————————————————-
മിത്രപുരം: അഗതികളുടെ അമ്മ മദർ തെരേസയുടെ ജന്മദിനവും ശ്രീകൃഷ്ണ ജയന്തിയും കസ്തൂര്‍ബ ഗാന്ധിഭവനിൽ നടന്നു. കവി അടൂർ ആർ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഡ്വ.അശ്വതി കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു.
പ്രൊഫ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. ബാബുപണിക്കർ, മറിയാമ്മ, രമ്യ എസ് പിളള, ഐആർസിഎ ജോയിന്റ് ഡയറക്ടർ പി സോമൻപിളള, പ്രോജക്ട് ഡയറക്ടർ ശ്രീലക്ഷ്മി ,മുഹമ്മദ് ഖൈസ് , എന്നിവർ പ്രസംഗിച്ചു