കടമ്പനാട് : മഹാത്മാ ഗാന്ധിഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ .എൻ .ടി .യു .സി ) കടമ്പനാട് മണ്ഡലം പ്രവർത്തകയോഗം നടത്തി ,തൊഴിലും കൂലിയും ഉറപ്പ് വരുത്തണമെന്നും ,തൊഴിൽ ദിനങ്ങൾ ഇരുന്നൂറ് ദിവസം അക്കണമെന്നും ,അനാവശ്യ മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഇരുപത്തിയേഴിന് ബ്ലോക്ക് ഓഫിസ് മാർച്ചും ധർണയും നടത്തുവാൻ തീരുമാനിച്ചു ,നിയോജക മണ്ഡലം പ്രസിഡൻ്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു ,എം .ആർ .ജയകുമാർ അദ്ധ്യക്ഷതവഹിച്ചു ,വിമല മധു ,പാണ്ടിമലപ്പുറം മോഹൻ ,എം.ആർ .ജയപ്രസാദ് ,റെജീമാമൻ ,റിജാ പാറയിൽ ,ആശാജീജീ , ദിലിപ് ,ലാൽകുമാർ ,സരളാ ലാൽ , കെ .ജീ .ശിവദാസൻ ,എന്നിവർ പ്രസംഗിച്ചു ,യോഗത്തിൽ വെച്ച് മണ്ഡലം പ്രസിഡൻ്റായി ശ്രീമതി ഷിജാമുരളിധരൻചുമതലയേറ്റു .