മുംബൈ: ഉയര്‍ന്ന പലിശനിരക്ക് മൂലം പ്രതിസന്ധി നേരിടുന്ന വായ്പ എടുത്തവര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്.
ഭവന, വാഹന അടക്കം വിവിധ വായ്പകള്‍ എടുത്തവര്‍ക്ക് ഫ്‌ളോട്ടിങ് പലിശനിരക്കില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് സ്വിച്ച് ചെയ്യാന്‍ അനുവദിക്കുന്ന ചട്ടക്കൂടിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്ബോള്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ ചട്ടക്കൂടിനെ കുറിച്ച് വിശദീകരിച്ചത്. ഉടന്‍ തന്നെ ഈ ചട്ടക്കൂട് അനുസരിച്ച് ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. വായ്പയുടെ കാലാവധി, ഇഎംഐ നിരക്ക് എന്നിവ സംബന്ധിച്ച് ബാങ്കുകള്‍ കൃത്യമായി വായ്പ എടുത്തവരെ അറിയിക്കണമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
നിലവില്‍ വായ്പ എടുത്തവരെ മുന്‍കൂട്ടി കൃത്യമായി അറിയിക്കാതെ തന്നെ ഫ്‌ളോട്ടിങ് പലിശനിരക്ക് ഈടാക്കുന്ന വായ്പകളുടെ കാലാവധി നീട്ടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് പലപ്പോഴും വായ്പ എടുത്തവരെ ഏറെ സാമ്ബത്തികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് പുതിയ ചട്ടക്കൂടിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. വായ്പകളുടെ കാലാവധി നീട്ടുക, ഇഎംഐയില്‍ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ബാങ്കുകള്‍ മുന്‍കൂട്ടി ഇടപാടുകളെ അറിയിക്കണം. ഫ്‌ളോട്ടിങ് പലിശനിരക്കില്‍ നിന്ന് സ്ഥിര പലിശനിരക്കിലേക്ക് സ്വിച്ച് ചെയ്യാന്‍ ഇടപാടുകാരനെ അനുവദിക്കണം. ഇക്കാര്യങ്ങള്‍ നടപ്പാക്കുമ്ബോള്‍ ഈടാക്കുന്ന വിവിധ ചാര്‍ജുകളെ സംബന്ധിച്ച് സുതാര്യത വേണം. കൂടാതെ ഇടപാടുകാരനെ ഓരോ കാര്യവും കൃത്യമായി മുന്‍കൂട്ടി അറിയിക്കണമെന്നും ശക്തികാന്ത ദാസ് അറിയിച്ചു