* അടിമാലി. ,അബ്ദുള്‍ കലാം സ്റ്റഡി സെൻറ്റര്‍ ബാല പ്രതിഭ പുരസ്‌ക്കാരം അടിമാലി സ്വദേശി മാധവ് കൃഷ്ണക്ക്.
. .മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരില്‍ അബ്ദുള്‍ കലാം സ്റ്റഡി സെൻറ്റര്‍ ഏര്‍പ്പെടുത്തിയ ബാല പ്രതിഭ പുരസ്‌ക്കാരം അടിമാലി എസ്.എൻ.ഡി.പി എച്ച്.എസ്. വിദ്യാര്‍ത്ഥി മാധവ് കൃഷ്ണക്ക്. ലോക വിദ്യാര്‍ത്ഥി ദിനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ലഭിക്കുക.
അടിമാലി അമ്പലപ്പടിയില്‍ താമസിക്കുന്ന ജയന്റെയും മഞ്ജുവിന്റെ മകനാണ് . അനൈയ് കൃഷ്ണ സഹോദരനാണ്. 15 ന് തിരുവനന്തപുരത്തുവച്ച് ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി ജി.ആര്‍.അനില്‍ പുരസ്‌കാരം സമ്മാനിക്കും.
ചെറു പ്രായത്തില്‍ നിരവധി മാതൃക പ്രവര്‍ത്തനം നടത്തിയതിനാണ് മാധവിന് പുരസ്‌ക്കാരം നല്‍കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ പറഞ്ഞു. 2021ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജല ബാല്യം അവാര്‍ഡ്, ഓള്‍ ഇന്ത്യ ലെവല്‍ കലാരത്‌ന അവാര്‍ഡ് എന്നിവ മാധവ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമയിലും കഴിവ് തെളിയിച്ചിട്ടുണ്ട്
അബ്ദുൽ കലാം,സ്റ്റഡി സെന്റർ ബാലപ്രതിഭ പുരസ്കാരം,അടിമാലി സ്വദേശി,മാധവ് കൃഷ്ണയ്ക്ക്.
