fbpx
24.5 C
New York
Saturday, July 27, 2024

Buy now

spot_imgspot_img

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു.

രുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ബുധനാഴ്ച ബാങ്ക് ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

56 കേസുകളാണ് ക്രൈംബ്രാഞ്ച് സെൻട്രല്‍ യൂണിറ്റ് നാല് അന്വേഷിക്കുന്നത്.

കോടിക്കണക്കിനു രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. 2022 മുതലുള്ള സെക്രട്ടറിമാരും പ്രസിഡന്റുമാരുമാണ് കേസിലെ പ്രതികള്‍.

സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍ 101 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ബഡ്സ് നിയമപ്രകാരം പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും പ്രതികളുടെ പേരിലുള്ള വസ്തുവകകള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

മുൻ പ്രസിഡന്റും സംഘം സെക്രട്ടറിയും ആറ് കേസുകളില്‍ അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. 23 വരെ ഇവരെ അറസ്റ്റുചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്.

ഭാസുരാംഗനെയും മകനെയും വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെയും മകൻ അഖില്‍ജിത്തിനെയും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. ബുധനാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

തിങ്കളാഴ്ചയും ഭാസുരാംഗനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തി എട്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യല്‍ കൊച്ചിയിലാണ് നടന്നതെങ്കിലും ഇതിന് അനുബന്ധമായ രേഖകള്‍ മാറനല്ലൂരിലെ ബാങ്കിന്റെ പ്രധാന ശാഖയില്‍ നിന്ന് അപ്പപ്പോള്‍ തന്നെ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ചോദ്യം ചെയ്യലിന് മുമ്ബു തന്നെ ബാങ്ക് ഓഫീസില്‍ വിളിച്ച്‌ ആവശ്യമുള്ള രേഖകള്‍ ഉടൻ അയച്ചുനല്‍കണമെന്ന് ഇ.ഡി. നിര്‍ദേശിച്ചിരുന്നു.

ചോദ്യം ചെയ്യലിനനുസരിച്ച്‌ തുടര്‍ച്ചയായി രേഖകള്‍ ഉദ്യോഗസ്ഥര്‍ ഇ-മെയിലായി നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ രേഖകള്‍ അയയ്ക്കാൻ അല്‍പ്പം വൈകിയപ്പോള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ബാങ്കിലേക്ക് അയയ്ക്കണോ എന്നും ഉന്നത ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരോട് ചോദിച്ചു.

നിക്ഷേപകരുടെ തിരക്ക് വര്‍ധിച്ചതോടെ ബാങ്കിന്റെ പ്രധാന ഓഫീസിന്റെ മുകളിലത്തെ നില അടച്ചിട്ടാണ് ജീവനക്കാര്‍ രേഖകള്‍ ഇ.ഡി.ക്ക് കൈമാറിയത്.

പണം നഷ്ടമായ നിക്ഷേപകരെ സഹായിക്കാൻകണ്ടല ബാങ്കിന് പ്രത്യേക പാക്കേജ് വേണം
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകരെ സഹായിക്കാൻ സര്‍ക്കാര്‍ പാക്കേജ് തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ബി.സതീഷ് എം.എല്‍.എ. മന്ത്രിക്ക് നിവേദനം നല്‍കി. അടുത്ത ദിവസം മന്ത്രി വി.എൻ.വാസവനെ കാണുമെന്നും എം.എല്‍.എ. പറഞ്ഞു.

കണ്ടല ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ എം.എല്‍.എ. ഇടപെടുന്നില്ലെന്ന് നിക്ഷേപകര്‍ക്ക് പരാതിയുണ്ടായിരുന്നു. ബാങ്കിനെതിരേ ഗൂഢാലോചന നടത്തിയത് കാട്ടാക്കടയിലെ ഒരു സി.പി.എം. നേതാവാണെന്ന് ഭാസുരാംഗനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിലവില്‍ കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള ഭരണസമിതി ശക്തമാക്കിയിട്ടുണ്ട്. ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്ന മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളുടെ വായ്പകള്‍ തിരിച്ചടയ്ക്കാതെയുണ്ട്. എം.ഡി.എസ്. ചിട്ടികള്‍ പിടിച്ച തുകയാണ് പലരും തരിച്ചടയ്ക്കാതെ കോടികളുടേയും ലക്ഷങ്ങളുടേയും ബാധ്യതയായത്.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles