സവായ് മധോപൂര്‍: രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം 16കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുട്ടിയെ സ്കൂള്‍ അധ്യാപകൻ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പ്രതിക്കെതിരെ ബോണ്‍ലി പൊലീസ് സ്റ്റേഷനില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ആഗസ്ത് 8 മുതലാണ് കാണാതായത്. തട്ടിക്കൊണ്ടുപോയതിന് സ്‌കൂള്‍ അധ്യാപകനായ രാംരതൻ മീണയ്‌ക്കെതിരെ പിതാവ് പരാതി നല്‍കി. വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹം സ്‌കൂള്‍ മൈതാനത്ത് വെച്ച് പ്രതിഷേധിച്ചു. സ്കൂളിലെ മുഴുവന്‍ ജീവനക്കാരെയും പുറത്താക്കണമെന്നും കേസ് അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ നടത്തണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധത്തെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചു.