ഡല്‍ഹി: ഗാസ മുനമ്ബിന്റെ നിയന്ത്രണം ഹമനാസിന് ന്ടമായതായി ഇസ്രായേല്‍ പ്രതിരോധ സേന. 16 വര്‍ഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു.
എന്നാല്‍ ഇന്ന് അത് നഷ്ടമായതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭീകരവാദികള്‍ പലായനം ചെയ്തു എന്നും അദ്ദേഹം കൂട്ടിത്തേര്‍ത്തു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ പുറത്തുവിടാൻ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ഇസ്രായേലിലെ പ്രക്ഷേപണം ചെയ്ത വീഡിയോയില്‍ കൂടിയാണ് ഗാലന്റ് ഇത് പറഞ്ഞത്.
ഒക്ടോബര്‍ 7-ന് ഹമാസ് തോക്കുധാരികള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ താവളമായ അല്‍ ഷിഹ ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടെ യുദ്ധത്തില്‍ നിന്ന് പിന്മാറുകയൊള്ളു എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഒക്ടോബര്‍ 7ന് നടന്ന ആക്രമണം ഇസ്രായേലിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. ഏകദേശം 1,200 പേര്‍ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് വലിയ സമ്മര്‍ദ്ദമാണ് ഇസ്രായേലിനുണ്ടായിരുന്നത്. എന്നാല്‍, ഇസ്രായേല്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. ഒക്ടോബര്‍ 7 ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ 240 ലധികം ബന്ദികളെ തിരികെ നല്‍കണാത്ത പക്ഷം വെടിനിര്‍ത്തല്‍ പരിഗണിക്കില്ലെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹിന്റെ നിലപാട്.