. കട്ടപ്പന./കമ്പംമെട്ട് അടിവാരത്ത് പുലിയിറങ്ങി മാനിനെ കൊന്നു തിന്നു ഇന്ന് പുലർച്ചയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്നുള്ള വനഭാഗത്താണ് മാനിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് കമ്പം വെസ്റ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ഈ സമയം പ്രദേശത്ത് കൂടുതൽ പുലികൾ ഉണ്ടായിരുന്നു എന്നും പുലി മാനിനെ വേട്ടയാടിയതാകാം എന്നും അധികൃതർ പറഞ്ഞു. അതേസമയം മഴപെയ്തതോടെ ചെടികളും വള്ളികളും പടർന്നു പന്തലിച്ചതിനാൽ വന്യ മൃഗങ്ങളുടെ കാൽപ്പാടുകൾ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞവർഷം ഇതേസമയം പ്രദേശത്ത് പുള്ളിപ്പുലി വിഹരിക്കുന്നതായി സ്ഥിരീകരിച്ചിരുന്നു അന്ന് നായ്ക്കളെയും വന്യമൃഗങ്ങളെയും പുലി വേട്ടയാടിയിരുന്നു കർഷകരുടെ ഇടയിൽ പുലി ഇറങ്ങിയതായി അഭ്യുഹത്തെ തുടർന്ന് തൊഴിലാളികൾ കാർഷിക ജോലിക്ക് പോകാൻ മടിക്കുകയാണ്. രാത്രിയിൽ ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു.