*നിശാശലഭങ്ങളിലെ രാജാവ് :ഇടുക്കി വെള്ളത്തൂവലിൽ നാട്ടുകാർക്ക് കൗതുകമായി നാഗശലഭം.*
:വെള്ളത്തൂവൽ ടൗണിൽ രാവിലെ വിരുന്നെത്തിയ നാഗശലഭം നാട്ടുകാർക്ക് കൗതുകമായി . സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക്നോക്കിയാല്‍
പാമ്പിന്റെ രൂപം കാണാം. ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. ചിറകുകളുടെ അറ്റം പാമ്പിന്റെ പത്തി പോലെയും ശരീരം ഭൂപടത്തിന്റെ പോലുയുമായതിനാൽ ഇംഗ്ലിഷിൽ അറ്റ്‌ലസ് കോബ്രാ മൗത്ത് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.
നിശാശലഭങ്ങളിലെ രാജാവായി ഇവയെവിശേഷപ്പിക്കുന്നു. ഇവയ്ക്ക് വായ ഇല്ല. രണ്ടാഴ്ച മാത്രമാണ് ആയുസ്. നാരകം, മട്ടി എന്നി സസ്യങ്ങളിലാണ് ഇവയെപ്രധാനമായും കണ്ടു വരുന്നത്.
നിശാശലഭമായതിനാല്‍ രാത്രിയിലാണ് സഞ്ചാരം. പകല്‍സമയത്ത് വീട്ടു
പരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക. കാണാനൊക്കെ സൗന്ദര്യ
മുണ്ടെങ്കിലും ഇവയുടെ ആയുസ്സ് രണ്ടാഴ്ചമാത്രമാണ്. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പാറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.
നിശാശലഭങ്ങളിലെ രാജാവ്, കൗതുകമായി നാഗശലഭം.
