അടിമാലി.
സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
മരണപ്പെട്ടു.
അടിമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ പണിക്കൻകുടി
സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39 ) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഒമ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 4. 40 ആണ് അടിമാലി ടൗണിൽ സെൻട്രൽ ജംഗ്ഷനിൽ ദേഹമാസകലം പെട്രോൾ ഒഴിച്ച് ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ കെടുത്തി അടിമാലി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് ജിനീഷ് നിര്യാതനായത്. അടിമാലി പോലീസ് ഹോസ്പിറ്റൽ എത്തി മേൽ നടപടികൾ സ്വീകരിച്ചു.