മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ഇതാ വരികയായി. രാജ്യസ്നേഹമുണര്‍ത്തുന്ന ഓര്‍മ്മകളുടെ സമയം. കെടാത്ത പോരാട്ടവീര്യത്തിന്‍റെയും അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്‍റെയും അടയാളമായി ഇന്നും നിലനില്‍ക്കുന്ന കോട്ടയാണ് തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് കോട്ട . പലപ്പോഴും ചരിത്രത്താളുകളില്‍ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോയ അഞ്ചുതെങ്ങിലാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആദ്യമായി ആയുധമെടുത്ത് നാട്ടുകാര്‍ പോരാടിയ ആറ്റിങ്ങല്‍ കലാപം നടന്നതെന്ന് ചരിത്രം പറയുന്നത്.
രാജ്യത്തെ ആദ്യ അധിനിവേശ സമരമായിരുന്ന 1721ലെ ആറ്റിങ്ങല്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചതിന്‍റെയും അവരെ സൈന്യത്തെയിറക്കി കീഴടക്കിയതിന്‍റെയും ഒക്കെ ത്രസിപ്പിക്കുന്ന കഥകളാണ് ഈ കോട്ട പറഞ്ഞു തരുന്നത്. തലസ്ഥാനത്തിന്‍റ ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി കടലിനേട് ചേര്‍ന്നു കിടക്കുന്ന ഈ കോട്ടയുടെ തുടക്കവും നിലനില്‍പ്പുമെല്ലാം ഓരോ ആളും അറിഞ്ഞിരിക്കേണ്ടതാണ്.