*വിദേശങ്ങളിലേക്കുള്ള അനധികൃത വിദ്യാഭ്യാസ റിക്രൂട്ട്മെൻ്റ് നിയന്ത്രിക്കണം: ഹനീഫ മൂന്നിയൂർ*
പത്തനംതിട്ട : തിരിച്ചുവന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും അവർക്കും അവരുടെ കുടുംബത്തിനും ഒതുങ്ങുന്ന തരത്തിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. വിദേശ നാടുകളിൽ നിന്ന് പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിക്കുകയാണ് ഇതു കാരണം നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും നേരിടുന്നുണ്ട് ഇവ പരിഹരിക്കുന്നതിന് യുക്തമായ തരത്തിൽ പ്രവാസി പുനരുധിവാസ പദ്ധതി ആസൂത്രണം ചെയ്യണമെന്നും വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്തു വിദേശ നാടുകളിലേക്ക് നടത്തുന്ന അനധികൃത വിദ്യാഭ്യാസ റിക്രൂട്ട്മെൻറ് തടയുന്നതിനും ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ല കമ്മറ്റി പ്രവാസി ലീഗ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ്ജില്ലാ പ്രസിഡണ്ട് നൗഷാദ് അടൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് T.M.ഹമീദ് നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്.A .K.സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഉമയനല്ലൂർ ശിഹാബുദ്ദീൻ, സംസ്ഥാന സെക്രട്ടറി ശുഹൈബ് അബ്ദുല്ല കോയ, മുസ്ലിംലീഗിന്റെയും പ്രവാസി ലീഗിന്റെയും നേതാക്കന്മാരായ ഷാനവാസ് അലിയാർ, Adv പി.എ.ഹാൻസലാഹ്, തെക്കേത്ത് അബ്ദുൽ കരീം, എ.സഗീർ,നൈസാം.എൻ. എ, എം. എച്ച് .ഷാജി, കെ.എം.രാജ,പി.എം. അനീർ, കെ. എം.എം.സലിം, കെ.പി. കൊന്താലം, ബഷീർ എംബ്രയിൽ, പറക്കോട് അൻസാരി,ഇബ്രാഹിം പായിപ്പാട്, കമറുദ്ദീൻ, അബ്ദുൽ റഹീം കുമ്മണ്ണൂർ, അബ്ദുസമദ് സലീം, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി തൗഫീഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് ഹനീഫ, സിറാജുദ്ദീൻ വെള്ളാപ്പള്ളി, കെ പി നൗഷാദ്, അൻസാരി മന്ദിരം, Adv. മുഹമ്മദ് അൻസാരി, ബേബി, പി. എച്ച്.ബഷീർ, കമറുദ്ദീൻ കടത്തശ്ശേരിൽ, ഇസ്മായിൽ ചീനിയിൽ, മുഹമ്മദ് ഹനീഫ്, ഷാജിമോൻ, ഷാഹുൽഹമീദ്, യൂനസ് കുമ്മണ്ണൂർ, സലിം,അൻസാരി, ഷബീർ, അക്ബർ ഷാ, സുബൈർ,ഷാജി, ഹക്കീം കാവുവിള, അലിയാർ മേട്ടുപ്പുറം, ജലാലുദ്ദീൻ, സിദ്ദീഖ് റാവുത്തർ, അബ്ദുൽ കരീം ഇടത്തുണ്ടിയിൽ, ഹസ്സൻകുട്ടി, സലിം വെട്ടിപ്പുറം മുതലായവർ സംസാരിച്ചു.