*ആനയിറങ്കൽ ഡാം അപകടം: നേവി സംഘം നാളെ (15) രാവിലെ എത്തും*
ചിന്നക്കനാൽ ആനയിറങ്കൽ ഡാമിൽ കാണാതായ 301 കോളനിയിലെ രണ്ടുപേരെ തിരയുന്നതിന് നാളെ (15) രാവിലെ നേവി സംഘം എത്തും. ഒൻപത് പേർ അടങ്ങുന്ന സംഘമാണ് എത്തുക. ബോട്ട്, മുങ്ങൽ വിദഗ്ധർ എന്നിവർ ഉണ്ടാകും . റവന്യൂ മന്ത്രി കെ രാജനും ,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഇതിനുവേണ്ട നിർദ്ദേശം നൽകിയിരുന്നു. നേവിയുടെ സഹായം ആവശ്യപ്പെട്ട് നേരത്തെ തന്നെ ജില്ലാ കളക്ടർ കത്ത് അയച്ചിരുന്നു.