fbpx
26.4 C
New York
Saturday, September 21, 2024

Buy now

spot_imgspot_img

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 20 തടവുകാര്‍. ഇവരെല്ലാവരും ശിക്ഷാവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

0

തിരുവനന്തപുരം സെൻട്രല്‍ ജയിലിലാണ് കൂടുതല്‍പേര്‍ -ഒമ്ബത്. തിരുവനന്തപുരം, കണ്ണൂര്‍ സെൻട്രല്‍ ജയിലുകളില്‍മാത്രമാണ് തൂക്കുമരമുള്ളത്. ഇതില്‍ ഏറ്റവുംകൂടുതല്‍ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂര്‍ സെൻട്രല്‍ ജയിലിലാണ്.

കേരളപ്പിറവിക്കുശേഷം കണ്ണൂര്‍ ജയിലില്‍ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയില്‍വകുപ്പില്‍ ആരാച്ചര്‍മാരില്ല. ജയിലുദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍
കണ്ണൂര്‍ സെൻട്രല്‍ ജയില്‍
രാജേന്ദ്രൻ, നരേന്ദ്രകുമാര്‍, പരിമാള്‍ സാഹു, വിശ്വനന്ദൻ
വിയ്യൂര്‍ സെൻട്രല്‍ ജയില്‍
അമിറുള്‍ ഇസ്ലാം (പെരുമ്ബാവൂര്‍ കൊലപാതകം), ജോമോൻ, രഞ്ജിത്ത്, സുനില്‍കുമാര്‍
വിയ്യൂര്‍ അതിസുരക്ഷാ ജയില്‍
റജികുമാര്‍, അബ്ദുള്‍ നാസര്‍, തോമസ് ചാക്കോ
തിരുവനന്തപുരം സെൻട്രല്‍ ജയില്‍
കെ. ജിതകുമാര്‍ (ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല, അജിത് കുമാര്‍ (സോജു -അട്ടക്കുളങ്ങര ബോംബേറ്),
അനില്‍കുമാര്‍ (ജാക്കി-ജെറ്റ് സന്തോഷ് വധം)
നിനോ മാത്യു (ആറ്റിങ്ങല്‍ ഇരട്ടക്കൊല)
ലബലു ഹസൻ( ചെങ്ങന്നൂര്‍ ഇരട്ടക്കൊല)
ഗിരീഷ്, അനില്‍കുമാര്‍ (കൊളുത്തു ബിനു), അരുണ്‍ശശി, സുധീഷ്,

വധശിക്ഷയിലേക്ക് കടമ്ബകളേറെ
അസ്ഫാക്ക് ആലത്തിന് എറണാകുളം പോക്സോകോടതി വധശിക്ഷ വിധിച്ചെങ്കിലും അതുനടപ്പാക്കാൻ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. പോക്സോ കോടതിവിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്ബ. അതിനായി വിചാരണക്കോടതിയില്‍നിന്നുള്ള രേഖകള്‍ ഹൈക്കോടതിയിലേക്ക് കൈമാറും. അതില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ.

ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാല്‍ അതുംകേള്‍ക്കണം. വധശിക്ഷ നടപ്പാക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അത്തരം നടപടി ആലുവ കേസിലും വേണ്ടിവരും.

കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാല്‍ കോടി രൂപ അനുവദിച്ചു

0

കേരളത്തിലും അമേരിക്കയിലുമായി ചികിത്സ: മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്ക് ചെലവായ മുക്കാല്‍ കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഭാര്യ കമലയുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.

കേരളത്തിലും അമേരിക്കയിലുമായി 2021 മുതല്‍ ചെലവായ തുകയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏകദേശം മുക്കാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച്‌ ഉത്തരവായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍, മേയ് മാസങ്ങളിലാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലെത്തിയത്. മുഖ്യമന്ത്രി ചികിത്സ നടത്തിയ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായിട്ടുള്ളത്. ജനുവരിയില്‍ മാത്രം മയോ ക്ലിനിക്കില്‍ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങള്‍, ജനുവരി 22ന് രണ്ടാം ദീപാവലി: വിഎച്ച്‌പി

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സക്കായി 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കില്‍ത്തന്നെ 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സക്ക് 47,769 രൂപ മുടക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവാക്കിയിട്ടുണ്ട്. 2020 ജൂലായ് മുതല്‍ 2021 മാര്‍ച്ച്‌ വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയാണ് ചികിത്സക്കായി ചിലവാക്കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയും തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 2020 ഡിസംബറില്‍ സെക്രട്ടറിയേറ്റ് ഗവണ്‍മെൻ്റ് ആയൂര്‍വേദ ഡിസ്പൻസറിയിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. എല്ലാ ചികിത്സകള്‍ക്കും കൂടി ചെലവായ 74.99 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രുവനന്തപുരം: നവ കേരള സദസ്സിനായുള്ള സ്പെഷ്യല്‍ ബസിനായി ഫണ്ട് അനുവദിച്ച്‌ ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.

0

രുവനന്തപുരം: നവ കേരള സദസ്സിനായുള്ള സ്പെഷ്യല്‍ ബസിനായി ഫണ്ട് അനുവദിച്ച്‌ ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്.

ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ആഢംബര ബസിന്റെ പണി ബെംഗളൂരിവില്‍ പുരോഗമിക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചത്.

മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു.

0

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ബുധനാഴ്ച ബാങ്ക് ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

56 കേസുകളാണ് ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂണിറ്റ് നാല് അന്വേഷിക്കുന്നത്.

കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. 2022 മുതലുള്ള സെക്രട്ടറിമാരും പ്രസിഡന്റുമാരുമാണ് കേസിലെ പ്രതികള്‍.

സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ 101 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ബഡ്സ് നിയമപ്രകാരം പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും പ്രതികളുടെ പേരിലുള്ള വസ്തുവകകള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

മുൻ പ്രസിഡന്റും സംഘം സെക്രട്ടറിയും ആറ് കേസുകളില്‍ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 23 വരെ ഇവരെ അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

ഭാസുരാംഗനെയും മകനെയും വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെയും മകൻ അഖില്‍ജിത്തിനെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

തിങ്കളാഴ്ചയും ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തി എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യല്‍ കൊച്ചിയിലാണ് നടന്നതെങ്കിലും ഇതിന് അനുബന്ധമായ രേഖകള്‍ മാറനല്ലൂരിലെ ബാങ്കിന്റെ പ്രധാന ശാഖയില്‍ നിന്ന് അപ്പപ്പോള്‍ തന്നെ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ചോദ്യം ചെയ്യലിന് മുമ്ബു തന്നെ ബാങ്ക് ഓഫീസില്‍ വിളിച്ച്‌ ആവശ്യമുള്ള രേഖകള്‍ ഉടൻ അയച്ചുനല്‍കണമെന്ന് ഇ.ഡി. നിര്‍ദേശിച്ചിരുന്നു.

ചോദ്യം ചെയ്യലിനനുസരിച്ച്‌ തുടര്‍ച്ചയായി രേഖകള്‍ ഉദ്യോഗസ്ഥര്‍ ഇ-മെയിലായി നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ രേഖകള്‍ അയയ്ക്കാൻ അല്‍പ്പം വൈകിയപ്പോള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ബാങ്കിലേക്ക് അയയ്ക്കണോ എന്നും ഉന്നത ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരോട് ചോദിച്ചു.

നിക്ഷേപകരുടെ തിരക്ക് വര്‍ധിച്ചതോടെ ബാങ്കിന്റെ പ്രധാന ഓഫീസിന്റെ മുകളിലത്തെ നില അടച്ചിട്ടാണ് ജീവനക്കാര്‍ രേഖകള്‍ ഇ.ഡി.ക്ക് കൈമാറിയത്.

പണം നഷ്ടമായ നിക്ഷേപകരെ സഹായിക്കാൻകണ്ടല ബാങ്കിന് പ്രത്യേക പാക്കേജ് വേണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകരെ സഹായിക്കാൻ സര്‍ക്കാര്‍ പാക്കേജ് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി.സതീഷ് എം.എല്‍.എ. മന്ത്രിക്ക് നിവേദനം നല്‍കി. അടുത്ത ദിവസം മന്ത്രി വി.എൻ.വാസവനെ കാണുമെന്നും എം.എല്‍.എ. പറഞ്ഞു.

കണ്ടല ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ എം.എല്‍.എ. ഇടപെടുന്നില്ലെന്ന് നിക്ഷേപകര്‍ക്ക് പരാതിയുണ്ടായിരുന്നു. ബാങ്കിനെതിരേ ഗൂഢാലോചന നടത്തിയത് കാട്ടാക്കടയിലെ ഒരു സി.പി.എം. നേതാവാണെന്ന് ഭാസുരാംഗനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിലവില്‍ കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതി ശക്തമാക്കിയിട്ടുണ്ട്. ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്ന മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെയുണ്ട്. എം.ഡി.എസ്. ചിട്ടികള്‍ പിടിച്ച തുകയാണ് പലരും തരിച്ചടയ്ക്കാതെ കോടികളുടേയും ലക്ഷങ്ങളുടേയും ബാധ്യതയായത്.

സൈനബ കൊലക്കേസില്‍ പ്രതി സുലൈമാനെ പിടികൂടി ; പൊക്കിയത് സൈബര്‍പോലീസിന്റെ സഹായത്തോടെ സേലത്ത് നിന്നും

0

സൈനബ കൊലക്കേസില്‍ പ്രതി സുലൈമാനെ പിടികൂടി ; പൊക്കിയത് സൈബര്‍പോലീസിന്റെ സഹായത്തോടെ സേലത്ത് നിന്നും

കോഴിക്കാട് : കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതി സുലൈമാന്‍ പിടിയിലായി.

സൈബര്‍സെല്ലിന്റെ സഹായത്തോടെ സുലൈമാനെ സേലത്ത് നിന്നും പിടികൂടുകയായിരുന്നു. കസബാ പോലീസാണ് ഇയാളെ പിടികൂടിയത്.

ഈ മാസം ഏഴു മുതല്‍ കാണാതായ സൈനബയെ കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ നേരത്തേ പ്രധാന പ്രതി സമദ് പോലീസിന് കീഴടങ്ങിയിരുന്നു. കൊലപാതകത്തില്‍ സമദിനൊപ്പം കൂട്ടുപ്രതിയായിരുന്നു സുലൈമാന്‍. ഇരുവരും ചേര്‍ന്നായിരുന്നു സൈനബയെ കൊലപ്പെടുത്തിയത്.

സൈനബയുടെ സ്വര്‍ണ്ണവും പണവും കവരാനായിരുന്നു കൊലപാതകം. യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോകുകയും മുക്കം ഭാഗത്തുവെച്ച്‌ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി കൊക്കയില്‍ തള്ളുകയുമായിരുന്നെന്ന് സമദിന്റെ മൊഴിയില്‍ പറയുന്നു.

കൊലപ്പെടുത്തിയ ശേഷം സൈനബയുടെ കയ്യില്‍ നിന്നും 17 പവന്റെ സ്വര്‍ണ്ണവും വന്‍തുകയും കവര്‍ന്ന ശേഷം മൃതദേഹം നാടുകാണി ചുരത്തില്‍ കൊണ്ടിടുകയായിരുന്നു. പിന്നീട് പങ്കുവെച്ച പണവും സ്വര്‍ണ്ണവും സമദില്‍ നിന്നും കവര്‍ന്ന ശേഷം സുലൈമാന്‍ ഒളിവല്‍ പോകുകയായിരുന്നു.

ഗാസ മുനമ്ബ് ഹമാസിന് നഷ്ടമായി; പലായനം ചെയ്ത് ഭീകരവാദികള്‍

0

ഡല്‍ഹി: ഗാസ മുനമ്ബിന്റെ നിയന്ത്രണം ഹമനാസിന് ന്ടമായതായി ഇസ്രായേല്‍ പ്രതിരോധ സേന. 16 വര്‍ഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു.

എന്നാല്‍ ഇന്ന് അത് നഷ്ടമായതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭീകരവാദികള്‍ പലായനം ചെയ്തു എന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിടാൻ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ഇസ്രായേലിലെ പ്രക്ഷേപണം ചെയ്ത വീഡിയോയില്‍ കൂടിയാണ് ഗാലന്റ് ഇത് പറഞ്ഞത്.

ഒക്ടോബര്‍ 7-ന് ഹമാസ് തോക്കുധാരികള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ താവളമായ അല്‍ ഷിഹ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടെ യുദ്ധത്തില്‍ നിന്ന് പിന്മാറുകയൊള്ളു എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ഒക്ടോബര്‍ 7ന് നടന്ന ആക്രമണം ഇസ്രായേലിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. ഏകദേശം 1,200 പേര്‍ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് വലിയ സമ്മര്‍ദ്ദമാണ് ഇസ്രായേലിനുണ്ടായിരുന്നത്. എന്നാല്‍, ഇസ്രായേല്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. ഒക്ടോബര്‍ 7 ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ 240 ലധികം ബന്ദികളെ തിരികെ നല്‍കണാത്ത പക്ഷം വെടിനിര്‍ത്തല്‍ പരിഗണിക്കില്ലെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹിന്റെ നിലപാട്.

ആനയിറങ്കൽ ഡാമിലെ അപകടം,നേവി സംഘം നാളെ രാവിലെ [ 15 ]എത്തും,

0



*ആനയിറങ്കൽ ഡാം അപകടം: നേവി സംഘം നാളെ (15) രാവിലെ എത്തും*

ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ കാണാതായ 301 കോളനിയിലെ രണ്ടുപേരെ തിരയുന്നതിന് നാളെ (15) രാവിലെ നേവി സംഘം എത്തും. ഒൻപത് പേർ അടങ്ങുന്ന സംഘമാണ് എത്തുക. ബോട്ട്, മുങ്ങൽ വിദഗ്ധർ എന്നിവർ ഉണ്ടാകും . റവന്യൂ മന്ത്രി കെ രാജനും ,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇതിനുവേണ്ട നിർദ്ദേശം നൽകിയിരുന്നു. നേവിയുടെ സഹായം ആവശ്യപ്പെട്ട് നേരത്തെ തന്നെ ജില്ലാ കളക്ടർ കത്ത് അയച്ചിരുന്നു.

സിപിഎം.വാദം പൊളിഞ്ഞു. മറിയക്കുട്ടിക്ക് ഭൂമിയില്ലാ. സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ.

0

ഇടുക്കി: പെൻഷൻ മുടങ്ങിയതിന് പിച്ചച്ചട്ടിയെടുത്ത് പ്രതിഷേധത്തില്‍ പങ്കെടുത്ത മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ഇടുക്കി മന്നാക്കണ്ടം വില്ലേജ് ഓഫീസർ. ഇതോടെ സിപി എമ്മിന്റെ വാദം പൊളിഞ്ഞു. തന്റെ പേരില്‍ ഉണ്ടെന്ന് പറയുന്ന ഒന്നരയേക്കര്‍ ഭൂമി കണ്ടെത്തിത്തരണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ഇവര്‍ പഞ്ചായത്ത് മെമ്പർ ജിൻസി മാത്യുവിനൊപ്പം എത്തിയാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചത്. മറിയക്കുട്ടിക്കെതിരെ വ്യാപകമായി സിപി എമ്മിന്റെ സൈബര്‍ ആക്രമണം നടന്നിരുന്നു. നേരത്തെ പറഞ്ഞതുപോലെ, തന്റെ പേരിലുള്ള സ്ഥലം കണ്ടെത്തി തരണമെന്ന് മറിയക്കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒപ്പം ചെന്ന് അപേക്ഷ നല്‍കിയതെന്ന് വാര്‍ഡ് മെമ്പർ ജിൻസി മാത്യു പറഞ്ഞു. സിപിഎം തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ തയ്യാറാകണം. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. സിപിഎം താന്‍ ഭിക്ഷ യാചിച്ച്‌ തെരുവില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായതായും മറിയക്കുട്ടി പറഞ്ഞു..

ആനയിറങ്ങി ഡാമിൽ, വള്ളം മറിഞ്ഞു കാണാതായ വരെ കണ്ടെത്താനായില്ല,ഇന്നും തെറിച്ചിൽ തുടരും,

0

*ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരെ കണ്ടെത്താനായില്ല:ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. *

*രാജാക്കാട്▪️* ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കാണാതായ 301 കോളനി സ്വദേശികളായ ഗോപിനാഥൻ, സജീവൻ എന്നിവരെ തിങ്കളാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. ഫയർഫോഴ്‌സും തൊടുപുഴയിൽ നിന്നുള്ള സ്‌കൂബാ ടീം അംഗങ്ങളും തികളാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെ ജലാശയത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

ഇരുവരുടെ കൈവശമുണ്ടായിരുന്ന സാധനസാമഗ്രികൾ സ്കൂബ ടീമിന് ലഭിച്ചു. ആനയിറങ്ങൽ ജലാശയത്തിന്റെ അടിത്തട്ടിലുള്ള ചെളിയും പുല്ലും തിരച്ചിലിന് തടസ്സമാണ്. വെള്ളം മറിഞ്ഞ സ്ഥലം കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും ഗോവയുടെയും സജീവന്റെയും ശരീരം ഇവിടെ നിന്ന് ഡാം സൈറ്റിലേക്ക് ഒഴുകിപ്പോയിരിക്കാം എന്നാണ് അഗ്നിരക്ഷാസേനാഗങ്ങളുടെ നിഗമനം. ചൊവ്വാഴ്ച രാവിലെ 10ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കും. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഡിസിസി പ്രസിഡൻറ് സി പി മാത്യു എന്നിവർ 301 കോളനിയിലെത്തി കാണാതായവരുടെ ബന്ധുക്കളെ സന്ദർശിച്ചു.



#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Today

നിശാശലഭങ്ങളിലെ രാജാവ്, കൗതുകമായി നാഗശലഭം.

0

*നിശാശലഭങ്ങളിലെ രാജാവ് :ഇടുക്കി വെള്ളത്തൂവലിൽ നാട്ടുകാർക്ക് കൗതുകമായി നാഗശലഭം.*



:വെള്ളത്തൂവൽ ടൗണിൽ രാവിലെ വിരുന്നെത്തിയ നാഗശലഭം നാട്ടുകാർക്ക് കൗതുകമായി . സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക്നോക്കിയാല്‍
പാമ്പിന്റെ രൂപം കാണാം. ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. ചിറകുകളുടെ അറ്റം പാമ്പിന്റെ പത്തി പോലെയും ശരീരം ഭൂപടത്തിന്റെ പോലുയുമായതിനാൽ ഇംഗ്ലിഷിൽ അറ്റ്‌ലസ് കോബ്രാ മൗത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

നിശാശലഭങ്ങളിലെ രാജാവായി ഇവയെവിശേഷപ്പിക്കുന്നു. ഇവയ്ക്ക് വായ ഇല്ല. രണ്ടാഴ്ച മാത്രമാണ് ആയുസ്. നാരകം, മട്ടി എന്നി സസ്യങ്ങളിലാണ് ഇവയെപ്രധാനമായും കണ്ടു വരുന്നത്.
നിശാശലഭമായതിനാല്‍ രാത്രിയിലാണ് സ‍ഞ്ചാരം. പകല്‍സമയത്ത് വീട്ടു
പരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക. കാണാനൊക്കെ സൗന്ദര്യ
മുണ്ടെങ്കിലും ഇവയുടെ ആയുസ്സ് രണ്ടാഴ്ചമാത്രമാണ്. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പാറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.