fbpx
24.1 C
New York
Friday, September 20, 2024

Buy now

spot_imgspot_img

ഭൂ.ഭേദഗതി ബില്ലിനെ ചൊല്ലി,ഇടുക്കിയിൽ വീണ്ടും വിവാദം,

0

ഇടുക്കി / കട്ടപ്പന- ഭൂപതിവ് ഭേദഗതി ബില്ലിനെ ചൊല്ലി ഇടുക്കി ജില്ലയിൽ വീണ്ടും വിവാദം.

ഭൂപതിവ് ഭേദഗതി ബില്ലിനെ ചൊല്ലി ഇടുക്കി ജില്ലയിൽ വീണ്ടും വിവാദം കൊഴുക്കുന്നു. റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന്, തെളിയിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി രംഗത്തു വന്നു. ഭൂപതിവ് ഭേദഗതി മൂലം ഇടുക്കിയിലെ ജനങ്ങള്‍ക്ക് പ്രയോജനമില്ലെന്നും, പൊതുജനങ്ങളോടും നിയമസഭയിലും പെരും നുണയാണ് റവന്യൂ മന്ത്രി ആവര്‍ത്തിക്കുന്നതെന്നും അതിജീവന പോരാട്ടവേദി പറയുന്നു. 10 ദിവസത്തിനകം റവന്യൂ മന്ത്രി കഴിഞ്ഞ 13 ന് പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന് അതിജീവന പോരാട്ടവേദി വ്യക്തമാക്കി. ഭൂനിയമ ഭേദഗതിയിലൂടെ സര്‍ക്കാര്‍ പുതിയ ജന്മിയായി.
വ്യവസ്ഥാ ലംഘനങ്ങള്‍ ക്രമീകരിക്കാനും പതിച്ചു കൊടുത്ത ആവശ്യത്തിന് അല്ലാതെ ഭൂമി വിനിയോഗിക്കാന്‍ അനുവാദം നല്‍കാനും സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ മാത്രമാണ് ഭൂപതിവ് ഭേദഗതി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്നാണ് റവന്യൂ മന്ത്രി പറഞ്ഞത്. ഇതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ ചട്ടം രൂപീകരിക്കുന്നത് കൂടിയാലോചനകള്‍ക്കു ശേഷം. ആയിരിക്കും.സാധാരണ ജനങ്ങള്‍ക്ക് ഭാരവും ബാധ്യതയും ഉണ്ടാകാത്ത രീതിയില്‍ ചട്ടം ഉണ്ടാക്കാന്‍ ആണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഈ ചട്ടത്തില്‍ ഭീമമായ ഫീസ് നിഷ്‌കര്‍ഷിക്കും എന്ന പ്രചാരണം തള്ളിക്കളയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയുടെ തുടക്കത്തില്‍ തന്നെ നിയമനിര്‍മ്മാണം ക്രമീകരിക്കുന്നതിനും പുതിയ നിര്‍മ്മാണങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്നതിനും ആണ് എന്ന് വിശദീകരിച്ചത് വളരെ ശരിയാണെന്നും ഇതുതന്നെയാണ് അതിജീവന പോരാട്ട വേദി നേരത്തെ മുതല്‍ വ്യക്തമാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഏതോ ഒരു ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ ഒരു ചട്ടം മാത്രമാണ് ഇവിടെ പ്രശ്‌നം. ഇതു മാറ്റാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് മന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധവും ദുരുദ്ദേശപരവും ആണ്. കൃഷിക്കും വീടിനും നല്‍കിയ ഭൂമി ദുരുപയോഗിക്കുന്നു എന്ന് ആരോപിച്ച്‌ ഒരു പരിസ്ഥിതി സംഘടനയും കേരളത്തിലെ ഒരു കോടതിയിലും കേസ് നല്‍കിയിട്ടില്ല. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണെന്ന് മന്ത്രി അസത്യം പ്രചരിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 22ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇടുക്കി ജില്ലയില്‍ ചട്ടലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമായത്. റവന്യൂ മന്ത്രിയുടെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന വര്‍ക്ക് അതിജീവന പോരാട്ട വേദി 2 ലക്ഷം രൂപ ഇനം നല്‍കുമെന്നും ചെയര്‍മാന്‍ റസാക്ക് ചൂരവേലില്‍ പറഞ്ഞു.

പട്ടാപകൽ കടയിൽ നിന്നും ഏലക്ക മോഷ്ടിച്ച് തൊട്ടടുത്ത കടയിൽ വിൽപ്പന നടത്തിയ, പ്രതി പിടിയിൽ,

നെടുങ്കണ്ടത്തെ മലഞ്ചരക്ക് കടയിൽ നിന്ന് ഏലയ്ക്ക മോഷ്ടിച്ച് മറ്റൊരു കടയിൽ വിറ്റ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു, ഉടുമ്പൻചോല മണതോട് സ്വദേശി റാണിയാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്തെ പടിഞ്ഞാറെ കവലയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ റോയൽ സ്പൈസസിൽ നിന്നുമാണ് റാണി ഏലയ്ക്ക മോഷ്ടിച്ചത്. പതിനെട്ടര കിലോഗ്രാം ഏലയ്ക്കയാണ് മോഷ്ടിച്ചത്. ഒക്ടോബർ 13-ാം തീയതിയാണ് സംഭവം. ഉച്ചയോടെ സ്ഥാപന ഉടമ, കടയുടെ ഷട്ടർ പകുതി താഴ്ത്തിയ ശേഷം പള്ളിയിൽ പോയിരുന്നു. ഈ സമയമാണ് റാണി മോഷണം നടത്തിയത്. കടയിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പതിനെട്ടര കിലോ ഏലക്ക എടുത്ത് ഇവർ തൊട്ടടുത്തുള്ള മറ്റൊരു കടയിൽ 27,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

0

l

സിപിഎം നേതാവിന്റെ കെട്ടിടത്തിൽ നിന്നും, ഔട്ട്ലെറ്റും മാറ്റി. വൻപ്രതിഷേധം., ബിവറേജ്, ഔട്ട്ലെറ്റ് പൂട്ടിച്ചു.

0

കുമളി -CPM നേതാവിന്റെ കെട്ടിടത്തിൽനിന്ന്‌ ഔട്ട്‌ലെറ്റ് മാറ്റി, വൻപ്രതിഷേധം; ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടി.*

കുമളിഅട്ടപ്പള്ളത്തുനിന്ന് ചെളിമടയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചത് ഒരു മണിക്കൂർമാത്രം. അട്ടപ്പള്ളത്തെ ബിവറേജ് ഔറ്റ്ലെറ്റുമായി രണ്ടര വർഷത്തെ കരാർ വകുപ്പിന് നിലനിൽപ്പുണ്ടെന്ന് കാണിച്ച് സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്ലറ്റ് ബലമായി അടപ്പിച്ചു.

സി.പി.എം. നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തിൽനിന്ന് ഔട്ട്ലറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സി.പി.എം. പ്രവർത്തകർ കാണിച്ചതെന്ന് ആക്ഷേപം. ഒരുമണിക്കൂർമാത്രം പ്രവർത്തിച്ച ഔറ്റിൽ നടന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ കച്ചവടം. അട്ടപ്പള്ളത്തെ ബിവറേജ് ഔട്ടിലെ പ്രവർത്തനം കോർപ്പറേഷൻ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്ലറ്റ്ലെറ്റിലെത്തി എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു. സി.പി.എം.പ്രവർത്തകർ സംഘടിച്ച് ചെളിമടയിലെത്തുകയും ഔറ്റ്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ മുതിർന്ന സി.പി.എം. നേതാക്കൾ ബലമായി ഔട്ട്ലറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.

ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്ലറ്റിന്റെ ലൈസൻസ് മാറ്റിയതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് മാറ്റുക എളുപ്പമല്ല. ചെളിമടയിലെ ഔറ്റിൽനിന്ന് കൂടുതൽ വരുമാനവും
വിനോദസഞ്ചാരികളടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്തുനിന്ന് ഔട്ട്ലറ്റ് മാറ്റിയതിതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്ത് കുമളിയിലെ ബിവറേജ് ഔറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.

അബ്ദുൽ കലാം,സ്റ്റഡി സെന്റർ ബാലപ്രതിഭ പുരസ്കാരം,അടിമാലി സ്വദേശി,മാധവ് കൃഷ്ണയ്ക്ക്.

0

* അടിമാലി. ,അബ്ദുള്‍ കലാം സ്റ്റഡി സെൻറ്റര്‍ ബാല പ്രതിഭ പുരസ്‌ക്കാരം അടിമാലി സ്വദേശി മാധവ് കൃഷ്ണക്ക്.
. .മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ അബ്ദുള്‍ കലാം സ്റ്റഡി സെൻറ്റര്‍ ഏര്‍പ്പെടുത്തിയ ബാല പ്രതിഭ പുരസ്‌ക്കാരം അടിമാലി എസ്.എൻ.ഡി.പി എച്ച്‌.എസ്. വിദ്യാര്‍ത്ഥി മാധവ് കൃഷ്ണക്ക്. ലോക വിദ്യാര്‍ത്ഥി ദിനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ലഭിക്കുക.

 
അടിമാലി അമ്പലപ്പടിയില്‍ താമസിക്കുന്ന ജയന്റെയും മഞ്ജുവിന്റെ മകനാണ് . അനൈയ് കൃഷ്ണ സഹോദരനാണ്. 15 ന് തിരുവനന്തപുരത്തുവച്ച്‌ ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി ജി.ആര്‍.അനില്‍ പുരസ്‌കാരം സമ്മാനിക്കും.

ചെറു പ്രായത്തില്‍ നിരവധി മാതൃക പ്രവര്‍ത്തനം നടത്തിയതിനാണ് മാധവിന് പുരസ്‌ക്കാരം നല്‍കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ പറഞ്ഞു. 2021ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജല ബാല്യം അവാര്‍ഡ്, ഓള്‍ ഇന്ത്യ ലെവല്‍ കലാരത്‌ന അവാര്‍ഡ് എന്നിവ മാധവ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്

ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന്, സ്പൈസസ് പാർക്ക്, വഴിയൊരുക്കും, മുഖ്യമന്ത്രി.

0



. തൊടുപുഴ, . ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ജില്ലയിലെ ആദ്യത്തെ ആധുനിക സ്‌പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്. മാത്രമല്ല ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവിൽ നല്ല മതിപ്പുമാണ് . അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ കർശനമായിപാലിക്കണം. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണ്. സർക്കാർ ആരംഭിച്ച ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതി വലിയ വിജയമാണ്. 1500 കോടി രൂപയുടെ നിക്ഷേപവും 60000 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാൻ കഴിഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യത തേടുകയാണ് സർക്കാർ . ഇതിന്റെ ഭാഗമായാണ് ചേർത്തലയിലെ സമുദ്രോത്പന്ന മെഗാ ഫുഡ് പാർക്ക് , കുറ്റിയാടിയിലെ നാളികേര സംസ്കരണ പാർക്ക് ,വയനാട്ടിലെ കോഫീ പാർക്ക് എന്നിവ.

സാധാരണ ജനങ്ങളുടെ ആശ്രയമായ സഹകരണ മേഖലയിൽ നിന്നും 35 കോടി രൂപ കാർഷിക ഇടപെടലുകൾക്കായി നീക്കിവച്ചിട്ടുണ്ട്. ചെറുകിട , സൂക്ഷ്മ സംരംഭങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്. ആധുനികവത്കരണത്തോടൊപ്പം വിതരണ ശൃഖലയും ശക്തമാകേണ്ടതുണ്ട്. കോൾഡ് സ്റ്റോറേജുകൾ , പരിശോധന ലബോറട്ടറികൾ ,ഗവേഷണ സ്ഥാപനങ്ങൾ , നൈപുണ്യവികസന കേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ് . സാധ്യമായ എല്ലാ സഹായങ്ങളും കർഷകർക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌പൈസസ് പാർക്കിന്റെ രണ്ടാം ഘട്ടം അടുത്ത 9 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 2021 ൽ തറക്കല്ലിട്ട പാർക്കിന്റെ ഉദ്‌ഘാടന സമയത്തുതന്നെ 80 ശതമാനം പ്ലോട്ടുകളും അലോട്ട് ചെയ്യാൻ കഴിഞ്ഞുവെന്നത് കിൻഫ്രയുടെ വലിയ നേട്ടമാണ്. ദക്ഷിണേന്ത്യയിലെ മികച്ച 12 വ്യവസായപാർക്കുകളിൽ 5 എണ്ണവും കിൻഫ്രയുടേതാണ്. പെട്രോകെമിക്കൽ പാർക്ക് 2024 പൂർത്തീകരിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രഖ്യാപിച്ച ശേഷം 11 പാർക്കുകൾക്ക് പെർമിറ്റ് നൽകിക്കഴിഞ്ഞു. നാല് എണ്ണത്തിന് ഈ മാസം തന്നെ അനുമതി നല്കാൻ കഴിയുമെന്നും ഈ വർഷം 30 പാർക്കുകൾ കേരളത്തിൽ വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ചരിത്ര നേട്ടമാണ് സ്‌പൈസസ് പാർക്കിലൂടെ ഇടുക്കി കൈവരിച്ചിരിക്കുന്നതെന്ന് പരിപാടിയിൽ മുഖ്യ അതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോവിഡിന് ശേഷം പ്രതിസന്ധിയിലായ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 ഏക്കര്‍ സ്ഥലത്ത് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍ , ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

എം എൽ എ മാരായ എം എം മണി , എ രാജ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ഉദ്യോഗസ്ഥപ്രമുഖർ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ്, ചികിത്സയിലിരിക്കെ മരണപ്പെട്ടു.

0

അടിമാലി.
സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
മരണപ്പെട്ടു.

അടിമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ പണിക്കൻകുടി
സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39 ) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 4. 40 ആണ് അടിമാലി ടൗണിൽ സെൻട്രൽ ജംഗ്ഷനിൽ ദേഹമാസകലം പെട്രോൾ ഒഴിച്ച് ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ കെടുത്തി അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് ജിനീഷ് നിര്യാതനായത്. അടിമാലി പോലീസ് ഹോസ്പിറ്റൽ എത്തി മേൽ നടപടികൾ സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

0

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടറുംടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടയിൽ കാഞ്ഞിരപ്പള്ളി ചിറക്കടവ് കുന്നുംഭാഗം താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്നും ചിറക്കടവ് അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ നിന്നും 1.710kg കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ചിറക്കടവ് വടക്കേക്കര മടുക്കയിൽ വീട്ടിൽ സാബു ആർ മകൻ 25 വയസ്സുള്ള രോഹിത് സാബു എന്നയാളെ പൊൻകുന്നം ഏക്സയിസ് സർക്കിൾ ഇൻസ്പെക്ടർ നജീബുംദ്ധീന്റെ നേതൃത്വത്തിൽ പിടികൂടി.തുടർന്ന് u/s 20(b)iiB u/s NDPS act 1985 പ്രകാരം കേസ് എടുത്തു. .സിവിൽ എക്സൈസ് ഓഫീസർ ആനന്ദ ബാബു,പ്രവന്റ്റീവ് ഓഫീസർമാരായ റെജി കൃഷ്ണൻ, നജീബ് പി എ എന്നിവർ റെയിഡിൽ പങ്കെടുത്തു.തുടർന്ന് പ്രതിയെയും കേസ് ഫയലും തൊണ്ടിവകകളും എരുമേലി റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു . വ്യാപകമായി അന്വേഷണം തുടരുന്നുവെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നജീബുദ്ധീൻ കേരള ടൈമ്സിനോട് പറഞ്ഞു

ആനച്ചാലിൽ കഞ്ചാവുമായി,യുവാവ് പിടിയിൽ,

0

*ഇടുക്കി ആനച്ചാലിൽ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിൽ.: പിടിയിലായത് പോലീസ് പെട്രോളിംഗിനിടെ*

▪️ *വെള്ളത്തൂവൽ:* ആനച്ചാൽ ഈട്ടിസിറ്റിയിൽ 750 ഗ്രാം കഞ്ചാവുമായി തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ യുവാവ് പിടിയിൽ.പലവേശ് മുരുകനാണ് പോലീസിന്റെ പിടിയിലായത്.പെട്രോളിംഗിനിടെ സംശയകരമായി നടന്നുപോയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കേരളത്തിൽ വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്..

പോലീസ് തുടർനടപടികൾ സ്വീകരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

മീഡിയ ഫയർ ന്യൂസ് ഡെസ്ക്

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todays

വൈദ്യുതാഘാതമേറ്റ്, മൂന്നുപേർ,മരണമടഞ്ഞ കുടുംബത്തിന് ആവശ്യമായ,എല്ലാ സഹായങ്ങളും. നൽകുന്ന കാര്യം,സർക്കാർ, ഗൗരവമായി പരിഗണിക്കുമെന്ന്.മന്ത്രി റോഷി.

0

കട്ടപ്പന. വണ്ടൻമേട് രാജാക്കണ്ടത്ത്, വൈദ്യുതാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ കുടുംബത്തിന്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന്, മന്ത്രി റോഷി അഗസ്റ്റിൽ. ഈ ഭാഗത്ത് കൈത്തോട് നിറഞ്ഞു കവിയുന്ന സാഹചര്യം. ഒഴിവാക്കുന്നതിനും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു മരണമടഞ്ഞവരുടെ ആശ്രിതരെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഈ കുടുംബത്തിലെ ആശ്രിതർക്ക്. സർക്കാർ ജോലി നൽകുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും.മന്ത്രി പറഞ്ഞു. അപകടകരമായ രീതിൽ വീടിന് സമീപത്തുകൂടി കൃഷിയിടത്തിലൂടെ വലിച്ചിരിക്കുന്ന, വൈദ്യുതി ലൈനുകൾ ഇവിടെനിന്നും മാറ്റി സുരക്ഷിതമായ ഇടങ്ങളിലൂടെ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പുമായി ആലോചിച്ചതിനുശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, കൈത്തോടുകൾ നവീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ലാത്തിചാർജജ്,നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ്,ചെയ്യണം. ഡീൻ കുര്യാക്കോസ്. എം.പി.

0

കട്ടപ്പന. പുറ്റടിയിൽലാത്തിചാർജ്ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണം: ഡീൻ കുര്യാക്കോസ് എം.പി.
പുറ്റടിയിൽ 3 പേരുടെ മരണത്തിനിടയായ വൈദ്യുതിലൈൻ അപകടം കെ.എസ്.ഇ.ബി.യുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പുറ്റടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിദാരുണമായി ലാത്തിചാർജ്ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കത്ത് നൽകി. സമാധാനപരമായി മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്. അരുൺ, ജോബിൻ അയ്മനത്ത്, റാംകുമാർ, മോബിൻ മാവേലിൽ, ടോണി കൊല്ലപ്പിള്ളിൽ, ആനന്ദ് തോമസ്, ജോസി മാറാമ്പിൽ, അബി കൂരാപ്പിള്ളി എന്നിവർക്കാണ് ഗുരു ധരമായിപരിക്കേറ്റത്. വണ്ടൻമേട്. എസ്.ഐ. എബി.പി.മാത്യുവിനെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും ഇല്ലായെങ്കിൽ ശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്നും എം.പി. പറഞ്ഞു..