കില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് സ്വിച്ച്‌ ചെയ്യാന്‍ അനുവദിക്കുന്ന ചട്ടക്കൂടിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്ബോള്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ ചട്ടക്കൂടിനെ കുറിച്ച്‌ വിശദീകരിച്ചത്. ഉടന്‍ തന്നെ ഈ ചട്ടക്കൂട് അനുസരിച്ച്‌ ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. വായ്പയുടെ കാലാവധി, ഇഎംഐ നിരക്ക് എന്നിവ സംബന്ധിച്ച്‌ ബാങ്കുകള്‍ കൃത്യമായി വായ്പ എടുത്തവരെ അറിയിക്കണമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

നിലവില്‍ വായ്പ എടുത്തവരെ മുന്‍കൂട്ടി കൃത്യമായി അറിയിക്കാതെ തന്നെ ഫ്‌ളോട്ടിങ് പലിശനിരക്ക് ഈടാക്കുന്ന വായ്പകളുടെ കാലാവധി നീട്ടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പലപ്പോഴും വായ്പ എടുത്തവരെ ഏറെ സാമ്ബത്തികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് പുതിയ ചട്ടക്കൂടിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. വായ്പകളുടെ കാലാവധി നീട്ടുക, ഇഎംഐയില്‍ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ബാങ്കുകള്‍ മുന്‍കൂട്ടി ഇടപാടുകളെ അറിയിക്കണം. ഫ്‌ളോട്ടിങ് പലിശനിരക്കില്‍ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് സ്വിച്ച്‌ ചെയ്യാന്‍ ഇടപാടുകാരനെ അനുവദിക്കണം. ഇക്കാര്യങ്ങള്‍ നടപ്പാക്കുമ്ബോള്‍ ഈടാക്കുന്ന വിവിധ ചാര്‍ജുകളെ സംബന്ധിച്ച്‌ സുതാര്യത വേണം. കൂടാതെ ഇടപാടുകാരനെ ഓരോ കാര്യവും കൃത്യമായി മുന്‍കൂട്ടി അറിയിക്കണമെന്നും ശക്തികാന്ത ദാസ് അറിയിച്ചു

ഓണത്തിന് നാട്ടില്‍ വരാം! ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ ഓണം സ്പെഷ്യല്‍ കെഎസ്‌ആര്‍ടിസി ബസ്,സമയവും നിരക്കും ഇതാ

0

ണസമയത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് നാട്ടിലേക്കുള്ള യാത്രയാണ്. ട്രെയിനാണെങ്കിലും ബസ് ആണെങ്കിലും ആഴ്ചകള്‍ക്കു മുൻപുതന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരിക്കും.

ഇനി ലഭ്യമാണെങ്കില്‍തന്നെ തീപിടിച്ച വിലയുമായിരിക്കും. ഈ ഒരു കാരണം കൊണ്ടുമാത്രം ഓണം മറുനാട്ടില്‍ ആഘോഷിക്കുന്ന നിരവധി പേരുണ്ട്. ഇപ്പോഴിതാ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി.

കോഴിക്കോട് കെഎസ്‌ആര്‍ടിസിയാണ് നിലവിലെ കോഴിക്കോട്-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്കു പുറമേ ഓണം സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നത്. പ്രത്യേക ബസുകളുടെ സമയം, ടിക്കറ്റ് നിരക്ക്, തിയതി തുടങ്ങിയ കാര്യങ്ങള്‍ നോക്കാം.

കോഴിക്കോട്-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-കോഴിക്കോട് റൂട്ടുകളില്‍ 23/08/2023 ബുധനാഴ്ച മുതല്‍ 09/09/2023 വരെ നാല് വീതം സ്പെഷ്യല്‍ ബസുകളാണ് സര്‍വീസ് നടത്തുക.

കോഴിക്കോട്- ബാംഗ്ലൂര്‍ ഓണം സ്പെഷ്യല്‍ ബസ്

കോഴിക്കോട്- ബാംഗ്ലൂര്‍ 9:14 PM-05:59AM

കോഴിക്കോട്- 9:14 PM

താമരശ്ശേരി- 9:59 PM

കല്‍പ്പറ്റ-11:00 PM

മാനനന്തവാടി-11:39 PM

മൈസൂര്‍-3:09 AM

ബാംഗ്ലൂര്‍-5:59 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 9:17 PM-06:02 AM

കോഴിക്കോട്- 9:17 PM

താമരശ്ശേരി- 10:02 PM

കല്‍പ്പറ്റ-11:03 PM

മാനനന്തവാടി-11:42 PM

മൈസൂര്‍-3:12 AM

ബാംഗ്ലൂര്‍- 06:02 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:15 PM-07:00 AM

കോഴിക്കോട്- 10:15 PM

താമരശ്ശേരി- 11:00 PM

കല്‍പ്പറ്റ- -12:01 PM

മാനനന്തവാടി-12:40 PM

മൈസൂര്‍-4:10 AM

ബാംഗ്ലൂര്‍- 07:00 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:30 PM-07:05 AM

കോഴിക്കോട്- 10:30 PM

താമരശ്ശേരി- 11:05 PM

കല്‍പ്പറ്റ- -12:15 PM

മാനനന്തവാടി-1:05 PM

മൈസൂര്‍-4:25 AM

ബാംഗ്ലൂര്‍- 07:05 AM

യാത്രാ സമയം 8 മണിക്കൂര്‍ 35 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 10:50 PM-087:05 AM

കോഴിക്കോട്- 10:30 PM

താമരശ്ശേരി- 11:35 PM

കല്‍പ്പറ്റ- -12:35 PM

മാനനന്തവാടി-1:20 PM

മൈസൂര്‍-5:05 AM

ബാംഗ്ലൂര്‍- 08:05 AM

യാത്രാ സമയം 9 മണിക്കൂര്‍ 15 മിനിറ്റ്

ടിക്കറ്റ് നിരക്ക് 490 രൂപ

കോഴിക്കോട്- ബാംഗ്ലൂര്‍ 11:16 PM-8:31AM

കോഴിക്കോട്-11:16 PM

താമരശ്ശേരി-11:56 PM

മാനന്തവാടി-1:46 AM

മൈസൂര്‍-5:31 AM

ബാംഗ്ലൂര്‍-08:31 AM

യാത്രാ സമയം 8 മണിക്കൂര്‍ 45 മിനിറ്റ്

ടിക്കറ്റ് നിരക്ക് 614 രൂപ

ബാംഗ്ലൂര്‍-കോഴിക്കോട് ഓണം സ്പെഷ്യല്‍ ബസ് സര്‍വീസ്

ബാംഗ്ലൂര്‍-കോഴിക്കോട് 3:36PM-12:20AM

ബാംഗ്ലൂര്‍- 3:36 PM

മൈസൂര്‍- 6:25 PM

സുല്‍ത്താൻ ബത്തേരി- 9.40 PM

കല്‍പ്പറ്റ-10:10 PM

താമരശ്ശേരി- 11:10 PM

കോഴിക്കോട്-12:20AM

യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്

ടിക്കറ്റ് നിരക്ക് 711 രൂപ

ബാംഗ്ലൂര്‍-കോഴിക്കോട് 9:10PM-05:34AM

ബാംഗ്ലൂര്‍- 9:10 PM

മൈസൂര്‍- 11:59 PM

മാനന്തവാടി-3:29 AM

കല്‍പ്പറ്റ-4:09 AM

താമരശ്ശേരി-5:09 AM

കോഴിക്കോട്-5:24 AM

യാത്രാ സമയം 8 മണിക്കൂര്‍ 44 മിനിറ്റ്

ടിക്കറ്റ് നിരക്ക് 801 രൂപ.

ബ്രാന്‍ഡ് ന്യൂ സൗദി പ്രോ ലീഗിന് ഇന്ന് തുടക്കം

0

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനൊപ്പം സൗദി പ്രോ ലീഗും ഇന്ന് ആരംഭിക്കുകയാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയില്‍ അല്‍ നസ്സറിലേക്ക് ചേക്കേറിയതാണ് സൗദി ലീഗിന്റെ തലവിധി മാറ്റി മറിച്ചത്.

ഇതിനെ തുടര്‍ന്ന് ഈ സമ്മറില്‍ യൂറോപ്പില്‍ നിന്ന് വമ്ബൻ താരങ്ങളുടെ ഒഴുക്കാണ് വിവിധ സൗദി ക്ലബ്ബുകളിലേക്ക് ഉണ്ടായത്.

കരീം ബെൻസിമ, എൻഗോളോ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ, ജോര്‍ദാൻ ഹെൻഡേഴ്സൻ, റൂബൻ നെവസ്… എന്നിങ്ങനെ ഒരു നീണ്ടനിര തന്നെയാണ് സൗദിയിലേക്ക് ചേക്കേറിയത്. അത് കൊണ്ട് തന്നെ ഇത്തവണത്തെ സൗദി ലീഗ് പോരാട്ടങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസ്സറില്‍ എത്തിയതിന് ശേഷം 135ലധികം രാഷ്ട്രങ്ങളില്‍ സൗദി പ്രൊ ലീഗിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു.

സൗദി ലീഗിലെ ഈ സീസണിലെ ഉദ്ഘാടന മത്സരം അല്‍ അഹ്ലിയും അല്‍ ഹസ്മും തമ്മിലാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30നാണ് പോരാട്ടം. അല്‍ അഹ്ലിയുടെ ഹോം മത്സരങ്ങള്‍ അരങ്ങേറുന്ന ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയത്തിലാണ് കളി. രണ്ട് ടീമുകള്‍ക്കും സൗദി രണ്ടാം ഡിവിഷൻ ലീഗില്‍ നിന്ന് ഇക്കുറി പ്രമോഷൻ ലഭിച്ചതാണ്.

അല്‍ അഹ്ലി ഈ സമ്മറില്‍ വമ്ബൻ സൈനിംഗുകള്‍ നടത്തി ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. റിയാദ് മഹ്റസ്, റോബര്‍ട്ടോ ഫിര്‍മിനോ, എഡ്വര്‍ഡ് മെൻഡി, അലൻ സെയിന്റ് മാക്സിമിൻ എന്നിവരെ അല്‍ അഹ്ലി സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തത്സസമയ സംപ്രേഷണം ഡോണി നെറ്റ് വര്‍ക്കില്‍ ഉണ്ടാകും. സൗദി പ്രോ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സോണിക്കാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസ്സറിന്റെ ആദ്യ മത്സരം അടുത്ത തിങ്കളാഴ്ചയാണ്. രാത്രി 11.30ന് അല്‍ എത്തിഫാഖിനെതിരെയാണ് ഈ സീസണിലെ അല്‍ നസ്സറിന്റെ ആദ്യ പോരാട്ടം. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസ്സര്‍ ഫിനിഷ് ചെയ്തത്. അല്‍ ഇത്തിഹാദായിരുന്നു ചാമ്ബ്യൻമാര്‍.

The postബ്രാൻഡ് ന്യൂ സൗദി പ്രോ ലീഗിന് ഇന്ന് തുടക്കം

10 വര്‍ഷം കൊണ്ട് 50 ലക്ഷം പോക്കറ്റില്‍; പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപകനെ ലക്ഷാധിപതിയാക്കിയ ഫണ്ടിതാ

0

നിക്ഷേപിക്കാൻ വലിയ തുക കയ്യിലില്ലാത്തൊരാളാണെങ്കില്‍, ചെറിയ തുകകളായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനാണ് അനുയോജ്യം.

ദീര്‍ഘകാലത്തേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുമ്ബോള്‍ സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് കണ്ണഞ്ചിമിപ്പിക്കുന്ന റിട്ടേണുകള്‍ നേടാന്‍ സഹായകമാകും. സ്‌മോള്‍ കാപ് കമ്ബനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളായതിനാല്‍ ഉയര്‍ന്ന റിസ്‌കും സ്‌മോള്‍ കാപ് ഫണ്ടുകള്‍ക്കുണ്ട്. റിസ്‌കെടുത്തവര്‍ക്ക് മികച്ച നേട്ടം നല്‍കിയൊരു സ്‌മോള്‍ കാപ് ഫണ്ടാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലര്‍ പ്ലാന്‍.

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്

നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന് കീഴിലുള്ള സ്‌മോള്‍ കാപ് ഫണ്ട് സ്‌കീമാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്. 2010 സെപ്റ്റംബര്‍ 16 നാണ് ഫണ്ട് ആരംഭിച്ചത്. ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 19.05 ശതമാനം റിട്ടേണ്‍ നല്‍കി.

1 വര്‍ഷത്തിനിടെ 33.93 ശതമാനം റിട്ടേണും മൂന്ന് വര്‍ഷത്തിനിടെ 44.84 ശതമാനം റിട്ടേണും ഫണ്ട് നല്‍കി. 5 വര്‍ഷത്തിനിടെ 44.84 ശതമാനവം 10 വര്‍ഷത്തിനിടെ 29.62 ശതമാനവുമാണ് ഫണ്ടിന്റെ റിട്ടേണ്‍. ഫണ്ട് ആരംഭിച്ചത് മുതല്‍ 20.89 ശതമാനം റിട്ടേണ്‍ നല്‍കി.

എസ്‌ഐപി കാല്‍ക്കുലേറ്റര്‍

നിപ്പോണ്‍ സ്‌മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാനില്‍ പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷത്തേക്ക് എസ്‌ഐപി വഴി നിക്ഷേപം നടത്തിയൊരാള്‍ക്ക് ലക്ഷാധിപതിയാകാന്‍ സാധിച്ചു എന്ന് കാണാം. 10 വര്‍ഷത്തേക്ക് 25.96 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി വഴി നടത്തിയ നിക്ഷേപം 43.94 ലക്ഷം രൂപയായി വളര്‍ന്നു.

1 ലക്ഷം രൂപ അപ്പ്ഫ്രന്‍ഡ് നിക്ഷേപവും പ്രതിമാസം 10,000 രൂപ എസ്‌ഐപി ചെയ്തവര്‍ക്ക് 57.53 ലക്ഷം രൂപ നേടാനായി. ഒറ്റത്തവണയായി നിക്ഷേപിച്ച 1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് 13.40 ലക്ഷം രൂപയായി വളര്‍ന്നു.

ആശ്വാസ വിലയില്‍ സ്വര്‍ണം; തുടരെ നാലാം ദിവസവും സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ വില നിലവാരം ഇങ്ങനെ

ഫണ്ട് വിശദാംശം

31,945 കോടി രൂപയാണ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടിന്റെ ആകെ ആസ്തി. റെഗുലര്‍ പ്ലാനിന് 1.58 ശതമാനമാണ് ചെലവ് അനുപാതം. ഓഗസ്റ്റ് 10 നുള്ള നെറ്റ് അസറ്റ് വാല്യു 116.73 രൂപയാണ്. ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയ ഓഹരിയില്‍ ഒറ്റത്തവണ നിക്ഷേപത്തിന് 5,000 രൂപ വേണം. 100 രൂപ മുതല്‍ അധിക നിക്ഷേപം നടത്താം.

1,000 രൂപ മുതല്‍ പ്രതിമാസ എസ്‌ഐപി ആരംഭിക്കാം. 30 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡുണ്ട്.

നല്ലൊരു തുക ലാഭവിഹിതമായി നേടാം; ഓഗസ്റ്റില്‍ റെക്കോര്‍ഡ് തീയതി നിശ്ചയിച്ച 10 ഓഹരികള്‍; കയ്യിലുണ്ടോ?

ഫണ്ട് പോര്‍ട്ട്ഫോളിയോ

നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടിന് ആഭ്യന്തര ഇക്വിറ്റികളില്‍ 96.8 ശതമാനം നിക്ഷേപമുണ്ട്. ഇതില്‍ 7.58 ശതമാനം നിക്ഷേപവും ലാര്‍ജ് കാപ് ഓഹരികളിലും 7.72 ശതമാനം മിഡ്കാപ് ഓഹരികളിലും 58.44 ശതമാനം സ്മോള്‍ കാപ് ഓഹരികളിലുമാണ്. ആകെ 180 ഓഹരികളാണ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയിലുള്ളത്.

ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റസ് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡ്, ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ്‍, അപര്‍ ഇന്‍ഡസ്ട്രീസ്, സൈഡസ് വെല്‍നസ്, തേജസ് നെറ്റ് വര്‍ക്ക്‌സ് എന്നിവയാണ് പ്രധാന നിക്ഷേപങ്ങള്‍.

മാസത്തില്‍ നിക്ഷേപിക്കാം; സേവിംഗ്‌സ് അക്കൗണ്ടില്‍ വെറുതെ കിടക്കുന്ന പണത്തിന് നേടാം 7.75% പലിശ; തീരെ റിസ്‌കില്ല

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുൻപ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇൻഫര്‍മേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

ഇനി ഗ്രൂപ്പില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

0

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.

ഇക്കൂട്ടത്തില്‍ പുതിയതായി ഗ്രൂപ്പ് ചാറ്റുകളില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത് യാഥാര്‍ഥ്യമായാല്‍ വരാനിരിക്കുന്ന ഗ്രൂപ്പ് കോളിനെ കുറിച്ച്‌ ഗ്രൂപ്പിലെ അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. ഗ്രൂപ്പ് ചാറ്റില്‍ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ശ്രമം. ഷെഡ്യൂള്‍ കോള്‍ എന്ന ഫീച്ചര്‍ ടാപ്പ് ചെയ്ത് ഉപയോക്താാവിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍ ക്രമീകരിക്കുക.

ഗ്രൂപ്പ് കോളിന് മുന്‍പ് എന്താവശ്യത്തിനാണ് കോള്‍, ഏത് ദിവസമാണ് കോള്‍ തുടങ്ങിയ കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ കഴിയും. കൂടാതെ വീഡിയോ കോളാണോ വോയ്‌സ് കോളാണോ തുടങ്ങിയ കാര്യങ്ങളും മറ്റു ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ സാധിക്കും. കോളിന് പതിനഞ്ച് മിനിറ്റ് മുന്‍പ് ഇതില്‍ പങ്കെടുക്കുന്ന അംഗങ്ങളെ അറിയിക്കുന്നവിധമാണ് ക്രമീകരണം.

നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലകുനിക്കാത്ത അഞ്ചുതെങ്ങ്കോട്ട; ബ്രിട്ടീഷുകാരോട് പോരടിച്ച്‌ തൂക്കിയെറിഞ്ഞ ആറ്റിങ്ങല്‍ കലാപം, ചരിത്രവും

0

റ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ഇതാ വരികയായി. രാജ്യസ്നേഹമുണര്‍ത്തുന്ന ഓര്‍മ്മകളുടെ സമയം. കെടാത്ത പോരാട്ടവീര്യത്തിന്‍റെയും അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെയും അടയാളമായി ഇന്നും നിലനില്‍ക്കുന്ന കോട്ടയാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട . പലപ്പോഴും ചരിത്രത്താളുകളില്‍ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയ അഞ്ചുതെങ്ങിലാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആദ്യമായി ആയുധമെടുത്ത് നാട്ടുകാര്‍ പോരാടിയ ആറ്റിങ്ങല്‍ കലാപം നടന്നതെന്ന് ചരിത്രം പറയുന്നത്.

രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങല്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതിന്‍റെയും അവരെ സൈന്യത്തെയിറക്കി കീഴടക്കിയതിന്‍റെയും ഒക്കെ ത്രസിപ്പിക്കുന്ന കഥകളാണ് ഈ കോട്ട പറഞ്ഞു തരുന്നത്. തലസ്ഥാനത്തിന്‍റ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി കടലിനേട് ചേര്‍ന്നു കിടക്കുന്ന ഈ കോട്ടയുടെ തുടക്കവും നിലനില്‍പ്പുമെല്ലാം ഓരോ ആളും അറിഞ്ഞിരിക്കേണ്ടതാണ്.

എയര്‍ ഇന്ത്യയ്ക്ക് പുതിയ ലോഗോ

0

ടാറ്റയിലേക്ക് തിരികെയെത്തിയ എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോഗോയിലാണ് ഇനി എയര്‍ ഇന്ത്യയുടെ സഞ്ചാരം.

ചുവപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളിലാണ് പുതിയ ഡിസൈന്‍. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്. ഉയര്‍ന്ന സാധ്യതകള്‍, പുരോഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോഗോ രൂപകല്‍പ്പനയിലേക്ക് നയിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇനി വിസ്ത ലോഗോ പ്രത്യക്ഷപ്പെടുമെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

2023 ഡിസംബര്‍ മുതലാണ് പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാന്‍!ഡിലൂടെ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്ന ഒരു ലോകോത്തര വിമാനക്കമ്ബനിയായി എയര്‍ ഇന്ത്യയെ മാറ്റാന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടപ്പിച്ചു.