കുമളി -CPM നേതാവിന്റെ കെട്ടിടത്തിൽനിന്ന് ഔട്ട്‌ലെറ്റ് മാറ്റി, വൻപ്രതിഷേധം; ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടി.*
കുമളിഅട്ടപ്പള്ളത്തുനിന്ന് ചെളിമടയിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തിച്ചത് ഒരു മണിക്കൂർമാത്രം. അട്ടപ്പള്ളത്തെ ബിവറേജ് ഔറ്റ്ലെറ്റുമായി രണ്ടര വർഷത്തെ കരാർ വകുപ്പിന് നിലനിൽപ്പുണ്ടെന്ന് കാണിച്ച് സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ഔട്ട്ലറ്റ് ബലമായി അടപ്പിച്ചു.
സി.പി.എം. നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തിൽനിന്ന് ഔട്ട്ലറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സി.പി.എം. പ്രവർത്തകർ കാണിച്ചതെന്ന് ആക്ഷേപം. ഒരുമണിക്കൂർമാത്രം പ്രവർത്തിച്ച ഔറ്റിൽ നടന്നത് ഒരു ലക്ഷത്തിലധികം രൂപയുടെ കച്ചവടം. അട്ടപ്പള്ളത്തെ ബിവറേജ് ഔട്ടിലെ പ്രവർത്തനം കോർപ്പറേഷൻ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്ട്ലറ്റ്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്ട്ലറ്റ്ലെറ്റിലെത്തി എക്സൈസ് ഉദ്യോഗസ്ഥർ കണക്കെടുത്ത് സീൽ ചെയ്തു. സി.പി.എം.പ്രവർത്തകർ സംഘടിച്ച് ചെളിമടയിലെത്തുകയും ഔറ്റ്ലെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ മുതിർന്ന സി.പി.എം. നേതാക്കൾ ബലമായി ഔട്ട്ലറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
ചെളിമടയിലെ കെട്ടിടത്തിലേക്ക് ബിവറേജ് ഔട്ട്ലറ്റിന്റെ ലൈസൻസ് മാറ്റിയതിനാൽ ഇനി അട്ടപ്പള്ളത്തേക്ക് മാറ്റുക എളുപ്പമല്ല. ചെളിമടയിലെ ഔറ്റിൽനിന്ന് കൂടുതൽ വരുമാനവും
വിനോദസഞ്ചാരികളടക്കമുള്ളവർക്ക് എളുപ്പത്തിൽ മദ്യം ലഭ്യമാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അട്ടപ്പള്ളത്തുനിന്ന് ഔട്ട്ലറ്റ് മാറ്റിയതിതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സമയത്ത് കുമളിയിലെ ബിവറേജ് ഔറ്റ് പ്രവർത്തിക്കാതിരിക്കുന്നതിലൂടെ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.