fbpx
27.8 C
New York
Friday, September 20, 2024

Buy now

spot_imgspot_img

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ്

0

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 50 കുപ്പി മദ്യമാണ് കോളജ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 50 കുപ്പി മദ്യവും. കോളജിൽ നിന്നുള്ള ​ഗോവൻ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സിൽ മദ്യം കടത്താൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗോവയിൽ ടൂർ പോയത്.

മലയാള ചിത്രം ” ഒരുവട്ടം കൂടി ” സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ.

0



ത്രീബെൽസ് ഇന്റർനാഷണൽസിന്റെ ബാനറിൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങി 20 വർഷക്കാലം തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച് പരിചിതനായ സാബു ജയിംസ് ആദ്യമായി സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയിരിക്കുന്ന മലയാള ചിത്രം “ഒരുവട്ടം കൂടി ” സെപ്റ്റംബർ 22 ന് കേരളത്തിലെ 75 തീയേറ്ററുകളിൽ റിലീസാവും.
വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ, കുര്യനാട്, കടുത്തുരുത്തി തുടങ്ങിയ പ്രകൃതി ഭംഗി നിറഞ്ഞ ലൊക്കേഷനുകളിൽ 2 ഷെഡ്യൂളിൽ പൂർത്തീകരിച്ച സിനിമയുടെ ഗാനരചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ സാബു ജയിംസ് നിർവ്വഹിച്ചിരിക്കുന്നു.
പോൾ വർഗീസിന്റെ കഥയ്ക്ക് സാബു ജയിംസ് – പോൾ വർഗീസ് എന്നിവർ ചേർന്നാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കി ചിത്രം നിർമ്മിച്ചിരിക്കുന്നത്..

ആഘോഷപൂർവ്വമായ സൗഹൃദത്തിന്റെ കഥ കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ പുതുമുഖ നായിക അമല റോസ് ഡോമിനിക്ക് മുഖ്യ വേഷത്തിൽ എത്തുന്നു. തെലുങ്ക് സിനിമയിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം മനോജ് നന്ദം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, ഊർമ്മിള മഹന്ത (ഹിന്ദി), വിനയ് മഹാദേവ് (തെലുങ്ക്), ജോ സ്റ്റീഫൻ, പ്രണവ് ഏക, സ്റ്റീഫൻ ചെട്ടിക്കൻ, നബീൽ, ലത്തീഷ് കൃഷ്ണൻ, വിവീഷ്റോൾഡൺ, ജയമോഹൻ, ഷിജോ വർഗീസ്, ഷാഹിന ഷാജഹാൻ, ദിവ്യ ദേവദാസ്, ജിഷ രജിത്ത്, അലീന സജി, എർളിൻ സാം, സ്മിതാ ലൂക്ക്, മേരി ബിനോജ് തുടങ്ങിയവർ ഈ സിനിമായിൽ അഭിനയിച്ചിരിക്കുന്നു. , കൂടാതെ ഉഴവൂരിലെ മുപ്പതോളം വരുന്ന വ്യക്തികൾ പുതുമുഖങ്ങളായി ആദ്യമായി അഭ്രപാളികളിൽ എത്തുന്നുണ്ട്

പശ്ചാത്തല സംഗീതം പ്രവീൺ ഇമ്മടി, സൗണ്ട് ഇഫക്ട് അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, റെക്കോഡിസ്റ്റ് രശാന്ത് ലാൽ മീഡിയ,, കളറിസ്റ്റ് ആയുഷ് എസ്.
5 ഗാനങ്ങൾ ഈ ചിത്രത്തിന്റെ സവിശേഷതയാണ്.. സംഗീത സംവിധാനം പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. കെ.എസ്. ചിത്ര, സുദീപ് കുമാർ, സൗമ്യ ജോസ്, ഋത്തിക്ക് തുടങ്ങിയവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ വൈശാഖ് ശോഭന കൃഷ്ണൻ, മെയ്ക്കപ്പ് : മാളൂസ് കെ.പി.. കോസ്റ്റ്യൂം ഡിസൈനർ : അൽഫോൻസ് തെരേസ് പയസ്. കൊറിയോഗ്രാഫർ : രാഹുൽ മോഹൻ, പി.ആർ.ഒ. എ.എസ്. ദിനേശ്

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ ഭൂമി വാങ്ങി നല്കി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ*

0

*

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല എന്നാൽ തൻ്റ ഏക മകൾക്ക് പിറന്നാൾ സമ്മാനമായി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അമ്പിളി മാമനിൽ സ്ഥലം വാങ്ങി നല്കിയിരിക്കുകയാണ് ഒരു പിതാവ് , ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി സ്വന്തമാക്കി മലയാളിക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം മുണ്ടക്കയം, പുഞ്ചവയൽ സ്വദേശി സെൻ സെബാസ്റ്റ്യൻ
ചന്ദ്രയാൻ മൂന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കുകയും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച മലയാളികളുടെ കരങ്ങളും പ്രത്യേകിച്ച് കോട്ടയം ജില്ലക്കാരായ ശാസ്ത്രജ്ഞന്മാരുടെ പങ്കും വളരെ അധികം പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്തിരുന്നു ഇപ്പോൾ കേരളത്തിൽ നിന്ന് ആദ്യമായി ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയും പുഞ്ചവയൽ പുതുപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെയും ,സൂസമ്മ സെബാസ്റ്റ്യൻ മകനായ സെൻസെബാസ്റ്റ്യൻ, ഇദേഹത്തിൻ്റ ഏക സഹോദരൻ സോളമൻ നാട്ടിൽ ബിനിനസ് ചെയ്യുന്നു ചന്ദ്രനിൽ അഞ്ചേക്കർ ഭൂമി തൻറെ മകളായ സമീറ സെന്നിന് പിറന്നാൾ സമ്മാനമായി വാങ്ങി നൽകിയിരിക്കുന്നത്. രണ്ടുവർഷമായി യുകെയിൽ ഭാര്യ മീനു തോമസിനും മകൾ സമീറയ്ക്ക് ഒപ്പം താമസിക്കുന്ന സെൻ സെബാസ്റ്റ്യൻ നേഴ്സ് ആയി ജോലി ചെയ്തു വരികയാണ് അവിടെവച്ചാണ് ആളുകൾ ചന്ദ്രനിൽ ഭൂമി വാങ്ങുന്ന കാര്യം അറിയാൻ കഴിഞ്ഞത് അങ്ങനെ ചന്ദ്രനെ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്ന തന്റെ മകൾക്ക് പിറന്നാൾ സമ്മാനമായി ചന്ദ്രനിൽ തന്നെ ഭൂമി വാങ്ങി നൽകാമെന്ന ആശയം തോന്നിയത് അതിനായി യുഎസ്എയുടെ ലൂണാർ ലാൻസ് രജിസ്ട്രേഷൻ വഴി ഭൂമി വാങ്ങി രജിസ്റ്റർ ചെയ്തു സ്വന്തമാക്കി ഏക്കറിന് 54 ഡോളർ വിലയുള്ള ലാൻഡ് ഓഫ് ഡ്രീംസിലെ അഞ്ചേക്കർ ഭൂമിയാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത് രജിസ്ട്രേഷൻ അടക്കം ഏകദേശം 25000 ഇന്ത്യൻ രൂപയിൽ അധികം ചെലവായിട്ടുണ്ട് ചന്ദ്രനിൽ ആദ്യമായി അഞ്ചേക്കർ ഭൂമി സ്വന്തമാക്കുന്ന മലയാളി സെന്നാണ് എന്നാണ് കരുതപ്പെടുന്നത് , ഭൂമി മറിച്ച് വിൽക്കുന്നതിനും ട്രേഡിങ് സൈറ്റുകളിൽ അറ്റാച്ച് ചെയ്ത് ട്രേഡിങ് ചെയ്യാനുന്നതിനുള്ള സൗകര്യവും ഉണ്ട്, ഇ സ്ഥലങ്ങളിൽ ലൂണാർ സൊസൈറ്റി ഇൻറർനാഷണൽ ലോയുടെ അടിസ്ഥാനത്തിലാണ് ക്രയവിക്രയങ്ങൾ’ നടക്കുന്നത് രജിസ്ട്രേഷൻ കഴിയുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കുകയും അതിൽ വാങ്ങിയ ആളുടെ പേരും ഫ്ലോട്ട് നമ്പരും ഉണ്ടായിരിക്കും ഇവിടെ സ്ഥലങ്ങൾ ഒരേ ഏക്കർ ആയിട്ടാണ് തിരിച്ചിരിക്കുന്നത്, സ്ഥലം വാങ്ങുന്ന ആൾക്ക് ലൂണാർ റിപ്പബ്ലിക്കിന്റെ പൗരത്വം ലഭിക്കുന്നു ഇനിയുള്ള കാലത്ത് മനുഷ്യൻ ഭൂമിക്ക് പുറത്തും വാസം ഉറപ്പിക്കുമെന്ന് കരുതപ്പെടുന്ന ഈ കാലത്ത് ടൂറിസ്റ്റ് കമ്പനികൾ യാത്രക്കാരെ ചന്ദ്രനിൽ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് ചന്ദ്രയാൻ 3 ദൗത്യം വിജയകരമായി പൂർത്തിയായത് തൻ്റ ആത്മവിശ്വാസം കൂട്ടിയതായും, ചന്ദ്രൻ ഭൂമി വാങ്ങിയെന്ന് പറഞ്ഞപ്പോൾ ചിലർക്ക് ഇത് തമാശയായി തോന്നിയെങ്കിലും തൻറെ മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ ഒരു പിതാവ് എന്ന നിലയിൽ അതിയായ സന്തോഷമുണ്ടെന്നും ഭാവിയിൽ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും കൂടുതൽ മലയാളികൾ സ്ഥലം വാങ്ങുന്ന വാങ്ങുമെന്ന് കരുതുന്നതായും സെൻ സെബാസ്റ്റ്യൻ അറിയിച്ചു

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു’; ദ്വിദിന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് സമാപനം

0

പുനഃസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയം സുനിശ്ചിതമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കവും പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനിച്ചു.

സനാതന ധര്‍മ വിവാദം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കേന്ദ്ര അജണ്ട, അതിര്‍ത്തി സുരക്ഷാ വെല്ലുവിളികള്‍, മണിപ്പൂര്‍ വിഷയം, ചൈന അതിര്‍ത്തി തര്‍ക്കം, കശ്മീര്‍ വിഷയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 പ്രമേയങ്ങള്‍ യോഗം ഇന്നലെ പാസാക്കി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്ത പ്രവര്‍ത്തക സമിതിയോഗം, രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിതാത്പര്യങ്ങളും മാറ്റിവച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംഭവിക്കാതിരിക്കാന്‍ നേതാക്കള്‍ സംയമനം നടത്തണം. നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

കലാമണ്ഡലം ദേവകി ടീച്ചർ സപ്തതി ആഘോഷം

0



കോട്ടയം, കലാ സാഹിത്യ സംസ്കാരിക ക്ഷേമ സമിതിയായ കലാഭാരതിയുടെ ആഭിമുഖ്യത്തിൽ കലാമണ്ഡലം ദേവകി ടീച്ചറുടെ സപ്തതി ആഘോഷം 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച 4.30 ന് തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.

കലയുടെ ഉന്നമനത്തിനും കലാകാരന്റെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയായ കലാഭാരതിയുടെ പ്രസിഡന്റ് കെ പി ജോസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രശസ്ത നാഗസ്വര ചക്രവർത്തി തിരുവിഴാ ജയശങ്കർ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നർത്തകി ഭവാനിചെല്ലപ്പൻ വിശിഷ്ടാതിഥി ആയിരിക്കും. കലാഭാരതി വർക്കിംഗ് പ്രസിഡണ്ട് പി ജി ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

മുൻസിപ്പൽ വൈസ് ചെയർമാൻ ബി ഗോപകുമാർ കോടിമത സഹകരണ ബാങ്ക് പ്രസിഡന്റ് റ്റി ശശികുമാർ പ്രശസ്ത നർത്തകി ഡോ പത്മിനി കൃഷ്ണൻ സംഗീതജ്ഞ വൈക്കം രാജാംബാൾ മാതംഗി സത്യമൂർത്തി നർത്തകരായ ചങ്ങങ്കരിസ്വാമിദാസ് ആർ എൽ വി പ്രദീപ്കുമാർ സുംബാ ഡാൻസ് ആൻഡ് ഫിറ്റ്നസ് ട്രെയിനർ ഡോ ഷൈനി കലാഭാരതി ജനറൽ സെക്രട്ടറി ജോജോ തോമസ് തുടങ്ങിയവർ സംസാരിക്കും

ദേവകി ടീച്ചറുടെ മറുപടി പ്രസംഗത്തിനുശേഷം നാരായണ ചാക്യാരുടെ പാഠകവും ടീച്ചറുടെ ശിഷ്യകളുടെ നൃത്തനൃത്ത്യങ്ങളും ഉണ്ടാകും.

കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു.

0

കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം. ആല്‍ഫ്രഡ് കുളത്തില്‍ വീവുന്നത് കണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപെടുത്തി കുളത്തിന് കരയ്‌ക്കെത്തിക്കുകയും ഉടന്‍തന്നെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് ഷൈനി. ആന്‍മരിയ ഏക സഹോദരിയാണ്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്.

0

കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കാസര്‍ഗോഡ് ചന്തേര പോലീസ് കേസെടുത്തത്. പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.

വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു

കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്‍സ്‌പെപെക്ടര്‍ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായത്.

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

0

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിൽ ഓണം നാളിൽ സുഹൃത്തുക്കളായ അഞ്ചുപേർ ഒരു വാഹനത്തിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ദർപ്പക്കാട് സ്വദേശിയായ സെയ്ദാലിയെ സഹോദരങ്ങളായ ഷാനും ഷെഹിനും ചേർന്ന് തറയോട് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത രണ്ട് പേരെ ചിതറ പോലീസ് വെറുതെ വിട്ടിരുന്നു .

എന്നാൽ സെയ്ദാലിയുടെ കുടുംബം നിരന്തരം വെറുതെ വിട്ടവർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് കാട്ടി മുഖ്യമന്ത്രിക്കും DYSP ,ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതിന്റെ ഫലമായി ചിതറ പോലീസ് അന്വേഷിച്ച കേസ് കൊട്ടാരക്കര DYSP ക്ക് കൈ മാറുകയും ചെയ്തു .

DYSP യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചിതറ പോലീസ് വെറുതെ വിട്ട കടയ്ക്കൽ ആൽത്തറ മൂട് സ്വദേശി ഷാജഹാനേയും പള്ളിമുക്ക് സ്വദേശി നിഹസിനെയും കസ്റ്റഡിയിൽ എടുത്തു.

നാളെ രാവിലെയോട് കൂടി ഇവരുടെ അറസ്റ്റിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്ന വിവരം.

അവര്‍ രണ്ടും ഫേക്ക്, അന്ന് രാത്രി സംഭവിച്ചത്’ : പീഡന കേസില്‍ വിശദീകരണവുമായി മല്ലു ട്രാവലര്‍

0

കൊച്ചിയിലെ അബദ് പ്ലാസയില്‍ സംഭവ ദിവസം നടന്നത് എന്താണ് എന്നതാണ് ഷക്കീര്‍ സുബാന്‍ വീഡിയോയില്‍ വിവരിക്കുന്നത്.

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന് അറിയിപ്പെടുന്ന ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ സുബാന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. കൊച്ചിയിലെ അബദ് പ്ലാസയില്‍ സംഭവ ദിവസം നടന്നത് എന്താണ് എന്നതാണ് ഷക്കീര്‍ സുബാന്‍ വീഡിയോയില്‍ വിവരിക്കുന്നത്.

ഷക്കീര്‍ സുബാന്‍ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് എന്‍റെ ജീവിതം. ഇത്തരം ഒരു വാര്‍ത്ത കാരണം പറയാന്‍ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാല്‍ ഇതിന്‍റെ സത്യവസ്ഥ ഞാന്‍ പറയാം.

ഇന്‍സ്റ്റയില്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭര്‍ത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല ലിവിംഗ് ടുഗതര്‍ ആണെന്നാണ് ഞാന്‍ അറിഞ്ഞത്

Advertisement


ഷക്കീര്‍ സുബാന്‍ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ

വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് എന്‍റെ ജീവിതം. ഇത്തരം ഒരു വാര്‍ത്ത കാരണം പറയാന്‍ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാല്‍ ഇതിന്‍റെ സത്യവസ്ഥ ഞാന്‍ പറയാം.

ഇന്‍സ്റ്റയില്‍ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭര്‍ത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല ലിവിംഗ് ടുഗതര്‍ ആണെന്നാണ് ഞാന്‍ അറിഞ്ഞത്.


അവരുമായി ആദ്യമായി കൊച്ചി ഹയാത്തിലെ കോഫി ഷോപ്പില്‍ മീറ്റ് ചെയ്തത്. പിന്നീട് അവര്‍ എന്‍റെ വീട്ടിലും വന്നിട്ടുണ്ട്. എന്‍റെ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. പയ്യനാണ് വാങ്ങിയത്. അവനുമായി മാത്രമാണ് എനിക്ക് വാട്ട്സ്ആപ്പ് കോണ്‍ടാക്റ്റ്. സൗദി യുവതിയുമായി ഒരു മെസേജും ഞാന്‍ അയച്ചിട്ടില്ല.

അതിനിടെ കൊച്ചിയില്‍ അടുത്തിടെ ഇന്‍ഫ്യൂവന്‍സര്‍മാരുടെ മീറ്റിംഗില്‍ എത്തിയപ്പോള്‍ ഇവര്‍ എന്നെ കാണാന്‍ വരട്ടെ എന്ന് ചോദിച്ചു. എന്നാല്‍ ഞാന്‍ തിരക്കിലാണ് എന്ന് പറഞ്ഞു. അന്ന് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിയോടെ രണ്ട് കൂടികാഴ്ചയ്ക്ക് ശേഷം ഏതാണ്ട് ഉറക്കം പിടിച്ച എന്‍റെ റൂമിലേക്ക് സൗദി യുവതിയും പങ്കാളിയും കയറിവന്നു.

ഞങ്ങള്‍ സംസാരിച്ചു. അവര്‍ എന്‍റെ അടുത്ത് സാമ്പത്തിക സഹായം ചോദിച്ചാണ് വന്നത്. അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആ പെണ്‍കുട്ടി സൗദിയില്‍ നിന്നും വരുമ്പോള്‍ കൊണ്ടുവന്ന തുകയിലാണ് അവര്‍ ജീവിച്ചത്. എന്നാല്‍ ആ തുക തീര്‍ന്നതോടെ അവര്‍ തമ്മില്‍ പ്രശ്നമായി. ഒരു സഹോദരന്‍ എന്ന നിലയില്‍ പരിഹാരം ചോദിച്ചായിരിക്കും അവര്‍ വന്നത് എന്നാണ് ഞാന്‍ കരുതിയത്. അതാണ് രാത്രി അകത്ത് കയറ്റിയത്.

അതിലെ പയ്യന്‍ ശരിക്കും പണിക്ക് പോകില്ല. അവന്‍ ഇപ്പോള്‍ പറയുന്നത് അവളെ മടുത്തു എനിക്ക് യൂറോപ്പില്‍ വേറെ ഗേള്‍ ഫ്രണ്ട് ഉണ്ട് അവളുടെ കൂടെ പോകും എന്നാണ്. നിന്നെ വിശ്വസിച്ച് വന്ന പെണ്ണല്ലെ എന്ന് ഇവള്‍ എന്ന് വരെ ഞാന്‍ പറഞ്ഞു. അതേ സമയം നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് സൗദി യുവതിയും മലയാളി പയ്യനും പ്രേമം വിവാഹം എന്നൊക്കെ പ്രമോഷന്‍ ചെയ്യാന്‍ പോകുന്നത് അത് ഇരുരാജ്യങ്ങളെയും ബാധിക്കില്ലെ?, ശരിക്കും രണ്ടുപേരും വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മതിക്കുകയും ഇല്ല.

നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കൂ എന്ന് അടക്കം ഉപദേശിച്ചു. അപ്പോള്‍ അവള്‍ എന്നോട് പ്രൈവറ്റായി സംസാരിക്കണം എന്ന് പറഞ്ഞു. റൂമിന്‍റെ വാതില്‍ ഒന്നും അടച്ചിരുന്നില്ല. പയ്യന്‍ പുറത്ത് ഇറങ്ങി നിന്നു. പെണ്‍കുട്ടി പറഞ്ഞത് ഇതാണ് ഇനിക്ക് ഇവനെ മടുത്തു. ഞാന്‍ സൗദിയിലേക്ക് മടങ്ങുകയാണ്. താങ്കള്‍ എനിക്കൊരു ജോലി ശരിയാക്കി തരണം. അത് അനുസരിച്ച് ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ സിവി അപ്പോള്‍ തന്നെ അയക്കുകയും ചെയ്തു. അതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും ഉണ്ട്.

പിന്നീട് ഇരുവരുമായി സംസാരിച്ചപ്പോള്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചതായി മനസിലായി. അവര്‍ മാനസികമായി വളരെ വിഷമത്തില്‍ അയതിനാല്‍ രണ്ടുപേരെയും ഒരു നൈറ്റ് ഡ്രൈവിന് ഞാന്‍ ക്ഷണിച്ചു. കുറച്ചുനേരം വണ്ടിയെടുത്ത് കറങ്ങിയ ശേഷം ഞാന്‍ താമസിച്ച ഹോട്ടലിന്‍റെ ലോബിയില്‍ തന്നെ അവരെ ഇറക്കി ബൈ പറഞ്ഞു. ഇതാണ് അന്ന് സംഭവിച്ചത്.

ഞാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണെങ്കില്‍ അവരെ അതിന് ശേഷം ഞാന്‍ നൈറ്റ് ഡ്രൈവിന് കൊണ്ടുപോകണോ ?. ആ പയ്യന്‍ വന്ന് ബഹളം വയ്ക്കുമായിരുന്നില്ലെ. ആ പെണ്‍കുട്ടി ബഹളം വയ്ക്കുമായിരുന്നില്ലെ. മൂന്ന് ദിവസത്തിന് ശേഷമാണ് പരാതി പൊലീസില്‍ നല്‍കുന്നത്. ഇവര്‍ പൈസയ്ക്കും റീച്ചിനും വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നാണ് കരുതുന്നത്. ഒരു ആണും പെണ്ണും ഒന്നിച്ച് വന്നതില്‍ ഞാന്‍ എങ്ങനെ പെണ്ണിനെ മാത്രം പീഡിപ്പിക്കും.

അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയമുണ്ട്. തെളിവുകള്‍ ഞാന്‍ നിരത്തും. ഇപ്പോള്‍ കാനഡയിലാണ് വന്നതിന് ശേഷം എല്ലാം വിശദമാക്കും.

അതേ സമയം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ

ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

0

ചെന്നൈ > നാല് തമിഴ് സിനിമാതാരങ്ങൾക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ (ചിമ്പു), അഥർവ എന്നിവർക്കാണ് വിലക്ക്. നിർമാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിർമാതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്ന സമയത്ത് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി. 80 ശതമാനം ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഭാഗം ചിത്രീകരിക്കാനെത്താതെ നിർമാതാവിന് നഷ്ടമുണ്ടാക്കി എന്നതാണ് ധനുഷനെതിരെയുള്ള ആരോപണം. സമാനമായ പരാതിയാണ് ചിമ്പുവിനും അഥർവയ്ക്കുമെതിരെയുള്ളത്.

എത്രകാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.