കട്ടപ്പന. വണ്ടൻമേട് രാജാക്കണ്ടത്ത്, വൈദ്യുതാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ കുടുംബത്തിന്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന്, മന്ത്രി റോഷി അഗസ്റ്റിൽ. ഈ ഭാഗത്ത് കൈത്തോട് നിറഞ്ഞു കവിയുന്ന സാഹചര്യം. ഒഴിവാക്കുന്നതിനും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു മരണമടഞ്ഞവരുടെ ആശ്രിതരെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഈ കുടുംബത്തിലെ ആശ്രിതർക്ക്. സർക്കാർ ജോലി നൽകുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നും.മന്ത്രി പറഞ്ഞു. അപകടകരമായ രീതിൽ വീടിന് സമീപത്തുകൂടി കൃഷിയിടത്തിലൂടെ വലിച്ചിരിക്കുന്ന, വൈദ്യുതി ലൈനുകൾ ഇവിടെനിന്നും മാറ്റി സുരക്ഷിതമായ ഇടങ്ങളിലൂടെ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പുമായി ആലോചിച്ചതിനുശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും, കൈത്തോടുകൾ നവീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.