fbpx
24.2 C
New York
Tuesday, September 17, 2024

Buy now

spot_imgspot_img

പ്രവാസി ലീഗ് പത്തനംത്തിട്ട യോഗം നടത്തി

0

*വിദേശങ്ങളിലേക്കുള്ള അനധികൃത വിദ്യാഭ്യാസ റിക്രൂട്ട്മെൻ്റ് നിയന്ത്രിക്കണം: ഹനീഫ മൂന്നിയൂർ*
പത്തനംതിട്ട : തിരിച്ചുവന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും അവർക്കും അവരുടെ കുടുംബത്തിനും ഒതുങ്ങുന്ന തരത്തിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. വിദേശ നാടുകളിൽ നിന്ന് പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിക്കുകയാണ് ഇതു കാരണം നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും നേരിടുന്നുണ്ട് ഇവ പരിഹരിക്കുന്നതിന് യുക്തമായ തരത്തിൽ പ്രവാസി പുനരുധിവാസ പദ്ധതി  ആസൂത്രണം ചെയ്യണമെന്നും വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്തു വിദേശ നാടുകളിലേക്ക് നടത്തുന്ന അനധികൃത വിദ്യാഭ്യാസ റിക്രൂട്ട്മെൻറ് തടയുന്നതിനും ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ല കമ്മറ്റി പ്രവാസി ലീഗ്  പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ്ജില്ലാ പ്രസിഡണ്ട് നൗഷാദ് അടൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് T.M.ഹമീദ് നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്.A .K.സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഉമയനല്ലൂർ ശിഹാബുദ്ദീൻ, സംസ്ഥാന സെക്രട്ടറി ശുഹൈബ് അബ്ദുല്ല കോയ, മുസ്ലിംലീഗിന്റെയും പ്രവാസി ലീഗിന്റെയും നേതാക്കന്മാരായ ഷാനവാസ് അലിയാർ, Adv പി.എ.ഹാൻസലാഹ്, തെക്കേത്ത് അബ്ദുൽ കരീം, എ.സഗീർ,നൈസാം.എൻ. എ, എം. എച്ച് .ഷാജി, കെ.എം.രാജ,പി.എം. അനീർ, കെ. എം.എം.സലിം, കെ.പി. കൊന്താലം, ബഷീർ എംബ്രയിൽ, പറക്കോട് അൻസാരി,ഇബ്രാഹിം പായിപ്പാട്, കമറുദ്ദീൻ, അബ്ദുൽ റഹീം കുമ്മണ്ണൂർ, അബ്ദുസമദ് സലീം, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് ഹനീഫ, സിറാജുദ്ദീൻ വെള്ളാപ്പള്ളി, കെ പി നൗഷാദ്, അൻസാരി മന്ദിരം, Adv. മുഹമ്മദ് അൻസാരി, ബേബി, പി. എച്ച്.ബഷീർ, കമറുദ്ദീൻ കടത്തശ്ശേരിൽ, ഇസ്മായിൽ ചീനിയിൽ, മുഹമ്മദ് ഹനീഫ്, ഷാജിമോൻ, ഷാഹുൽഹമീദ്, യൂനസ് കുമ്മണ്ണൂർ, സലിം,അൻസാരി, ഷബീർ, അക്ബർ ഷാ, സുബൈർ,ഷാജി, ഹക്കീം കാവുവിള, അലിയാർ മേട്ടുപ്പുറം, ജലാലുദ്ദീൻ, സിദ്ദീഖ് റാവുത്തർ, അബ്ദുൽ കരീം ഇടത്തുണ്ടിയിൽ, ഹസ്സൻകുട്ടി, സലിം വെട്ടിപ്പുറം മുതലായവർ സംസാരിച്ചു.

റോഡപകടം

0

അടൂർ എം.സി റോഡിൽ നാൽപ്പതിനായിരം പടിയിൽ പുനലൂരിൽ നിന്നുള്ള  5 അംഗസംഖംയാത്ര ചെയ്ത സ്ഫിറ്റ് കാറും അടൂരിൽ നിന്ന് പന്തളത്തിന് പോയ പന്തളം സ്റ്റാൻ്റിലെ വേണാഡ് ബസ്സുമായി കൂട്ടി ഇടിച്ചുള്ള അപകടം ആർക്കും പരിക്കില്ല

എം.സി റോഡപകടം

0

അടൂർ എം.സി റോഡിൽ നാൽപ്പതിനായിരം പടിയിൽ പുനലൂറിൽ നിന്നുള്ള  5 അംഗസംഖംയാത്ര ചെയ്ത സ്ഫിറ്റ് കാറും അടൂരിൽ നിന്ന് പന്തളത്തിന് പോയ പന്തളം സ്റ്റാൻ്റിലെ വേണാഡ് ബസ്സുമായി കൂട്ടി ഇടിച്ചുള്ള അപകടം ആർക്കും പരിക്കില്ല

തിരിച്ചറിയാത്ത പുരുഷൻ്റെ മൃതദേഹം

0

ഈ ഫോട്ടോയിൽ കാണുന്ന ഊരും പേരും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 56 വയസ് പ്രായം വരുന്നതുമായ പുരുഷ മൃതദേഹം 18.08.2024 തീയതി മുതൽ കോട്ടയം മെഡികൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വരികയാണ് ഈ ആളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടൂർ പോലീസ് സ്റ്റേഷനി ലോ 94979870 50 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്

മണ്ണാറശാല സ്കൂൾ ശാതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണം*
ഹരിപ്പാട്

0

*മണ്ണാറശാല സ്കൂൾ ശാതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണം*
ഹരിപ്പാട് :
മണ്ണാറശാല യു.പി.സ്കൂളിന്റെ ശതാബ്ദി 2024 ഒക്ടോബറിൽ ആഘോഷിക്കുകയാണ്. ആയതിലേക്ക് സ്വാഗത സംഘം രൂപികരണ യോഗം 2024 സെപ്റ്റംബർ 1 ഞായറാഴ്ച പകൽ മൂന്ന് മണിക്ക് ഹരിപ്പാട് എം എൽ എ ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ്  ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാവർക്കും  വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിതന്നും പുരോഗമനാശയനുമായ ബ്രഹ്മശ്രീ എം.ജി. നാരായണൻ നമ്പൂതിരി 1924 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സംസ്കൃതത്തിന്റെയും ആയൂർവേദത്തിന്റെയും മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായിരുന്നു. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ തക്കവണ്ണം ഒമ്പതാം ക്ലാസ് വരെ ഉൾപ്പെട്ട വെർണാക്കുലർ ഹൈസ്കൂളും ഇവിടെ ആരംഭിച്ചു.
2024 വിജയദശമിക്ക് ശുഭാരംഭം കുറിക്കുന്ന ആഘോഷ പരിപാടികളിൽ മാനേജ്മെന്റ്, അധ്യാപകർ മറ്റ് ജീവനക്കാർ അധ്യാപക-രക്ഷാകർതൃ സമിതി രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ മുൻ അധ്യാപകർ, മുൻ രക്ഷിതാക്കൾ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘമാണ് രൂപികരിക്കുതെന്ന് സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, പ്രഥമാധ്യാപിക കെ.എസ്.ബിന്ദു, പിടിഎ പ്രസിഡന്റ് സി. പ്രകാശ് എന്നിവർ അറിയിച്ചു.

മാലിന്യം കുടിവെള്ള സ്രോദസിൽ നിക്ഷേപിച്ചു

0


അടൂർ. മരിയഹോസ്പിറ്റലിലേ ആശുപത്രി മാലിന്യം 21-ാം വാർഡിലെ ജനവാസ മേഖലയിലെ കിണറ്റിൽ നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കെ എസ് കെ.എസ്. കെ.ടി.യൂ മരിയ ഹോസ്പിറ്റലിലേക്ക് മാർച്ച് നടത്തി. കെ.എസ്.കെ.ടി.യു  ഏരിയ സെക്രട്ടറി ഷിബു ഉൽഘാടനം ചെയ്തു. കെ.സ്.കെ.ടി യൂ മേഖലാ സെക്രട്ടറിതാജുദീൻകല്ലൂർ കിഴക്കേതിൽ, ഏരിയ പ്രസിഡന്റ്  അഡ്വ:രാജീവ്‌   അശോകൻ, സിന്ധു, ബിജു  കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.

*വെളിച്ചം കാട്ടും ഈ മിഴി അടയാൻ എത്ര* നാൾ കൂടി

0

*
ഏനാത്ത് പുതുശ്ശേരി ഭാഗത്തെ എം.സി റോഡ് സൈഡിലെ നടപ്പാത വൃത്തിയാക്കത്തതു മൂലം വഴിവിളക്കിന് മുകളിലും കാട് കയറിയ നിലയിൽ

കാഞ്ഞിരപ്പള്ളി സ്വദേശി കനിയപ്പൻ എന്നയാളെ എറണാകുളം കളമശ്ശേരിയിൽ നിന്നും കാണ്മാനില്ല

0

കാഞ്ഞിരപ്പള്ളി സ്വദേശി കനിയപ്പൻ എന്നയാളെ എറണാകുളം കളമശ്ശേരിയിൽ നിന്നും കാണ്മാനില്ല കാണാതാവുമ്പോൾ വൈറ്റ് മുണ്ടും പിങ്ക് ഷർട്ടും ആയിരുന്നു വേഷം ടിയാന് അല്പം ഓർമ്മക്കുറവ് ഉണ്ട് എന്നാണ് കുടുംബ അംഗങ്ങൾ അറിയിച്ചത്
കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക
9496688615.8129071652

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്തണം

0



  കടമ്പനാട് : മഹാത്മാ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ .എൻ .ടി .യു .സി ) കടമ്പനാട് മണ്ഡലം പ്രവർത്തകയോഗം നടത്തി ,തൊഴിലും കൂലിയും ഉറപ്പ് വരുത്തണമെന്നും ,തൊഴിൽ ദിനങ്ങൾ ഇരുന്നൂറ് ദിവസം അക്കണമെന്നും ,അനാവശ്യ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുപത്തിയേഴിന് ബ്ലോക്ക് ഓഫിസ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു ,നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു ,എം .ആർ .ജയകുമാർ അദ്ധ്യക്ഷതവഹിച്ചു  ,വിമല മധു ,പാണ്ടിമലപ്പുറം മോഹൻ ,എം.ആർ .ജയപ്രസാദ് ,റെജീമാമൻ ,റിജാ പാറയിൽ ,ആശാജീജീ , ദിലിപ് ,ലാൽകുമാർ ,സരളാ ലാൽ , കെ .ജീ .ശിവദാസൻ ,എന്നിവർ പ്രസംഗിച്ചു ,യോഗത്തിൽ വെച്ച് മണ്ഡലം പ്രസിഡൻ്റായി ശ്രീമതി ഷിജാമുരളിധരൻചുമതലയേറ്റു .

മദർ തെരേസ ദിനവും ശ്രീകൃഷ്ണ ജയന്തി ആഘോഷവും നടത്തി

0


————————————————-
മിത്രപുരം: അഗതികളുടെ അമ്മ മദർ തെരേസയുടെ ജന്മദിനവും ശ്രീകൃഷ്ണ ജയന്തിയും കസ്തൂര്‍ബ ഗാന്ധിഭവനിൽ നടന്നു. കവി അടൂർ ആർ രാമകൃഷ്ണൻ  അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.അശ്വതി കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു.
   പ്രൊഫ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. ബാബുപണിക്കർ, മറിയാമ്മ, രമ്യ എസ് പിളള, ഐആർസിഎ ജോയിന്റ് ഡയറക്ടർ പി സോമൻപിളള, പ്രോജക്ട് ഡയറക്ടർ ശ്രീലക്ഷ്മി ,മുഹമ്മദ് ഖൈസ് ,  എന്നിവർ   പ്രസംഗിച്ചു