fbpx

സൈനബ കൊലക്കേസില്‍ പ്രതി സുലൈമാനെ പിടികൂടി ; പൊക്കിയത് സൈബര്‍പോലീസിന്റെ സഹായത്തോടെ സേലത്ത് നിന്നും

സൈനബ കൊലക്കേസില്‍ പ്രതി സുലൈമാനെ പിടികൂടി ; പൊക്കിയത് സൈബര്‍പോലീസിന്റെ സഹായത്തോടെ സേലത്ത് നിന്നും

കോഴിക്കാട് : കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതി സുലൈമാന്‍ പിടിയിലായി.

സൈബര്‍സെല്ലിന്റെ സഹായത്തോടെ സുലൈമാനെ സേലത്ത് നിന്നും പിടികൂടുകയായിരുന്നു. കസബാ പോലീസാണ് ഇയാളെ പിടികൂടിയത്.

ഈ മാസം ഏഴു മുതല്‍ കാണാതായ സൈനബയെ കൊന്ന് നാടുകാണി ചുരത്തില്‍ തള്ളിയ കേസില്‍ നേരത്തേ പ്രധാന പ്രതി സമദ് പോലീസിന് കീഴടങ്ങിയിരുന്നു. കൊലപാതകത്തില്‍ സമദിനൊപ്പം കൂട്ടുപ്രതിയായിരുന്നു സുലൈമാന്‍. ഇരുവരും ചേര്‍ന്നായിരുന്നു സൈനബയെ കൊലപ്പെടുത്തിയത്.

സൈനബയുടെ സ്വര്‍ണ്ണവും പണവും കവരാനായിരുന്നു കൊലപാതകം. യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സമദും സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോകുകയും മുക്കം ഭാഗത്തുവെച്ച്‌ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി കൊക്കയില്‍ തള്ളുകയുമായിരുന്നെന്ന് സമദിന്റെ മൊഴിയില്‍ പറയുന്നു.

കൊലപ്പെടുത്തിയ ശേഷം സൈനബയുടെ കയ്യില്‍ നിന്നും 17 പവന്റെ സ്വര്‍ണ്ണവും വന്‍തുകയും കവര്‍ന്ന ശേഷം മൃതദേഹം നാടുകാണി ചുരത്തില്‍ കൊണ്ടിടുകയായിരുന്നു. പിന്നീട് പങ്കുവെച്ച പണവും സ്വര്‍ണ്ണവും സമദില്‍ നിന്നും കവര്‍ന്ന ശേഷം സുലൈമാന്‍ ഒളിവല്‍ പോകുകയായിരുന്നു.

Share the News