കട്ടപ്പന. പുറ്റടിയിൽലാത്തിചാർജ്ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണം: ഡീൻ കുര്യാക്കോസ് എം.പി.
പുറ്റടിയിൽ 3 പേരുടെ മരണത്തിനിടയായ വൈദ്യുതിലൈൻ അപകടം കെ.എസ്.ഇ.ബി.യുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പുറ്റടി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിദാരുണമായി ലാത്തിചാർജ്ജ് നടത്തിയ പോലിസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും കത്ത് നൽകി. സമാധാനപരമായി മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എസ്. അരുൺ, ജോബിൻ അയ്മനത്ത്, റാംകുമാർ, മോബിൻ മാവേലിൽ, ടോണി കൊല്ലപ്പിള്ളിൽ, ആനന്ദ് തോമസ്, ജോസി മാറാമ്പിൽ, അബി കൂരാപ്പിള്ളി എന്നിവർക്കാണ് ഗുരു ധരമായിപരിക്കേറ്റത്. വണ്ടൻമേട്. എസ്.ഐ. എബി.പി.മാത്യുവിനെതിരെ വകുപ്പ് തല നടപടിയെടുക്കണമെന്നും ഇല്ലായെങ്കിൽ ശക്തമായ സമരപരിപാടികൾ ഉണ്ടാകുമെന്നും എം.പി. പറഞ്ഞു..