*മണ്ണാറശാല സ്കൂൾ ശാതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപികരണം*
ഹരിപ്പാട് :
മണ്ണാറശാല യു.പി.സ്കൂളിന്റെ ശതാബ്ദി 2024 ഒക്ടോബറിൽ ആഘോഷിക്കുകയാണ്. ആയതിലേക്ക് സ്വാഗത സംഘം രൂപികരണ യോഗം 2024 സെപ്റ്റംബർ 1 ഞായറാഴ്ച പകൽ മൂന്ന് മണിക്ക് ഹരിപ്പാട് എം എൽ എ ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് രണ്ട് പതിറ്റാണ്ട് മുമ്പ് ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനായി പണ്ഡിതന്നും പുരോഗമനാശയനുമായ ബ്രഹ്മശ്രീ എം.ജി. നാരായണൻ നമ്പൂതിരി 1924 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സംസ്കൃതത്തിന്റെയും ആയൂർവേദത്തിന്റെയും മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായിരുന്നു. അതോടൊപ്പം തന്നെ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ തക്കവണ്ണം ഒമ്പതാം ക്ലാസ് വരെ ഉൾപ്പെട്ട വെർണാക്കുലർ ഹൈസ്കൂളും ഇവിടെ ആരംഭിച്ചു.
2024 വിജയദശമിക്ക് ശുഭാരംഭം കുറിക്കുന്ന ആഘോഷ പരിപാടികളിൽ മാനേജ്മെന്റ്, അധ്യാപകർ മറ്റ് ജീവനക്കാർ അധ്യാപക-രക്ഷാകർതൃ സമിതി രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ മുൻ അധ്യാപകർ, മുൻ രക്ഷിതാക്കൾ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘമാണ് രൂപികരിക്കുതെന്ന് സ്കൂൾ മാനേജർ ബ്രഹ്മശ്രീ എം.കെ. പരമേശ്വരൻ നമ്പൂതിരി, പ്രഥമാധ്യാപിക കെ.എസ്.ബിന്ദു, പിടിഎ പ്രസിഡന്റ് സി. പ്രകാശ് എന്നിവർ അറിയിച്ചു.