fbpx
24.4 C
New York
Friday, July 26, 2024

Buy now

spot_imgspot_img

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 20 തടവുകാര്‍. ഇവരെല്ലാവരും ശിക്ഷാവിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രല്‍ ജയിലിലാണ് കൂടുതല്‍പേര്‍ -ഒമ്ബത്. തിരുവനന്തപുരം, കണ്ണൂര്‍ സെൻട്രല്‍ ജയിലുകളില്‍മാത്രമാണ് തൂക്കുമരമുള്ളത്. ഇതില്‍ ഏറ്റവുംകൂടുതല്‍ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂര്‍ സെൻട്രല്‍ ജയിലിലാണ്.

കേരളപ്പിറവിക്കുശേഷം കണ്ണൂര്‍ ജയിലില്‍ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയില്‍വകുപ്പില്‍ ആരാച്ചര്‍മാരില്ല. ജയിലുദ്യോഗസ്ഥര്‍ക്ക് വേണമെങ്കില്‍ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍
കണ്ണൂര്‍ സെൻട്രല്‍ ജയില്‍
രാജേന്ദ്രൻ, നരേന്ദ്രകുമാര്‍, പരിമാള്‍ സാഹു, വിശ്വനന്ദൻ
വിയ്യൂര്‍ സെൻട്രല്‍ ജയില്‍
അമിറുള്‍ ഇസ്ലാം (പെരുമ്ബാവൂര്‍ കൊലപാതകം), ജോമോൻ, രഞ്ജിത്ത്, സുനില്‍കുമാര്‍
വിയ്യൂര്‍ അതിസുരക്ഷാ ജയില്‍
റജികുമാര്‍, അബ്ദുള്‍ നാസര്‍, തോമസ് ചാക്കോ
തിരുവനന്തപുരം സെൻട്രല്‍ ജയില്‍
കെ. ജിതകുമാര്‍ (ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല, അജിത് കുമാര്‍ (സോജു -അട്ടക്കുളങ്ങര ബോംബേറ്),
അനില്‍കുമാര്‍ (ജാക്കി-ജെറ്റ് സന്തോഷ് വധം)
നിനോ മാത്യു (ആറ്റിങ്ങല്‍ ഇരട്ടക്കൊല)
ലബലു ഹസൻ( ചെങ്ങന്നൂര്‍ ഇരട്ടക്കൊല)
ഗിരീഷ്, അനില്‍കുമാര്‍ (കൊളുത്തു ബിനു), അരുണ്‍ശശി, സുധീഷ്,

വധശിക്ഷയിലേക്ക് കടമ്ബകളേറെ
അസ്ഫാക്ക് ആലത്തിന് എറണാകുളം പോക്സോകോടതി വധശിക്ഷ വിധിച്ചെങ്കിലും അതുനടപ്പാക്കാൻ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. പോക്സോ കോടതിവിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്ബ. അതിനായി വിചാരണക്കോടതിയില്‍നിന്നുള്ള രേഖകള്‍ ഹൈക്കോടതിയിലേക്ക് കൈമാറും. അതില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ.

ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാല്‍ അതുംകേള്‍ക്കണം. വധശിക്ഷ നടപ്പാക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അത്തരം നടപടി ആലുവ കേസിലും വേണ്ടിവരും.

Share the News

Related Articles

Stay Connected

100,524ആരാധകർപോലെ
758,159അനുയായികളെപിന്തുടരുക
75,000വരിക്കാരുടെസബ്സ്ക്രൈബ്
- Advertisement -spot_img

Latest Articles